gfc

ഒഴിവ്

ഒരൊഴിവ് വേണം.
മരങ്ങള്‍ വീടുകള്‍
ആളുകള്‍ കിളികള്‍
എല്ലാം ആ ആഹ്വാനം കേട്ടു.
ഈ ഒഴിവിലാണ്
സമാധാനം,സമ്പത്ത്
ഇതൊക്കെ വന്നു നിറയാന്‍ പോവുന്നത്.
എവിടേക്ക് എന്ന ചോദ്യം
എത്ര നിസ്സാരമാണ്?
നരകത്തിലേക്കോ
മരണത്തിലേക്കോ
എവിടേക്കെങ്കിലും
ഒന്ന് ഒഴിഞ്ഞു പോ...
നിങ്ങളുടെ ഒഴിവു കൊണ്ട്
നാടിന്റെ വെളിച്ചം പണിയും.
അല്ലെങ്കില്‍ തന്നെ നിങ്ങളുടെ
ഈ നിറവുകൊണ്ട് എന്ത് പ്രയോജനം?

9 അഭിപ്രായങ്ങൾ:

  1. വെളിച്ചത്തിന് വേണ്ടി ഒഴിയേണ്ടി വരുന്ന ഒഴിവുകളും നിറയുന്ന നിറവുകളും ഇരുളാവാതിരിക്കട്ടേ...

    മറുപടിഇല്ലാതാക്കൂ
  2. അപ്പോള്‍ ഒഴിവ് തീരെ ഇല്ല അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  3. പിച്ചക്കാരാ എന്റെ പിച്ചക്കാരാ ഞാന്‍ നിനക്കൊഴിവു തരൂല്ല :)

    മറുപടിഇല്ലാതാക്കൂ
  4. ഒഴിഞ്ഞുപോക്ക് തുടങ്ങിക്കഴിഞ്ഞല്ലൊ
    പുറകെ പുറകെ ഞാനും നമ്മളും...

    മറുപടിഇല്ലാതാക്കൂ
  5. ഒഴിവാണ് എല്ലാവര്‍ക്കും ആവശ്യം. ഒഴിഞ്ഞില്ലേല്‍ ഒഴിപ്പിക്കും. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ ആര്‍ക്കും ഒരു മടിയുമില്ല എന്ന സത്യം നാം ഇന്നു നേരിട്ടുകൊണ്ടിരിക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  6. 'വയറൊഴിഞ്ഞ' കവി
    ഒഴിയാബാധ കവിത
    ഒഴിഞ്ഞൊരു മൂലയിലായാലും
    ഒഴികഴിവുപറയാതെ
    ചൊരിയാതെ ചൊരിയുന്ന
    'വെയിലിനെ'പ്പോഴും തിളക്കം.

    ഒഴിഞ്ഞു കിടക്കുന്നൊരു
    'കുരുക്ക്'
    രണ്ടുതരം പ്രതീക്ഷകളുടെ
    ഭാരം പേറുന്നു!

    മറുപടിഇല്ലാതാക്കൂ
  7. അസ്ഥിവാരം പണിയുമ്പോള് ഒഴിവു നോക്കിയിരുന്ന പഴയ സമ്പ്രദായത്തെ (പ്രകൃതിയിലെ ഒന്നിനേയും വേദനിപ്പിക്കാതിരിക്കാന്) ഒഴിവുകള് കൊണ്ട് കോട്ടകൊത്തളങ്ങള് പടുത്തുയര്ത്തുന്ന ആധുനിക അധികാരവര്ഗ്ഗത്തിന്റെ ക്രൂര സമ്പ്രദായങ്ങ‌ളിലേക്ക് എത്ര ഈസിയായി മാറ്റിപ്പണിതിരിക്കുന്നു മാഷേ നിങ്ങള്.
    നിങ്ങളുടെ ഒഴിവു കൊണ്ട്
    നാടിന്റെ വെളിച്ചം പണിയും.
    അല്ലെങ്കില്‍ തന്നെ നിങ്ങളുടെ
    ഈ നിറവുകൊണ്ട് എന്ത് പ്രയോജനം?
    ഒഴിവുകളിലെ ഇരുട്ട് കൊണ്ട് വെളിച്ചം പണിയുന്ന കവിതയുടെ ഈ നിറവിനെ ഞാന് ആദരിക്കുന്നു.
    ഓഫ്: ഈ വിഷ്ണു മാഷിനെയല്ലേ കഴിഞ്ഞ കവിതയില് അന്വേഷിച്ച് കണ്ട് പിടിച്ചത്?

    മറുപടിഇല്ലാതാക്കൂ
  8. വിഷ്ണു..,
    വല്ലാത്ത ഒരു നിറവാണ് ഈ കവിത.ഒരു പ്രയോജനവുമില്ലാത്ത ഒരിഷ്ടമായി അതിനെ ഞാന്‍ ഉള്‍ക്കൊള്ളുന്നു.ഒരു പങ്ക് നിങ്ങള്‍ക്ക് തിരിച്ചയക്കുന്നു...

    മറുപടിഇല്ലാതാക്കൂ