ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...
എന്നിട്ടും ഞാന്‍ ഒരാണാണെന്നു സ്വയം കരുതുന്നല്ലോ...
മറുപടിഇല്ലാതാക്കൂപിരിഞ്ഞിട്ടുമില്ല ... പോയിട്ടുമില്ല ... എന്നില്‍ വീണലിഞ്ഞുപോയി ...അത്ര തന്നെ
മറുപടിഇല്ലാതാക്കൂകോമയില് കിടന്നപ്പോള്‍ കൂട്ടിരുന്ന നഴ്സിനെ ഓര്‍ത്താണൊ ഇതെഴുതിയത്..!..;)
മറുപടിഇല്ലാതാക്കൂ‘രണ്ടിലൊരാള്‍ക്കേ ജീവിതമുള്ളൂ എന്നര്‍ത്ഥം, നിനക്ക് അല്ലെങ്കില്‍ നിനക്ക്....!
മറുപടിഇല്ലാതാക്കൂകരിഞ്ഞുപോവുന്നത് കരിഞ്ഞുപോട്ടെ,
മറുപടിഇല്ലാതാക്കൂചിരിക്കാതിരിക്കല്ലേ
ചിരികളുടെ കടം പിന്നെങ്ങനെ വീട്ടും?
ഒരു ചിരിയുടെ ചൂടില്‍
മറുപടിഇല്ലാതാക്കൂനീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
നല്ല ചിന്തകള്‍.
ഞാന്‍ കരഞ്ഞാല്‍ നിനക്ക് ചിരിക്കാനാകുമെങ്കില്‍ നിനക്കായ് ഞാന്‍ കരയാം,
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
മറുപടിഇല്ലാതാക്കൂsweet imagination...nice writing....i want to say you..thanks a lot...
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂമനോഹരം, ശക്തം..
മറുപടിഇല്ലാതാക്കൂനന്ദി, വിട്ടുപോയതിനെ
ഓര്‍മിപ്പിച്ചതിന്..
ചിരിച്ചിരുന്നെങ്കില്‍,
മറുപടിഇല്ലാതാക്കൂകരഞിരുന്നെങ്കില്,
മിണ്ടിയിരുന്നെങ്കില്‍,
അനങ്ങിയിരുന്നെങ്കില്‍,
എങ്കില്‍,
എങ്കിലും പോയേനേ!!
വിട്ടു പോകുന്നവര്‍ക്ക് ഒരു കാരണവും വേണ്ടല്ലോ!!
വരികളില്‍ ഒരുല പഴുക്കുന്നു.
ചിലപ്പോഴെല്ലാം അങ്ങനെയാണ് .കാത്തുവെക്കാന്‍ പ്രയാസം തോന്നുമ്പോ വിട്ടുപിരിയും...
മറുപടിഇല്ലാതാക്കൂഅല്ലെങ്കില് ഒരു മക്കള്‍ പോലും അമ്മയെ വേര്‍പിരിയില്ലല്ലോ...
ആശംസകള്‍...
കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ചിറകിലൊളിപ്പിച്ചെങ്കിലും പറക്കമുറ്റിയപ്പോള്‍ യാത്ര പോലും പറയാതെ......കുറുകിക്കുറുകി നീയിനി ഒരൊറ്റവാക്കിലേക്കു ചുരുങ്ങുമോ?
മറുപടിഇല്ലാതാക്കൂഅക്ഷരങ്ങള്
മറുപടിഇല്ലാതാക്കൂഓര്മ്മപ്പെടുത്തലുകള് നടത്തുന്നു,
നൊമ്പരങ്ങള്‍ വീണ്ടും...
നല്ല കവിത.
വിഷ്ണു ഏട്ടാ അല്ലേലും ഈ പെണ്‍കുട്ടികള്‍ അങ്ങനാ...
മറുപടിഇല്ലാതാക്കൂ'ഇഷ്ട്ടമാണെന്നു' പറഞ്ഞതിനാണത്രെ അവള്‍ എന്നെ വിട്ടുപോയത്...ഞാന്‍ വേറെ ഒന്നും പറഞ്ഞില്ല സത്യം..!!!
ആശംസകള്‍..