gfc

ഏതോ ഒന്ന്

ശൂന്യത-
(
````````````````````````````````````)
അതിനുണ്ട് അദൃശ്യമായ ഒരു ശരീരം

അതിലുണ്ട് ചിലര്‍ക്കു മാത്രം കാണാവുന്ന ഒരു ഗര്‍ഭപാത്രം.
അതിലുണ്ട് കലങ്ങിപ്പോയ ഭ്രൂണം.
അതിന്റെ കറുത്ത രക്തം വിങ്ങുന്നു.
അതിന്റെ കെട്ടഗന്ധം പുറത്തേക്ക് നോക്കുന്നു.
ഞാനിപ്പോള്‍ ആ രക്തത്തില്‍ ഒഴുകി നടക്കുകയോ
അതോ രക്തക്കുതിപ്പായേക്കാവുന്ന ആ കെട്ടിനില്പിനെ
നോക്കിനില്‍ക്കുകയോ
ഞാനിപ്പോള്‍ അതിന്റെ കെട്ടഗന്ധത്തിന് ചെകിള വിടര്‍ത്തുകയോ
നാറ്റത്തിനുമേല്‍ ചത്തുകിടക്കയോ...
ഏതോ ഒന്ന്
ഏതോ ഒന്ന്.


7 അഭിപ്രായങ്ങൾ:

  1. theerchayaayum ee kavitha
    thikachchum vyathyasthavum sundaravum.....

    മറുപടിഇല്ലാതാക്കൂ
  2. സുഹൃത്തേ... താങ്കളുടെ ബ്ലോഗിലെത്താന്‍ ഏറെ വൈകി പോയി..വളരെ നല്ല എഴുത്തുകള്‍.. തുടരുക... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  3. തികച്ചും വ്യത്യസ്ഥമായിരിക്കുന്നു..മാഷേ...
    ലളിതവല്‍ക്കരിച്ച നിഗൂഢത...

    മറുപടിഇല്ലാതാക്കൂ
  4. haaai vishnu..

    kulam+praanthathy vaayichu.
    latheesh mohan thannu.
    valare naalukalkku shesham oru nalla pusthakam vaayicha thonnal.
    p.raman vilikkumpol vishnuvinekkurichu parayaarundu.
    thaangalude nalla kavithakalkku aashamsakal nerunnu

    ajeesh dasan

    മറുപടിഇല്ലാതാക്കൂ