gfc

വിരല്‍ത്തുമ്പ്

ചെയ്തുപോയ
എല്ലാ തെറ്റുകളും
ശരിയായിത്തീര്‍ന്നു
ഒരു വെളുപ്പിന്.

സന്തോഷത്തിന്റെ
ഒരു നെടുവരമ്പ്
കാണായി...

ഒരു സൂര്യ കിരണം
എന്നെ ഉമ്മ വെച്ചു.

‘ഇനി വീഴുകയില്ല നീ’
എന്ന് ഒരു കാറ്റ്
പൂമണം ചൊരിഞ്ഞു.

അജ്ഞാതമായ
ഒരു വിരല്‍ത്തുമ്പ്
പിടിച്ച് ഞാന്‍ നടന്നു
തുടങ്ങി...

സ്നേഹത്തിന്റെ
വെള്ളക്കൊറ്റികള്‍
പാ‍റുന്ന നീലാകാശം
എന്നെ മാടി വിളിച്ചു.

8 അഭിപ്രായങ്ങൾ:

  1. നമ്മുടെയൊക്കെ തൊന്നലുകളും ചിലപ്പൊള്‍ സത്യമാകാം.!
    ഒരു സ്വപ്നം പൊലെ..സ്വപ്നങളല്ലെ മാഷെ നമ്മുടെയൊക്കെ ജീവിതം തന്നെ..!!
    സ്വപ്നങളില്ലായിരുന്നേല്‍ നമ്മളോക്കെ ഈ ഭൂമിയില്‍ ജീവിക്കുമായിരുന്നൊ..?

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു,

    ഈ യാത്രയില്‍
    തോളില്‍ വലതുകൈ ചുറ്റി
    ഞാനും കൂടട്ടെയൊ?
    തെറ്റുകളുടെ കാല്‍പ്പാടുകള്‍
    പിന്തുടര്‍ന്നെത്താത്ത
    ആ വയല്‍ വരമ്പിലൂടെ ...

    ഈ വിരല്‍തുമ്പ് ഇഷ്ടമായതുകൊണ്ടാ...

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുമാഷേ..ആ വിരല്ത്തുമ്പ് ഇവിടെ കുറെ പേര്ക്ക് വേണം..

    കവിതയും വിരല്ത്തുമ്പും ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  4. സന്തോഷത്തിന്റെ
    ഒരു നെടുവരമ്പ് ഇതില്‍ ,എനിക്കും
    കാണായി...

    മറുപടിഇല്ലാതാക്കൂ
  5. എവിടെയും ആര്‍ക്കും വേണ്ടാത്തവന്‍
    അടുത്ത പുലരിയുടെ സാന്ത്വനഗീതികള്‍ക്ക് കാതോര്‍ത്ത് മെല്ലെ....മെല്ലെ
    സന്തോഷത്തിന്റെ ആ നടുവരമ്പിലൂടെ

    മറുപടിഇല്ലാതാക്കൂ
  6. എത്ര കാലം കൂടിയാണു നല്ലതില്‍ അവസാക്കുന്ന വരികള്‍ കിട്ടുക.
    അല്ലേ ?

    മറുപടിഇല്ലാതാക്കൂ
  7. പ്രത്യാശയുടെ ആ വിരല്‍ത്തുമ്പ്, നന്നായി, വിഷ്ണു.

    മറുപടിഇല്ലാതാക്കൂ
  8. ഇത്രമേല്‍ ആത്മവിശ്വാസമേകിയ ആ വിരല്‍ത്തുമ്പ് ആരുടേതാവാം...?

    മറുപടിഇല്ലാതാക്കൂ