എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.
കെട്ടുപോയ എല്ല്ലാ വിളക്കുകളും അവിടേക്കു വരും.
ഒരു വെളിച്ചത്തിന്റെ പൊട്ടുമായി തിരിച്ചു പോവും.
ആ ഒരു രാത്രി മാത്രമേ
നിങ്ങള്‍ സുഖമായി ഉറങ്ങേണ്ടൂ...
Sathyam... Aa urakkathinumunpulla Swapnathilalle Nammalellam...!!! Best wishes.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷെ, എന്തൊരു ചന്തമാണ് വാക്കുകള്‍ക്ക്. എന്തൊരു ചന്തമാണ് ഈ കവിത കോര്‍ക്കലിന്.
മറുപടിഇല്ലാതാക്കൂവൈകീട്ട് ആറേ മുക്കാല്‍ - ഏഴുമണി നേരത്തെ മുല്ലമൊട്ടിന്റെ മണമാണ് മാഷുടെ കവിതക്ക്.
എല്ലാ വിളക്കുകളും കെടും വരെ, ആ ഒരാൾ തൊടും വരെ..
മറുപടിഇല്ലാതാക്കൂഅസ്വാസ്ഥ്യ ഉറക്കങ്ങളുടേ രാത്രികൾ..എന്നു വരെ? അറിയില്ല
മാഷേ,
മറുപടിഇല്ലാതാക്കൂമനസ്സുനിറയ്ക്കുന്നു ഈ വരികള്‍.
*
വിശാലാ, നിനക്ക് അമ്പതില്‍ അമ്പത്.
ഉഗ്രന്‍ കവിത മാഷേ. ഈ വരികളും ഭാവനയും ഇതുവരെ എവിടെയായിരുന്നു.
മറുപടിഇല്ലാതാക്കൂ