gfc

അവിചാരിതമായി

അവിചാരിതമായി
ആഴ്ചയിലൊരിക്കല്‍
കരണ്ട് പോയില്ലെങ്കില്‍,
പോയില്ലെങ്കില്‍?

അവിചാരിതമായി
മാസത്തില്‍ ഒരു ഹര്‍ത്താലെങ്കിലും
ഉണ്ടായില്ലെങ്കില്‍,
ഉണ്ടായില്ലെങ്കില്‍?



അവിചാരിതമായി
ഒരു തമാശയെങ്കിലും
ചീറ്റിപ്പോയില്ലെങ്കില്‍,
ചീറ്റിപ്പോയില്ലെങ്കില്‍?


ഒരു മനുഷ്യജന്മത്തില്‍
ഒരു അപവാദത്തിനോ
പാരവെപ്പിനോ
ഇരയായില്ലെങ്കില്‍,
ഇരയായില്ലെങ്കില്‍?

ഒരു രോഗമെങ്കിലും പിടിപെട്ട്
ഒരിക്കലെങ്കിലും തളര്‍ന്നു കിടന്നില്ലെങ്കില്‍
കിടന്നില്ലെങ്കില്‍?

അവിചാരിതമായി ഒരു ബോറനെ സഹിക്കാന്‍
നിങ്ങടെ ഒന്നോ രണ്ടോ ദിവസം
പാഴായില്ലെങ്കില്‍,
പാഴായില്ലെങ്കില്‍?


അവിചാരിതമായി
ചാവുക ഭേദം.

8 അഭിപ്രായങ്ങൾ:

  1. ഇതൊന്നുമില്ലെങ്കിൽ എത്ര വിരസം

    മറുപടിഇല്ലാതാക്കൂ
  2. എന്‍ഡ്‌ ഒന്നുകൂടി ഷാര്‍പ്പാക്കാമായിരുന്നു മാഷെ

    മറുപടിഇല്ലാതാക്കൂ
  3. അവിചാരിതമായി ഞാനിതു വായിച്ചില്ലായിരുന്നെങ്കില്‍.......

    മറുപടിഇല്ലാതാക്കൂ
  4. marquee :) marquee

    വേറേ വഴിയില്ലിഷ്ടാ

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. അപ്പോൾ അവിചാരിതമായി ചാവണ്ട എന്നു തീരുമാനിച്ചു. പക്ഷെ വലത്തോട്ടു [തെക്കോട്ട്] യാത്ര പോകുന്ന ഈ ‘ഇല്ലെങ്കിൽ’മാരെ പിടിച്ചു നിറുത്താൻ ഒരു വഴിയുമില്ലല്ലൊ എന്നോർത്ത് അൽ‌പ്പമൊന്നു കുഴഞ്ഞു. എങ്കിലും രസിച്ചാസ്വദിച്ചു.

    നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  7. ചാവാനാവുന്നില്ലെങ്കിൽ ?

    മറുപടിഇല്ലാതാക്കൂ