gfc

ചിരിച്ചതുപ്പ്

നിന്റെ ചിരി ഒരു ചതുപ്പാണ്.
നീ ചിരിക്കുമ്പോള്‍ ഞാനതിലേക്ക്
മറിഞ്ഞു വീഴുകയും പിന്നീട്
കഷ്ടപ്പെട്ട് എഴുന്നേറ്റു പോരുകയും ചെയ്യുന്നു.

വീണ്ടും നീ ചിരിക്കുമ്പോള്‍ ,
ഞാന്‍ പഴയ കഷ്ടപ്പാടുകള്‍ മറന്ന്
വീണ്ടും ആ ചതുപ്പിലേക്ക് മറിഞ്ഞു വീഴുന്നു.
അതുകൊണ്ട്...
മേലില്‍ ചിരിക്കരുത്...

18 അഭിപ്രായങ്ങൾ:

  1. ഇല്ല, ചിരിക്കില്ല,

    കരഞ്ഞ് തിരിച്ച് പോവുന്നു

    മറുപടിഇല്ലാതാക്കൂ
  2. അപ്പോ,

    ഇനി ഞാന്‍ മാഷെ കാണുമ്പോള്‍ കരയാം :)

    മഷെ നല്ല അര്‍ത്ഥമുള്ള വരികള്‍,

    തെറ്റിനെപ്പോഴും‍ ശരിയേക്കാള്‍ കൌതുകവും, ഭംഗിയും കൂടും അല്ലെ?

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ചിരിച്ചതുപ്പിലേക്ക് മറിഞ്ഞുവീഴാന്‍ മാത്രം ബലഹീനരാവരുത് നാം. ചിരിയുടെ പിറകിലെ പല്ലിറുമ്മല്‍ കാണാന്‍ കഴിവുള്ളവരായിരിക്കണം. അതില്ലെങ്കില്‍ അനുഭവത്തില്‍ നിന്നെങ്കിലും പഠിക്കണം.

    മറുപടിഇല്ലാതാക്കൂ
  5. ദുഃഖം മറച്ച് വെച്ചും ചിരിക്കണമെന്നാണല്ലോ ഞാന്‍ പഠിച്ചത്.ഇനിയിപ്പോ കരഞ്ഞാല്‍ മതിയോ?

    http://rehnaliyu.blogspot.com/2006/12/blog-post_116715050128548041.html വായിച്ചിരുന്നോ

    മറുപടിഇല്ലാതാക്കൂ
  6. വല്യമ്മായീ ആ പോസ്റ്റ് ഞാന്‍ വായിച്ചതാണ്.പക്ഷേ ഇതെഴുതുമ്പോള്‍ അതോര്‍ത്തിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  7. മാഷേ..എഴുത്ത് നന്നായി ആസ്വദിച്ചു,വരികള്‍ ശക്തം..!

    മറുപടിഇല്ലാതാക്കൂ
  8. ചതുപ്പിന് അടുത്തു പോയി നിന്നിട്ടില്ലേ... അതു തന്നെ വേണം. സുക്ഷിച്ചു നിന്നില്ലേല്‍ ഇനിയും വീഴും. അനുഭവത്തിലൂടെയെങ്കിലും പഠിക്കാന്‍ നോക്കു മാഷേ....


    കവിത കൊള്ളാം...

    കുഡൂസ്, കുഡോസ്... കുന്ത്രാണ്ടംസ്...!!1

    മറുപടിഇല്ലാതാക്കൂ
  9. ആ ചിരിക്കുന്നതു നമ്മുടെ മനസ്സു തന്നല്ലേ മഷേ?

    മറുപടിഇല്ലാതാക്കൂ
  10. അയ്യോ അങ്ങനെ ഞാന്‍ ഉദ്ദേശിച്ചില്ല മാഷേ.ചിരിച്ച് മയക്കുന്നതാണ് മാഷുടെ കവിതയിലെങ്കില്‍ ഉള്ളിലുള്ളത് മറച്ചു വെച്ചുള്ള ചിരിയാണ് ഞാന്‍ ഉദ്ദേശിച്ചത്.

    തമാശയായി കമന്റിട്ടതെങ്കിലും വളരെ ശക്ത്മാണ് ഈ കവിത.ജീവിതം തന്നെയല്ലേ ഈ നോക്കി ചിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  11. അതെ മാഷെ,

    ചിരിച്ചതുപ്പുകളില്‍ വീണ്ടും വീണ്ടും മറിഞ്ഞു വീഴുന്നു!

