gfc

വിസില്‍

മടുപ്പിന്റെ അടുപ്പില്‍
കയറി ഇരുന്നു.
ശൂ... ഒന്നാം വിസില്‍
ശൂ...രണ്ടാം വിസില്‍
ശൂ...മൂന്നാം വിസില്‍
വെന്തു തുടങ്ങി...
കരിഞ്ഞു തുടങ്ങി...
അടീ പിടിച്ച മണം
പരന്നു തുടങ്ങി...
ആരെങ്കിലും വന്ന്
ഈ അടുപ്പൊന്ന് കെടുത്തണേ...
വേണ്ടവര്‍ക്കൊക്കെ വിളമ്പണേ...

6 അഭിപ്രായങ്ങൾ:

  1. മടുപ്പിന്റെ അടുപ്പിലിരുന്നു വെന്തു, ഇപ്പോള്‍ ഉഷാറായി. വേവുകള്‍ക്ക് ഇങ്ങനെയൊരു വശമുണ്ടല്ലേ? അതാലോചിച്ചിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. 'പ്രഷര്‍' കുക്കിങ്ങ്; വേവലുകള്‍.......;
    വിസിലിനു മുന്‍പേ മണം.
    കുഞ്ഞതെങ്കിലും ജീവിതഗന്ധിയായ നിരീക്ഷണം.

    മറുപടിഇല്ലാതാക്കൂ
  3. ചത്തവാക്കുകള്‍ കൊണ്ടുള്ള പ്രണയത്തിന്റെ മടുപ്പിക്കുന്ന വയനകള്‍ ക്കിടയില്‍ ഇങ്ങിനെ ചില ബ്ലോഗുകള്‍ ആശ്വാസമാണ്‌ സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  4. ഒന്നാമത്തെ വിസിലിനെടുത്താല്‍
    കല്ലിപ്പ്
    രണ്ടാമത്തെ വിസിലിന്
    ഉടഞ്ഞു കലങ്ങി
    ഇത്തിരി കരിഞ്ഞാലും വേണ്ടില്ല
    അപൂര്‍വ്വമായൊരു രുചിക്കൂട്ട് രൂപപ്പെട്ടു വന്നാലോ?

    മറുപടിഇല്ലാതാക്കൂ
  5. ചിലപ്പോള്‍ കരിഞ്ഞും കണ്ടിട്ടുണ്ട് !

    മറുപടിഇല്ലാതാക്കൂ
  6. ആവിപോകാതെയൊരു
    പയറുമണിയിരുന്നടഞ്ഞ്
    തലപൊട്ടിച്ചിതറില്ലെന്നാ
    ശ്വാസമുണ്ടാവിസിലിനു

    മറുപടിഇല്ലാതാക്കൂ