പൂച്ചകള്‍ക്ക് എല്ലാമറിയാം
എല്ലാ വീടുകളുടേയും സ്വകാര്യങ്ങള്‍
അവയ്ക്ക് നല്ല നിശ്ചയമാണ്
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലേ
അവ നടക്കൂ
*പാട്യമ്പുറത്ത് ഇരിക്കുന്നത് കണ്ടാലോ
തൊടിയിലിരുന്ന് ചിറിനക്കുന്നത് കണ്ടാലോ
ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നും.
നായ്ക്കളുടെ വിചാരം അവയ്ക്ക് എല്ലാമറിയാം എന്നാണ്.
അടുക്കള,ഊണ്‍ മുറി,കിടപ്പുമുറി ഇതൊന്നും ആയുസ്സില്‍ അവ കാണുകയില്ല.
എങ്കിലും എല്ലാം അറിഞ്ഞ മട്ട്.
തന്നോട് ചോദിച്ചിട്ടേ ചന്ദ്രനുദിക്കൂ
നക്ഷത്രങ്ങള്‍ ഒന്ന് കൂടിയാലും കുറഞ്ഞാലും അതൊക്കെ തന്റെ കണക്കിലുണ്ട്
എന്നൊക്കെ ഏതു നായയുടെ മുഖത്താണ് എഴുതിവെച്ചിട്ടില്ലാത്തത്.
എന്നാലോ ഈ പുറംകാവല്‍ക്കാര്‍ ക്രൌര്യത്തിന്റെ വെറും നാട്യക്കാരാണ്.
ഉള്ള് വെള്ളത്തണ്ടു പോലെ ബലമില്ലാത്തവര്‍.
നിലാവത്ത് മോഹിനിയാട്ടമാടുന്ന കവുങ്ങുകള്‍
കളിയാക്കിയാല്‍ ചുരുട്ടിക്കൂട്ടിക്കളയും
എന്ന് കുരച്ചുകൊണ്ടിരിക്കുന്ന പാവങ്ങള്‍
പൂച്ചകള്‍ക്ക് എല്ലാമറിയാം
ഓരോ വീടിന്റെയും ക്രൌര്യങ്ങളില്‍
അവ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ക്രൂരതയല്ല സ്നേഹമാണ് അവ അഭിനയിക്കുക.
-------------------------------------
*പാട്യമ്പുറം-പാതാമ്പുറം
പാതാമ്പുറം എന്നാലോ?
മറുപടിഇല്ലാതാക്കൂpaavam poocha :)
മറുപടിഇല്ലാതാക്കൂപാതാമ്പുറം എന്നാല്‍ അടുക്കളയില്‍ അടുപ്പിനരികില്‍
മറുപടിഇല്ലാതാക്കൂപാത്രങ്ങളൊക്കെ വെക്കാനുള്ള ഇടം.
സ്വന്തം വിവരക്കേടിനെ മറച്ചുവെക്കാനും ഉള്ളിലെ ‘പാവത്താനിസം’ പുറത്തുവരാതിരിക്കാനും നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കുന്ന പട്ടികളെയല്ല, ക്രൂരതയുടെ അകത്തളങ്ങളും നാലുകെട്ടുമൊക്കെ ചിരപരിചിതരായ പൂച്ചകളെയാണ് ഭയപ്പെടേണ്ടെതെന്നു പറയുമ്പോള്‍ അകത്തിരുന്നു പൊട്ടാനിരിക്കുന്ന ഏതോ രാഷ്ട്രീയബോംബ് മണക്കുന്നു.
മറുപടിഇല്ലാതാക്കൂഓടോ: ബ്ലോഗിലെ കമന്റല്‍ ഒരുതരം കുരയാണെന്ന് വരുമോ?
മാഷേ ഇതും ശരിക്കും ഇഷ്ടപ്പെട്ടു :)
മറുപടിഇല്ലാതാക്കൂ************
കിനാവേ..അന്റെ രാഷ്ട്രീയം മണക്കാനുള്ള സുനാപ്പി ഊരി വീട്ടീവച്ചിട്ടേ ബ്ലോഗിലിറങ്ങി നടക്കാവുള്ളൂട്ടോ...