gfc

തണുത്ത കൈപ്പടം

ചുരം ഒരു പണിയന്‍.
ഒന്‍പതാം വളവില്‍ വെച്ച്
ഞാന്‍ കണ്ടു,അവന്റെ
ചുരുണ്ട കറുത്ത മുടിക്കാട്.
ഞാന്‍ കേട്ടു ,കാട്ടു ചോലയില്‍
അവന്റെ പൊട്ടിച്ചിരി.
കോടയില്‍ മൂക സങ്കടങ്ങള്‍.
കറുത്ത റോഡിന്റെ ചങ്ങലയില്‍
വരിഞ്ഞുകെട്ടിയ പ്രേതത്തിന്റെ
കെട്ടുപൊട്ടിക്കാനുള്ള ഇളകിയാട്ടം.
വഴികാണിക്കുന്നവനെ കൊല്ലുന്ന ലോകം
ഹൃദയത്തിന്റെ കറുത്ത ചുമരില്‍
പേടിയുടെ വിളക്കു കൊളുത്തുന്നു.
അന്ന് വഴിത്തിരിവില്‍ സായിപ്പ്
വെടിവെച്ചിട്ടത് ഒരു മനുഷ്യനെയല്ല,
ഒരു ഭൂമിയുടെ നിഷ്കളങ്കതയെയാണ്.
ആ മൃതശരീരത്തിന്റെ മരണത്തണുപ്പാണ്
ചുരം കയറുന്ന ബസ്സുകളിലേക്ക്
തണുത്ത കൈപ്പടം നീട്ടി വരുന്നത്.

11 അഭിപ്രായങ്ങൾ:

  1. മാഷെ കുറച്ചു ദിവസമായി കാണാനില്ലല്ലോ.. എയര്‍ടെല്‍ വീണ്ടും പ്രശ്നമാക്കിയോ??? കവിത നന്നായിട്ടുണ്ട്‌..

    മറുപടിഇല്ലാതാക്കൂ
  2. കവിത നന്നായിട്ടുണ്ട്‌ മാഷേ.

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യന്റെ വഴിയില്‍ വഴികാട്ടിനില്‍ക്കുന്ന രക്തസക്ഷികളൊട്‌ അദരവുണര്‍ത്തുന്ന കവിത. നാടുകാണിയിലൂടെ സഞ്ചരിക്കുംബൊഴൊക്കെ ചിത്രകാരന്‍ ഇതൊര്‍ക്കാറുണ്ട്‌. നന്ദി, വിഷ്ണുപ്രസാദ്‌.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍1/05/2007 12:16 PM

    മൂകസങ്കടങ്ങളുടെ കോടയിറങ്ങുന്ന ചുരത്തില്‍്,
    തണുത്ത കൈപ്പടം നീട്ടുന്ന മരണത്തണുപ്പ് .
    ..നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  5. ചുരപരിചിതമായ
    തണുപ്പും
    കാടൊളിപ്പിച്ചുവെക്കുന്ന
    നിശ്ശബ്ദതയും
    പതുങ്ങിയിരിക്കുന്ന
    വിധിയും
    പിന്നെ എല്ലാ കവിതകള്‍ക്കും
    ബാധകമായ
    വളഞ്ഞു തിരിയലും

    നനായി മാഷേ

    മറുപടിഇല്ലാതാക്കൂ
  6. വഴികാട്ടികളെ കൊല്ലുന്നത് ഒരു രസമാണ് വിഷ്ണുമാഷേ..കൊന്നില്ലെങ്കില്‍ കൊല്ലാതെ കൊല്ലാനുള്ള രസപ്പൊടികളും നമ്മുടെയൊക്കെ കയ്യിലുണ്ട്

    വഴി ആയുധമാണെന്ന് തിരിച്ചറിവ് വല്ലാത്ത ഒന്നാണ്.വഴികാട്ടരുതെന്നാണ് പഠിപ്പിച്ചിരിയ്ക്കുന്നതും.:)

    ഇരുവഴിയില്‍ പെരുവഴിനല്ലൂ
    പെരുവഴി പോ ചങ്ങാതീ..

    എന്‍ എന്‍ കാക്കാട് അങ്ങനെ പറയുന്നതിന് കാര്യമുണ്ടെന്ന് തോന്നുന്നില്ലേ? മരണത്തിന്റെ നാടുകാണി കാണുമ്പോള്‍..

    അവസാനം വിളക്കുവയ്ക്കും ഗുരുതിയും കഴിയ്ക്കും..
    ലാല്‍ സലാം

    മറുപടിഇല്ലാതാക്കൂ
  7. കാവ്യഘടനയെ സംബന്ധിച്ചിടതോളം ഈ കവിത താങ്കള്‍ ആര്‍ജ്ജിച്ച വികാസത്തിന്റെ സൂചകമായി വര്‍ത്തിക്കുന്നു.അഭിനന്ദനങ്ങള്‍‍

    മറുപടിഇല്ലാതാക്കൂ
  8. വിശാഖ്, ഇതൊരു പഴയ കവിതയാണ്. ഉന്നങ്ങള്‍ പുതിയ കവിതയും. ഇപ്പോള്‍ മനസ്സിലായല്ലോ വികാസം...:)

    മറുപടിഇല്ലാതാക്കൂ
  9. കണ്ണൂരാന്‍ ,സാരംഗി,ചിത്രകാരന്‍ ,ആമി,ഉമ്പാച്ചി,നവന്‍, വല്യമ്മായി,അംബി,വിശാഖ്...കവിത വായിച്ച ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