കാാാാാഥൂ
ആയിരം കണ്ണുള്ള കഫക്കട്ട
തന്നെത്തന്നെകെട്ടിപ്പിടിച്ച്
വട്ടത്തില്‍ കിടന്നു.
അതിനും കിട്ടി
ഒരു കഷ്ണം ആകാശം.
ഉറുമ്പുകള്‍ അതില്‍ ചാടി വീണ്
തുഴഞ്ഞു കൊണ്ടിരുന്നു.
ഈച്ചകള്‍ പാട്ടുകൊണ്ട്
അതിന്റെ പരിസരം അലങ്കരിച്ചു.
ദാഹം തീരാത്ത വെയില്‍പട്ടി
അതും നക്കിക്കുടിച്ചു.
*ഇവിടെ ഉണ്ടായിരുന്നു വെന്നുള്ളതിന്
ഒരു അടയാളം മാത്രം ബാക്കി വെച്ചു
*കടപ്പാട്:പി.പി രാമചന്ദ്രന്റെ ലളിതം
പല അര്‍ഥങ്ങള്‍ തരുന്ന നല്ല വരികള്‍
മറുപടിഇല്ലാതാക്കൂഓ/ടോ: ഒരു ചുമ വന്നതിന്‍റെ ഫലം അല്ലെ മാഷെ?
മാഷപ്പോ എപ്പോഴും കണ്ണും കാതും തുറന്ന് വെച്ച് തന്നെയാണല്ലേ നടപ്പ്,ആ കാഴ്ചയെ ലളിതത്തിലെക്ക് സന്നിവേശിപ്പിച്ചതും ഇഷ്ടമായി.അപ്പോള്‍ എന്റെ കണക്കില്‍ ശിഷ്ടം കാണുമല്ലേ :)
മറുപടിഇല്ലാതാക്കൂജീവിത കാലം മുഴുവന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരൊച്ചയുമുണ്ടാക്കാതെ, ഏകനായി ജീവിച്ച ഒരാള്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നേരത്ത് ‘എന്റെ പേര് ....., ഞാനും ഇവിടെ ജീവിച്ചിരുന്നു’ എന്നെഴുതിവെച്ച് കടലിലേക്ക് പോകുന്ന ഒരു സിനിമ കണ്ടിരുന്നു. അതിനെ ഓര്‍മിപ്പിച്ചു.
മറുപടിഇല്ലാതാക്കൂഈയിടെയായി കവിതകളുടെ പെരുമഴയാണല്ലോ മാഷേ, എനിക്ക് സത്യായിട്ടും അസൂയ തോന്നുന്നുണ്ട്.
ലാബിന്റെ ഓര്‍ഡറില്‍ പോരട്ടേ.....
മറുപടിഇല്ലാതാക്കൂവിഷ്ണു,
മറുപടിഇല്ലാതാക്കൂഎച്ചിലാവാത്തൊരിലപോലെ
നമുക്ക് പിന്മാറാമായിരുന്നു....?
കവിത ഇഷ്ടമായി.
ദാഹം തീരത്ത പട്ടി നക്കിക്കുടിച്ചത് ശരിക്കും വിഷ്വലൈസ് ചെയ്യാന്‍ കഴിയുന്നു.:)
മറുപടിഇല്ലാതാക്കൂനല്ല കവിത.