gfc

ദുസ്സ്വപ്‌നം

ബോംബര്‍ വിമാനങ്ങള്‍ എന്റെ നഗരത്തിനു മീതെ
ചിറകടിച്ചു വരുന്നതും ഭയചകിതരായ ജനക്കൂട്ടത്തോടൊപ്പം
ജീവന്മരണപ്പാച്ചില്‍ നടത്തുന്നതും
ഒരു തീക്കടല്‍ എല്ലാം വിഴുങ്ങിക്കൊണ്ട് പിന്നാലെയെത്തുന്നതും
ഞാന്‍ ഇടയ്കിടെ സ്വപ്നം കാണുന്നു.
ദൂരെ അമേരിക്ക എന്നൊരു രാജ്യമുണ്ട്.
ദരിദ്രന്മാരുടെ നഗരമായ എന്റെ നഗരത്തിലേക്ക്
ബോംബുകളുമായി അവര്‍ വരുമെന്ന്
എപ്പോഴും എന്റെ സ്വപ്‌നം എന്നെ പേടിപ്പിക്കുന്നത്
എന്തിനാവോ?

അമേരിക്ക,ബോംബ് എന്നിവയെക്കുറിച്ച്
ഒന്നുമറിയാത്തവരും
വിമാനത്തെക്കുറിച്ച് കൌതുകമുള്ളവരുമായ
എന്റെകുഞ്ഞുങ്ങള്‍ അവരുടെ അമ്മയോടൊപ്പം
 കിലോമീറ്ററുകള്‍ക്കപ്പുറത്ത് കത്തുന്ന തീ
എല്ലാ സ്വപ്‌നങ്ങളിലും ഞാന്‍ കണ്ടു.
ഓടി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍
എന്നൊരാശ ആ തീഗോളം വീഴും മുന്‍പ് ഉണ്ടാവും.
ഒരുവയസ്സുള്ളവള്‍ എങ്ങനെ ഓടും?
അഞ്ചുവയസ്സുള്ളവളും  ആറു വയസ്സുള്ളവനും
എത്ര ഓടും.
മക്കളെ വിട്ട് ഒരമ്മ മാത്രം പറക്കുമോ?
സ്വപ്നത്തിന്റെ രസതന്ത്രം എന്തായാലും എനിക്കറിയില്ല.
എപ്പോഴും ഞാന്‍ രക്ഷപ്പെട്ടു.
ഏതു വിധേനയും ഓടി.
ശവങ്ങളെ കവച്ച്
വിലാപങ്ങളെ കവച്ച്
എപ്പോഴും ഞാന്‍ ...

സ്വപ്നങ്ങള്‍ അവയെ രക്ഷിക്കുവാന്‍
എന്നെ രക്ഷിക്കുന്നതാവുമോ?

9 അഭിപ്രായങ്ങൾ:

  1. bhroonathil thanne kola cheyyappetta nammude swapnangale enthinu rakshikkanam! aakashathinte vayaru pilarnnu paanjadukkunna theegolangal nammude chatha swapnangalku pattadayaavatte!

    allathenthu parayaan!

    മറുപടിഇല്ലാതാക്കൂ
  2. സ്വപ്നത്തിന്‍റെ ഇരകളാണ് നമ്മളൊക്കെയും അല്ലേ

    മറുപടിഇല്ലാതാക്കൂ
  3. oru praavashyam comment paranju!
    iniyum venamenkil ee kavitha enna saadhanam veendum vaayikkendivarum! nokkane ente gathikedu!?

    മറുപടിഇല്ലാതാക്കൂ
  4. മക്കളെ വിട്ട് ഒരമ്മ മാത്രം പറക്കുമോ?

    കവിതക്ക്‌ പുറത്തെടുത്ത്‌ ഞാനിതിനെകുറിച്ച്‌ ആലോചിക്കുന്നു.
    ഓടും മാഷേ.... എത്ര വേഗത്തിലെന്ന്‌ അറിയില്ല. അത്‌ ദു:സ്വപ്നവുമായിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  5. ശവങ്ങളെ കവച്ച്
    വിലാപങ്ങളെ കവച്ച്
    നമ്മള്‍ ഓടികൊണ്ടേയിരിക്കുന്നു.വളരെ നല്ല കവിത മാഷെ

    മറുപടിഇല്ലാതാക്കൂ
  6. ഒരു ദുസ്സ്വപ്നത്തില്‍ നിന്നും ഉണരുന്ന നിമിഷത്തെക്കുറിച്ച്.......

    മറുപടിഇല്ലാതാക്കൂ
  7. സ്വപ്നങ്ങള്‍ വീണ്ടും കാണാനായി സ്വപ്നങ്ങളിലൂടെയുള്ള
    രക്ഷപ്പെടല്‍! നമ്മള്‍ ചെയ്യുന്നതും...

    മറുപടിഇല്ലാതാക്കൂ
  8. ‘സ്വപ്നങ്ങള്‍ അവയെ രക്ഷിക്കുവാന്‍
    എന്നെ രക്ഷിക്കുന്നതാവുമോ?‘

    വീണ്ടും ദുസ്വപ്നങ്ങൾക്കായി...

    മറുപടിഇല്ലാതാക്കൂ