gfc

ചൂണ്ട

മീനേ, മീനേ..
എന്റെ ചൂണ്ടയിലെ
ഞാഞ്ഞൂളിനെ തിന്ന്...
നിനക്ക്
തടിച്ചു കൊഴുക്കണ്ടേ...?
എന്റെ ഔദാര്യം
സ്വീകരിക്ക്...
ഇതിലുണ്ട്
വൈറ്റമിന്‍ എ,ബി,സി,ഡി
ഇതിന് നീ പലിശ തരണ്ട...
എണ്ണ തന്നാ മതി.
കടലില്‍ നിന്ന്
കുഴിച്ചെടുത്ത
എണ്ണയ്ക്കു പകരം
ഭക്ഷണം...
എന്താ സമ്മതമല്ലേ?
കടലേ ...,കടലേ...,
എന്റെ ചൂണ്ടയിലെ
ചന്ദ്രനെക്കൊത്ത്
നിനക്ക് വിശക്കുന്നില്ലേ...?
നീന്തി നീന്തി
ചിറക് കഴയ്ക്കുന്നില്ലേ...?
ഭൂമീ...,ഭൂമീ...,
എന്റെ ചൂണ്ടയിലെ
ദൈവത്തെ കൊത്ത്...
കറങ്ങിക്കറങ്ങി
നീ തളരുകയല്ലേ...?
പ്രപഞ്ചമേ...,പ്രപഞ്ചമേ...,
എന്റെ ചൂണ്ടയിലെ
എന്നെക്കൊത്ത്...
നിനക്കൊരന്ത്യം വേണ്ടേ...?

7 അഭിപ്രായങ്ങൾ:

  1. എണ്ണയ്ക്കു പകരം
    ഭക്ഷണം...
    എന്താ സമ്മതമല്ലേ?

    ഇതുവരെ മനസ്സിലായി.ഇഷ്ടവുമായി.പക്ഷെ ബാക്കി?

    മറുപടിഇല്ലാതാക്കൂ
  2. കമ്പോളം അവസാനവാക്കാകുമ്പോള്‍ ഭക്ഷണവും വിശ്വാസവും സ്വത്വം പോലും വില്പനച്ചരക്കാവുന്നു... alienation എന്നൊക്കെ പണ്ടാരോ പറഞ്ഞതൊന്നും നമ്മുടെ കാലത്തിന്റെ ദുരന്തത്തെ അളക്കാന്‍ പോരാതാകുന്നു.. മാഷേ, എനിക്ക് കവിത മനസ്സിലായിത്തുടങ്ങിയോ എന്നൊരു ഡൗട്ട്...

    മറുപടിഇല്ലാതാക്കൂ
  3. എന്തൂട്ട കവിതേണ് ന്‍റെ മാഷെ ഇത്?

    :)

    ( ദേ ഞാന്‍ ചിരിച്ചിട്ടുണ്ട്!)

    മറുപടിഇല്ലാതാക്കൂ
  4. മാഷേ,
    എണ്ണ കിട്ടിയാലും വീണ്ടും ചൂണ്ടയിടില്ലേ...
    ചൂണ്ട കൊള്ളാം.

    പിന്നെ ഒരു കാര്യം
    കടലേ,കടലേ...നീന്തി നീന്തി ചിറക് കഴക്കുന്നില്ലെ എന്നിടത്ത് ഒരു ചെറിയ സംശയം.

    കെ.പി.

    മറുപടിഇല്ലാതാക്കൂ
  5. ഞാന്‍ മരിക്കുമ്പോള്‍ എന്റെ പ്രപഞ്ചവും മരിക്കുന്നു.;)
    ;)

    മറുപടിഇല്ലാതാക്കൂ
  6. “പ്രപഞ്ചമേ...,പ്രപഞ്ചമേ...,
    എന്റെ ചൂണ്ടയിലെ
    എന്നെക്കൊത്ത്...
    നിനക്കൊരന്ത്യം വേണ്ടേ...?“

    അതോ എനിക്കോരു അന്ത്യം ആണോ?

    മറുപടിഇല്ലാതാക്കൂ