gfc

പേടിക്കഥ

അരമണിക്കൂര്‍ ദൈഘ്യമുള്ള ഒരു
ജീവിയാണ്  പവര്‍ക്കട്ടെന്ന് കുട്ടികള്‍
തിരിച്ചറിഞ്ഞു തുടങ്ങി.
കറന്റു പോവുമ്പോഴല്ല അത് വരുന്നത്,
അതു വരുമ്പോഴാണ് കറന്റു പോവുന്നത്.
ബള്‍ബുകള്‍ പൊടുന്നനെ കണ്ണടയ്ക്കും,
ചാനലുകള്‍ ബ്ലും എന്ന് ഇരുട്ടില്‍ മുങ്ങും,
കഴുത്തറുത്തിട്ട കോഴിയുടെ ഉടല്‍ പോലെ
ഫാന്‍ പിടഞ്ഞു പിടഞ്ഞ് നിലയ്ക്കും.
എങ്കിലും മിന്നാമിനുങ്ങുകളെ കണ്ടു തുടങ്ങും.
വിപ്ലവകവിത കത്തിച്ചുപിടിച്ച് ചീവീടുകള്‍ തെളിയും.
അമ്മയുടെ ഭീഷണിയെത്തുടര്‍ന്ന്
കുട്ടികള്‍ കണ്ണടച്ചുകിടക്കും, അറിയാതെ ഉറങ്ങിപ്പോവും.
ആകാശത്തൂന്നൊരു ഇടിയൊച്ചകേട്ട് ഞെട്ടും.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജീവി
ഒരുമണിക്കൂര്‍,ഒന്നരമണിക്കൂര്‍,രണ്ട് മണിക്കൂര്‍ എന്നിങ്ങനെ
അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൂട്ടി വരികയാണെന്ന്
ഒരു പേടിക്കഥ
പിള്ളേരോട് പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്,
നാളെയാവട്ടെ.

6 അഭിപ്രായങ്ങൾ:

  1. ഇതാ ആണവ കരാറു വരണം വരണമെന്ന് ഞാന്‍ പറയുന്നത്.

    നല്ല കവിത മാഷേ :)

    മറുപടിഇല്ലാതാക്കൂ
  2. ആദ്യമായി ഒരു കവിത ഇഷ്ടപ്പെട്ടു കമെന്റുന്നു.

    നന്നായിരിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
  3. പവർകട്ടിനെ ഇനി ഇങ്ങനെയല്ലാതെ എങ്ങനെ വിവരിക്കും ?

    മറുപടിഇല്ലാതാക്കൂ
  4. ഒരു കാലവര്‍ഷം നിലയ്ക്കുന്നു;
    കവിത വര്‍ഷമുതിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണുമാഷേ - പേടിക്കഥകളുടെ നാടായിരിക്കുകയാണല്ലോ ഇപ്പോള്‍ നമ്മുടെ കേരളം. കുട്ടികളോട് പറയണമെന്നില്ല, അവര്‍ കണ്ട്, അനുഭവിച്ച്, വളരുകയാണ്.

    മറുപടിഇല്ലാതാക്കൂ