മുക്കുവത്തിയുടെ ഉദരത്തില്‍ കിടന്നതുകൊണ്ടാവണം
കടലിന്റെ വിളിയുണ്ട് പലപ്പോഴും..
ഉപ്പുതിരകള്‍ക്കു മീതെ ആടിയുലഞ്ഞുപോകുന്ന
പായ്ക്കപ്പലിലെ പ്രാചീനനായ നാവികന്
കടലും കപ്പലുമായ് വന്ന് വിളിക്കും...
ഞാന്‍ തന്നെയാണൊ അയാള്‍
എന്ന സംശയം ഇനിയും മാറിയിട്ടില്ല.
നീന്താന്‍ പോലും വശമില്ലാത്ത
മുക്കുവനെ കടല്‍ വിളിക്കുന്നത് എന്തിനാണ്?
തിരകളുടെ മുകളിലൂടെ കേറിയിറങ്ങിപ്പോകുന്ന
ഒരു തോണിയില്‍ ഒറ്റയ്ക്ക് അസംഖ്യം മീനുകളെ തേടി
എപ്പോഴെങ്കിലും ഞാന്‍ പുറപ്പെട്ടു പോയേക്കാം...
തടുക്കാനാവുന്നില്ല,അതിന്റെ വിളി.
കടലടിയിലെ സര്‍പ്പങ്ങളേ
ചിപ്പികളേ,വമ്പന്‍ സ്രാവുകളേ
എന്നെക്കുറിച്ചുള്ള നിങ്ങളുടെ വിചാരങ്ങളാവുമോ
എന്നെയിങ്ങനെ കടലിലേക്ക് പിടിച്ചുവലിക്കുന്നത്?
തൊട്ടു..
മറുപടിഇല്ലാതാക്കൂകടല്,കപ്പല്‍,ആ പ്രാചീനന് നാവികന്..
സ്രാവുകളും സര്‍പ്പങ്ങളും
പിന്നെ ചിപ്പികളൂം....
വിചാരത്തിരകള്..!!!
മറുപടിഇല്ലാതാക്കൂമനോഹരമായ വരികൾ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകടലടിയിലെ വായനക്കാരാകും!
മറുപടിഇല്ലാതാക്കൂഅഛന് മകനെ വിളിക്കാന്‍ പാടില്ലേ?
മറുപടിഇല്ലാതാക്കൂമാഷേ
മറുപടിഇല്ലാതാക്കൂതീവ്രമായ
വരികള്‍...
ആശംസകള്‍ നേരുന്നു....
അങ്ങിനെയാവാതെങ്ങനെ?
മറുപടിഇല്ലാതാക്കൂ