gfc

പഴമേ

പഴമേ
നിന്നെ വിഴുങ്ങുകയാണ് ഞാന്‍ .
പരിഭവിക്കായ്ക,
പഴം വിഴുങ്ങികള്‍ക്കില്ല വേറെ ഗതി.
തൊലിയുരിഞ്ഞപ്പോള്‍ ഹാ
ഒരു നിമിഷം വെച്ചേക്കുവാന്‍ തോന്നുമോ
നിന്നെ,നിന്റെ വിധി...,നിന്റെ വിധി.

രണ്ടോ മൂന്നോ കടിയാല്‍
ഗഡുക്കളായ് നിന്നെയകത്താക്കുകില്‍
കടിച്ചെടുത്ത കഷ്ണത്തിന്‍ ക്രൂരവിധി കാണണം
പുറത്തു കാത്തു നില്ക്കുന്ന കഷ്ണം.

പാതി വായിലും പാതി പുറത്തുമായ്(ജുഗുപ്ത്സാവഹം...)
നീ ഉത്കണ്ഠപ്പെടാതിരിക്കാന്‍
വിഴുങ്ങുകയല്ലാതില്ല വഴി.
ങാ..ങാ...ങാ...അം‌മ്...
അങ്ങനേ...

6 അഭിപ്രായങ്ങൾ:

  1. പാവം പഴം! ഛേ... പൂവന്‍പഴം ആണൊ?
    വിഷ്ണുമാഷേ, പുട്ടടിക്കാനുള്ള ടെന്റന്‍സി ഉണ്ടാക്കി രാവിലെ തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. ഏതാപഴം ?? എത്തപഴം ആണെങ്കില്‍ ശ്വാസം മുട്ടി മരിക്കാം ... :) :)

    മറുപടിഇല്ലാതാക്കൂ
  3. പഴം വിഴുങ്ങി :)))

    അതോ പഴമയെ വിഴുങ്ങിയോ.

    മറുപടിഇല്ലാതാക്കൂ
  4. വെല്ലാത്ത ഒരു പഴം തീറ്റി..ഹമ്മോ
    :)

    മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.