gfc

റിയലിസം

കണ്ടപ്പോള്‍ മുതല്‍ കാണേണ്ടായിരുന്ന്നുവെന്ന് തോന്നി.
കേട്ടപ്പോള്‍ മുതല്‍ കേള്‍ക്കേണ്ടായിരുന്നുവെന്ന് തോന്നി.
അറിഞ്ഞപ്പോള്‍ മുതല്‍ അറിയേണ്ടായിരുന്നുവെന്ന് തോന്നി.
നെഞ്ചത്തുകൈവെച്ചപ്പോള്‍ വില്ലുപോലെ വളഞ്ഞ്
ചുമയ്ക്കാന്‍ തുടങ്ങി ധീരനായകന്‍ .
ഒരു ഭാഗത്തു നിന്ന് അറിഞ്ഞു തുടങ്ങുമ്പോള്‍
മറുഭാഗത്തുനിന്ന് മരിച്ചു തുടങ്ങിയിട്ടുണ്ടാവും.

7 അഭിപ്രായങ്ങൾ:

  1. പലതും അറിയാന്‍ വൈകുന്നു അല്ലേ മാഷേ(മുഴുവനും അങ്ങ് പിടി കിട്ടിയില്ല).ആദ്യത്തെ മൂന്നു വരികള്‍ വല്ലാതെ പരത്തി പറഞ്ഞ പോലെ.പരത്തി പറയലിലൂടെ എന്തെങ്കിലും ഉദ്ദേശിച്ചിരുന്നുവോ കവീ?

    മറുപടിഇല്ലാതാക്കൂ
  2. വളരെ ഇഷ്ടപ്പെട്ട , അല്ലെങ്കില്‍ ആരാധിക്കുന്നവരെ , കുറെകാലത്തിനുശേഷം , ക്ഷയം പിടിച്ചുകാണുമ്പൊള്‍ മനസ്സിലുണാകുന്ന അവസ്ഥയാണോര്‍മ്മ വന്നത് ,
    എന്നാല്‍ അവസാനത്തെ വരികള്‍ ....

    ( ഇതൊന്നു മല്ലെടാ മണ്ടാ ഞാന്‍ ഉദ്ദേശിച്ചത്‌ എന്നെങ്കില്‍ അധികം താമസിയാതെ ഞാനീ പണി നിര്‍ത്തും , കവിതാ വായന, :))

    മറുപടിഇല്ലാതാക്കൂ
  3. പരക്കരുതെന്ന് കരുതിയാണ് കവിതയുടെ ചട്ടിയില്‍ മാവൊഴിച്ചത്...പരന്നുപോയി...അല്ലേ?പരക്കട്ടെ..പരക്കുന്നതിനെ പേടിക്കുന്നതെന്തിന്?

    മറുപടിഇല്ലാതാക്കൂ
  4. ഹോ ഈ കവിതാവായനക്കാരായ ദമ്പതികളെക്കൊണ്ട് തോറ്റു...:)എങ്ങനെയാണ് ഇത്രവേഗം ഇവിടെപോസ്റ്റുണ്ടെന്ന് അറിയുന്നത്...?

    മറുപടിഇല്ലാതാക്കൂ
  5. സത്യം പറയാമല്ലോ മാഷെ
    വായിച്ചപ്പോള്‍ മുതല്‍ വായിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.

    മറുപടിഇല്ലാതാക്കൂ
  6. ഉള്ളു വളഞ്ഞൊരു വില്ലായി മാറി‍
    ഏതോ നെഞ്ചിന്റെ ചുമയിലേക്കു തന്നെ തൊടുക്കുന്ന നായകന്‍.. :)
    ഏതു യുദ്ധത്തിനിടയിലും ചുമകളുണ്ടാവും മാഷേ..
    ചുമയെപ്പോലും ചുവരെഴുത്താക്കുന്ന വിപ്ലവകാരികളും
    കനം കെട്ടിയ കഫത്തില്‍ നിന്നും ചുട്ടു പൊള്ളുന്ന വെടിയുണ്ടകള്‍ കണ്ടെടുക്കുന്നവരും..
    മരണവും ഒരറിയലാണ്..

    മറുപടിഇല്ലാതാക്കൂ
  7. പ്രമോദ്,വായിക്കേണ്ടായിരുന്നുവെന്ന് നിനക്ക് തോന്നിയാലും എഴുതേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നാനിടയില്ല.പൊന്നൂ,മരണം അറിവുതന്നെ.ഞാനുദ്ദേശിച്ചത് അറിയപ്പെടാതെയുള്ള തീരലാണ്.അല്ലെങ്കില്‍ അറിഞ്ഞതിന്റെ വിര്രുദ്ധ ധ്രുവത്തിലേക്കുള്ള സഞ്ചാരമാണ്.

    മറുപടിഇല്ലാതാക്കൂ