    മറുപടിഇല്ലാതാക്കൂ
  12. ചിരിച്ചതുപ്പിലേക്ക്‌ എത്ര വീണാലും മതിവരില്ല. ആത്മാര്‍ഥതയുടെ ഒരു ചെറുകണികയെങ്കിലും ഉണ്ടോന്നറിയാന്‍ വീണ്ടും വീണ്ടും വീണു നോക്കും...

    മറുപടിഇല്ലാതാക്കൂ
  13. ചിരി വെളിച്ചം പോലെയുമാണ്
    കുറേ പൂക്കള്‍ ഉറക്കമുണര്‍ന്ന് മൂരി നിവര്‍ക്കും.
    കിണറിനെ പോലെ
    ആഴത്തിനുള്ളില്‍ ഒരായുസ്സിന്റെ ദാഹം കാട്ടിത്തരും.
    മച്ചിനെ പോലെ
    മൊട്ടത്തലകള്‍ക്കു മുകളില്‍ വെയിലിലകള്‍ വീഴാതെ വിടര്‍ന്നു നില്‍ക്കും
    ഉടുപ്പിനെ പോലെ
    ഉടലില്‍ പതിഞ്ഞ് ഉയിരിന്റെ പങ്കു ചോദിക്കും
    കണ്ണാടിയെപ്പോലെ
    ഇടം വലം തിരിച്ചെന്നെത്തന്നെ കാട്ടിത്തരും
    വഴിയെപ്പോലെ
    വ്യാമോഹങ്ങളുടെ ചെറുതും വലുതുമായ കാലൊച്ചകള്‍ നിറയ്ക്കും

    പിന്നെ..

    ചിരിയെപ്പോലെ.. ഒറ്റക്കൊളുത്തില്‍ തുറക്കാവുന്ന നൂറ്റൊന്നു കോട്ടവാതില്‍ പോലെ.

    നിയമപ്രകാരമുള്ള ഡിസ്ക്ലൈമര്‍ : ചിരിയുണ്ട്.. സൂക്ഷിക്കുക.

    മറുപടിഇല്ലാതാക്കൂ
  14. ചതുപ്പ് എഴുന്നേല്‍ക്കാന്‍ അനുവദിക്കാത്ത ഒരു ശക്തി..ആദ്യ ചിരിയില്‍ തന്നെ താഴ്ന്നു പോകുന്ന താഴ്ചയില്ലാത്ത ഒരു ആഴം അതിനുണ്ട്. മാഷ് പറയാന്‍ എന്തോ ബാക്കി വച്ചുവോ ഇവിടെ?

    കെ.പി

    മറുപടിഇല്ലാതാക്കൂ
  15. പൊന്നപ്പാ,അതൊക്കെ തന്നെയാണ് ഞാന്‍ ഒതുക്കത്തില്‍ പറഞ്ഞത്...പക്ഷേ നീ മനോഹരമായി പറഞ്ഞു...പ്രകാശം പരത്തുന്ന ആങ്കുട്ടിയും പെങ്കുട്ടിയുമൊക്കെ വന്നല്ലോ...

    കെ.പി എന്റെ ചതുപ്പ് അത്ര ആഴമുള്ളതല്ല,വയനാട്ടിലുമുണ്ട് ചതുപ്പുനിലങ്ങള്‍...ഞങ്ങള്‍ ആത്തി(ആത്തിക്കണ്ടം-കൃഷിസ്ഥലമാണ്) എന്നു പറയും.
    അതില്‍ നിന്ന് ചിലപ്പോഴൊക്കെ രക്ഷപ്പെടാനും പറ്റും.

    മറുപടിഇല്ലാതാക്കൂ
  16. കൊല്ല്, എന്നെ പിന്നെയും കൊല്ല്

    മറുപടിഇല്ലാതാക്കൂ
  17. അധികം പറയാതെ പറയുന്ന കവിത.ചിലരുടെ ചിരി പോലെ.നന്നായി മാഷെ.

    മറുപടിഇല്ലാതാക്കൂ
  18. ചിരിക്കരുതെന്നല്ല വിഷ്ണൂ,
    ചിരിക്കണം, മറിഞ്ഞു വീഴണം, എഴുന്നേല്‍ക്കണം വീണ്ടും ചിരിക്കണം മറിഞ്ഞുവീഴണം...

    അങ്ങനെയല്ലേ???

    മറുപടിഇല്ലാതാക്കൂ