അപരിഷ്കൃതരായ ചില ഓര്‍മകളും വിചാരങ്ങളും ചേര്‍ന്ന് മുത്തങ്ങക്കാടു പോലുള്ള എന്റെ മനസ്സുകയ്യേറി കുടിലു കെട്ടി താമസമാക്കി.സീക്കേ ജാനൂന്ന് പേരുള്ള ഒരു വിചാരമാണ് ഇതിനൊക്കെ നേതൃത്വം നല്‍കിയത്.നിസ്സാരന്മാരായ ഇവരെ ഇത്തോതില്‍ വിട്ടാല്‍ ഗവണ്മെന്റിന് ഭീഷണിയാവുമെന്ന്
ചില നാഡികളും മെഡുല ഒബ്ലാംഗറ്റയിലെ ചില കോശങ്ങളും ഉപദേശിച്ചു.കുറെക്കാലമായി ഒരു തുണ്ട് ഭൂമി വേണമെന്ന് സമരംചെയ്യുന്ന ഇക്കൂട്ടരെ കണ്ടില്ലെന്ന് നടിക്കേണ്ടെന്ന് വിചാരിച്ച് ഇടയ്ക്കൊരു ദിവസം കിരീടോം വെച്ച് കൂടെ നിന്ന് ഡാന്‍സ് ചെയ്തിട്ടുണ്ടെന്നത് നേര്.മാധ്യമപ്പുലികള്‍ അതും ഫോട്ടോയെടുത്ത് നാറ്റിച്ചു.
എന്നു വെച്ച്, അപരിഷ്കൃതരേ...ഒരു മനുഷ്യന് നന്നാവാനുള്ള ആഗ്രഹം കാണില്ലേ?ഒരവസരം കൊടുത്തു കൂടേ?ആരു കേള്‍ക്കാന്‍ ?
വനം വകുപ്പിന് വയറിളകി,പരിസ്ഥിതിക്കാര്‍ക്ക് വയറിളകി,പരിഷ്കൃതരായ പരിഷ്കൃതര്‍ക്കൊക്കെ വയറിളകി.
പരിഷ്കൃതരുടെ സേന തോക്കാദികളുമായി മുത്തങ്ങ മൊത്തങ്ങ് വളഞ്ഞു.അപരിഷ്കൃതര്‍ അമ്പും വില്ലുമെടുത്തു.
കുലച്ചു /കുലച്ചില്ല
പൊട്ടി/പൊട്ടിയില്ല
മാധ്യമപ്പട എല്ലാം ഭംഗിയായി ഷൂട്ട് ചെയ്തു.തല്ലുന്നതിന്റെ യും കൊല്ലുന്നതിന്റെയും തത്സമയം കാട്ടി രസിച്ചു.
‘എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ഈ ടേപ്പ് ഇവിടെത്തീത്...’ഒരുത്തന്‍ വീമ്പിളക്കി.
അപരിഷ്കൃതരില്‍ ചിലരെ കൊന്നു.
ചിലതിനെ തല്ലി നിലം പരിശാക്കി.പെണ്ണുങ്ങളില്‍ നല്ലതിനെ നൊക്കി സേനാംഗങ്ങളില്‍ ചിലര്‍ ചാമ്പി.സീക്കേ ജാനൂനെ ലോക്കപ്പിലിട്ട് തല്ലി മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതു പോലാക്കി.
പരിഷ്കൃതരോട് എങ്ങനെ പടകൂട്ടണമെന്ന് അപരിഷ്കൃതരെ ഉപദേശിക്കാന്‍ പോയ സുരേന്ദ്രന്‍ മാഷ് എന്ന വിചാരത്തെ സേനാംഗങ്ങള്‍ കൈകാര്യം ചെയ്തു.അതോടെ, നാലഞ്ചു കവിതയും ലേഖനവുമെഴുതി ക്ലച്ചു പിടിക്കാതിരുന്ന മൂപ്പര്‍ പ്രശസ്തനായി.
അപരിഷ്കൃത വിചാരങ്ങളുടെ എല്ലാ ഊരുകളും പോലീസ് റെയ്ഡു ചെയ്തു.അപരിഷ്കൃതകളെ പരിഷ്കരിക്കാനായി പറ്റിയേടത്തൊക്കെ പരിഷ്കൃത പോലീസ് ബലാത്സംഗം ചെയ്തതായി അപരിഷ്കൃതയായ ഒരു ഊമ വിശദീകരിച്ചു.
അപരിഷ്കൃതവിചാരങ്ങള്‍ വിപ്ലവപ്രസ്ഥാനത്തില്‍ നിന്ന് രാജിവെച്ച് പഴയ ചേമ്പിന്‍ താളും തോട്ടുമീനും തെരഞ്ഞ് പകലൊടുക്കുകയും കള്ളു ഷാപ്പിനും സിനിമാടാക്കീസിനുമപ്പുറമുള്ള എല്ലാ വിപ്ലവങ്ങള്‍ക്കും ഉടുതുണി പൊക്കിക്കാട്ടി ചില കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
-----------------------------------------------------------------------------------------------
സീക്കേ ജാനു ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.മുത്തങ്ങക്കാക്കാട്ടിലെ രക്ത സാക്ഷി മണ്ഡപത്തില്‍ മാധ്യമക്കാര്‍ വര്‍ഷാവര്‍ഷം പോയി പോട്ടം പിടിക്കാറും കണ്ണീര്‍ പൊഴിക്കാറുമുണ്ട്.അത്ര തന്നെ.
