gfc

ഡ്രാക്കുള

ഇഷ്ടമാണ്.
നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളാക്കി
നിന്റെ മൂക്ക് എന്റെ മൂക്കാക്കി
നിന്റെ കൈകള്‍ എന്റെ കൈകളാക്കി
നിന്റെ കാലുകള്‍ എന്റെ കാലുകളാക്കി
നിന്നെയങ്ങട്ട് കൊല്ലാനും എനിക്കിഷ്ടമാണ്.
നീ സമ്മതിക്കാതെ എവിടെപ്പോവാന്‍!

എങ്കിലും കുഴിച്ചു നോക്കരുത്;
എന്റെ ചുണ്ടുകള്‍ക്കടിയില്‍
കുഴിച്ചിട്ട ചുവന്ന ചുണ്ടുകളെ;
എന്റെ കണ്ണുകള്‍ക്കടിയില്‍
ജീര്‍ണിച്ച കണ്ണുകളെ;
എന്റെ ശബ്ദങ്ങള്‍ക്കടിയില്‍
ദ്രവിച്ചുകൊണ്ടിരിക്കുന്ന
ശബ്ദാസ്ഥികളെ....

വേറൊന്നുമല്ല,
നല്ലൊരു ശവമടക്ക് നിനക്ക് ലഭിക്കാതെ വരും.
എന്റെ,എന്റെ മാത്രം ശവപ്പറമ്പേ എന്ന്
നിനക്ക് വിളിക്കുവാന്‍ ധൈര്യമുണ്ടാവുമോ...

12 അഭിപ്രായങ്ങൾ:

  1. ശവപ്പറമ്പിനു മീതെ മഴ പെയ്യുന്നുണ്ട്...

    മറുപടിഇല്ലാതാക്കൂ
  2. മാഷേ
    തിമര്‍ത്തുപെയ്യട്ടെ ആ മഴ
    അത്‌ നിന്റെ കണ്ണില്‍ നിന്നോ അതോ എന്റെ കണ്ണില്‍ നിന്നോ
    എന്ന്‌ തിരിച്ചറിയാനാവുന്നില്ലല്ലോ...
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  3. എങ്കിലും കുഴിച്ചു നോക്കരുത്;
    എന്റെ ചുണ്ടുകള്‍ക്കടിയില്‍
    കുഴിച്ചിട്ട ചുവന്ന ചുണ്ടുകളെ;
    എന്റെ കണ്ണുകള്‍ക്കടിയില്‍
    ജീര്‍ണിച്ച കണ്ണുകളെ;
    എന്റെ ശബ്ദങ്ങള്‍ക്കടിയില്‍
    ദ്രവിച്ചുകൊണ്ടിരിക്കുന്ന
    ശബ്ദാസ്ഥികളെ....

    VOWWWW....

    മറുപടിഇല്ലാതാക്കൂ
  4. പെയ്യുന്ന മഴ നിന്നില്‍ അലിയിയ്ക്കുന്നത്‌ എന്നെ മാത്രമെങ്കില്‍...
    എന്റെ മാത്രം ശവപ്പറമ്പേ.. എന്നു സധൈര്യം വിളിയ്ക്കാനാവും.

    മറുപടിഇല്ലാതാക്കൂ
  5. “നീ സമ്മതിക്കാതെ എവിടെപ്പോകാന്‍”
    സമ്മതിച്ചിരിക്കുന്നു:)

    മറുപടിഇല്ലാതാക്കൂ
  6. നീയെന്നില്‍ 'ഡിലീറ്റാ'കാത്ത ഡ്രാക്കുള മാത്രം!
    എന്തിന് മറ്റൊരു ശവപ്പറമ്പ്................
    'കുട'യെടുത്തത് ഭാഗ്യായി!

    ഇഷ്ടമായി ഈ കവിത.

    മറുപടിഇല്ലാതാക്കൂ
  7. നമ്മുടെ ശവപ്പറമ്പ് നമുക്കു സ്വന്തമാണോ?
    നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  8. എന്റെ,എന്റെ മാത്രം ശവപ്പറമ്പേ എന്ന്
    നിനക്ക് വിളിക്കുവാന്‍ ധൈര്യമുണ്ടാവുമോ...

    മറുപടിഇല്ലാതാക്കൂ
  9. എങ്കിലും കുഴിച്ചു നോക്കരുത്;
    എന്റെ ചുണ്ടുകള്‍ക്കടിയില്‍
    കുഴിച്ചിട്ട ചുവന്ന ചുണ്ടുകളെ;
    എന്റെ കണ്ണുകള്‍ക്കടിയില്‍
    ജീര്‍ണിച്ച കണ്ണുകളെ;
    എന്റെ ശബ്ദങ്ങള്‍ക്കടിയില്‍
    ദ്രവിച്ചുകൊണ്ടിരിക്കുന്ന
    ശബ്ദാസ്ഥികളെ....

    ഇല്ല വിഷ്ണു നിശ്ശബ്ദമായി നിന്നിലൂടെ യാത്ര തുടരുക മാത്രം ചെയ്യട്ടെ....

    മറുപടിഇല്ലാതാക്കൂ