----------------------------------------------------------------------------------------------
ഭൂമിതരാന്ന് പറഞ്ഞ് പറ്റിച്ചതിനും അപരിഷ്കൃതരെ പരിഷ്കാരികളാക്കാന്‍ സഹായിച്ചതിനുംകേന്ദ്ര ആഭ്യന്തര മന്ത്രി പദം തരാന്ന് പറഞ്ഞ് എന്നെയാരും പ്രലോഭിപ്പിച്ചിട്ടില്ലെന്ന് ഇതിനാല്‍ ആണയിട്ടു പറയുന്നു.
-----------------------------------------------------------------------------------------------
ഈ പോസ്റ്റ് മുത്തങ്ങയെക്കുറിച്ചല്ല.
മറുപടിഇല്ലാതാക്കൂവിപ്ലവങ്ങളില് ചിലത് ജയിക്കും. ചിലത് തോല്‍ക്കും. തോറ്റാലും ജയിച്ചാലും നേടുന്നവരുണ്ട്. തോറ്റാലും ജയിച്ചാലും നഷ്ടപ്പെടുന്നവരും ഉണ്ട്.
മറുപടിഇല്ലാതാക്കൂമുത്തങ്ങ വായിച്ചു.നന്നായി.
മറുപടിഇല്ലാതാക്കൂതാങ്കളുടെ പല പഴയ കവിതകളും വായിച്ചു.ഇന്നായിരുന്നുവെങ്കില്‍ “തണുത്ത കൈപ്പട“ത്തെക്കുറിച്ച് അന്നെഴുതിയ പോലെ ഒരു കമന്റ് എഴുതില്ലായിരുന്നു.താങ്കളുടെ കുളം+പ്രാന്തത്തി,വയല്‍ക്കരയിലെ വീട് തുടങ്ങിയ പല പഴയ കവിതകളുടെയും പോതുസ്വഭാവങ്ങള്‍ ഈ കവിത പങ്കുവയ്ക്കുന്നുന്ണ്ട്.വല്ലാത്ത തീവ്രതയുള്ള രചനാ ശൈലി.നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്നവരികള്‍..പക്ഷെ അനുകരണവിദ്യ പോലുള്ള കവിതകളില്‍ കാണുന്ന ശൈലീവ്യതിയാനം പോസിറ്റീവായ ഒന്നായി എനിക്കുതോന്നിയില്ല.അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു.
മാഷേ.. മുത്തങ്ങ വായിച്ചു. പൈശാചികവും മൃഗീയവുമായി ചിത്രീകരിച്ചുകളഞ്ഞല്ലോ..പാവത്താനെ. അദ്ദേഹം ഒറ്റക്കാണോ ഇതിനെല്ലാം ഉത്തരവാദി..???
മറുപടിഇല്ലാതാക്കൂകൃഷ് | krish
വിഷ്ണുമാഷിന് ഇങ്ങനെയൊന്നെഴുതാതിരിയ്ക്കാനാവില്ല എന്നെനിയ്ക്കറിയാമായിരുന്നു..
മറുപടിഇല്ലാതാക്കൂഅങ്ങയില് നിന്ന് ഞാന്‍ പ്രതീക്ഷിച്ച പോസ്റ്റ്..
ഈ - എഴുത്തിന്റെ ശൈലീ വ്യതിയാനങ്ങളൊന്നും ഇന്നും കടന്നുചെന്നിട്ടില്ലാത്തയിടത്തേയ്ക്ക് ..ച്ചിരി നേരം..തിരിഞ്ഞു നോക്കാവുന്നതേയുണ്ടായിരുന്നുള്ളൂ..ആത്മ രതികള്‍ക്കിടയിലും..(ആതമഗതമാണേ)
അല്ല മുത്തങ്ങയിലീ അപരിഷ്കൃതരിപ്പോഴും സര്‍വൈവ് ചെയ്യുന്നുണ്ടോ..
കഷ്ടം..ഇവിടേയാണ് നമ്മളീ ഏജന്റ് ഓറഞ്ചിനെപ്പറ്റിയാലോചിയ്ക്കേണ്ടത്..
മുത്തങ്ങ സംഭവത്തെക്കുറിച്ചു കുറേക്കൂടി വായിക്കേണ്ടി ഇരിക്കുന്നു... ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട്, എനിക്ക് ഇന്നുള്ള അറിവു വച്ച് യോജിക്കാനാവുന്നില്ല
മറുപടിഇല്ലാതാക്കൂആദിവാസികളും മനുഷ്യരാണെന്നെങ്കിലും ഭരണവര്‍ഗ്ഗം മനസ്സിലാക്കിയിരുന്നെങ്കില്‍...ദയനീയം എന്നല്ലാതെ എന്തു പറയാന്‍...
മറുപടിഇല്ലാതാക്കൂമുത്തങ്ങയെക്കുറിച്ചല്ലെന്ന് പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ലെന്നു തോന്നുന്നു.വായിച്ചവരേ,കമന്റിയവരേ,നന്ദി.
മറുപടിഇല്ലാതാക്കൂഅംബീ,ഓര്‍മിപ്പിച്ചതിന് നന്ദി.
പോസ്റ്റ് മുത്തങ്ങയെക്കുറിച്ചല്ല എന്നു മാഷ് പറഞ്ഞെങ്കിലും മനസ്സിലെവിടെയോ മറഞ്ഞുകിടന്ന മുത്തങ്ങയിലെ കലാപത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഈ പോസ്റ്റ് ഉതകിയെന്നു നിസ്സംശയം പറയാം..സീ കെ ജാനുവിനെയും ഗീതാനന്ദനെയുമൊക്കെ ഓര്‍മ്മ വന്നു.
മറുപടിഇല്ലാതാക്കൂ