gfc

അനുകരണവിദ്യ

ചൊവാഴ്ച്ച തിങ്കളാഴ്ച്ചയേയും
ബുധനാഴ്ച്ച ചൊവ്വാഴ്ച്ചയേയും
വ്യാഴാഴ്ച്ച ബുധനാഴ്ച്ചയേയും
വെള്ളിയാഴ്ച്ച വ്യാഴാഴ്ച്ചയേയും
ശനിയാഴ്ച്ച വെള്ളിയാഴ്ച്ചയേയും
ഞായറാഴ്ച്ച ശനിയാഴ്ച്ചയേയും
തിങ്കളാഴ്ച്ച ഞായറാഴ്ച്ചയേയും
കോപ്പിയടിച്ചു.

ഒരു ബെഞ്ചിലിരുന്ന് നിരന്തരമായി
കോപ്പിയടിക്കുന്ന ഈ ഏഴു കുട്ടികളേയും
സ്കൂളില്‍ നിന്ന് പുറത്താക്കണമെന്ന്
സൂപ്പര്‍വൈസറായി വന്ന
ഒരു കോന്തന്‍ മാഷ് ശുപാര്‍ശ ചെയ്തു.

കുട്ടികള്‍സമരം ചെയ്തു:
സസ്പെന്‍ഷന്‍ പിന്‍വലിക്കുക.
പുറത്താക്കിയ കുട്ടികളുടെ
രക്ഷിതാക്കള്‍ അധ്യാപകരുമായി
ഗുസ്തിക്കു വന്നു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍
നടന്ന ചര്‍ച്ചയില്‍ കുട്ടികളെ
തിരിച്ചെടുക്കാനും സ്കൂളിന്റെ സല്‍പ്പേര്
നിലനിര്‍ത്താനും തീരുമാനമായി.

സമാധാനമായി....
ഇല്ലെങ്കില്‍ കോപ്പിയടി അവസാനിച്ചേനെ.

16 അഭിപ്രായങ്ങൾ:

  1. വിഷ്ണു മാഷേ,
    ‘സമാധാനമായി....
    ഇല്ലെങ്കില്‍ കോപ്പിയടി അവസാനിച്ചേനെ.‘

    നന്നായിട്ടുണ്ട്.

    ലോകം ഉള്ള കാലം വരെ അതു തുടരണം.

    ഓ.ടോ. ബൂലോകം ഉള്ള കാലം വരെ എന്നെഴുതണമെന്നുണ്ടായിരുന്നു, പിന്നെ തല്ലു കൊള്ളാന്‍ ശേഷിയില്ലെന്നമ്മൂമ്മ പറഞ്ഞിട്ടുള്ളതിനാല്‍ അതു വേണ്ടെന്നു വെച്ചു:)-

    മറുപടിഇല്ലാതാക്കൂ
  2. മാന്യ ബൂലോകരേ, ഇവിടെ ഒരനോണിയുടെ നെടുങ്കന്‍ കമന്റ് വീണിട്ടുണ്ട്.എനിക്ക് വായിക്കാന്‍ പറ്റുന്നില്ല.ഫോണ്ട് പ്രശ്നമാണോ എന്നറിയില്ല.ആര്‍ക്കെങ്കിലും വായിച്ചു വല്ലതും മനസ്സിലായെങ്കില്‍ ഒന്ന് പറഞ്ഞു തരണം ഈ പരസ്യത്തിന്റെ അര്‍ഥം.

    മറുപടിഇല്ലാതാക്കൂ
  3. പൊതുവാളേട്ടാ,പറഞ്ഞതില്‍ ഒരു കുത്തുണ്ടെങ്കില്‍ ഞാന്‍ കോമയിലായി ട്ടോ...

    മറുപടിഇല്ലാതാക്കൂ
  4. 'ചൊവാഴ്ച്ച തിങ്കളാഴ്ച്ചയേയും
    ബുധനാഴ്ച്ച ചൊവ്വാഴ്ച്ചയേയും
    വ്യാഴാഴ്ച്ച ബുധനാഴ്ച്ചയേയും
    വെള്ളിയാഴ്ച്ച വ്യാഴാഴ്ച്ചയേയും
    ശനിയാഴ്ച്ച വെള്ളിയാഴ്ച്ചയേയും
    ഞായറാഴ്ച്ച ശനിയാഴ്ച്ചയേയും
    തിങ്കളാഴ്ച്ച ഞായറാഴ്ച്ചയേയും
    കോപ്പിയടിച്ചു.'

    ഇതു ശരിയാണെങ്കില്‍ ഇതിന്നൊ ഇന്നലെയോ തുടങ്ങിയതല്ലല്ലോ, അതു കൊണ്ടു തന്നെ അതു കാലാതിവര്‍ത്തിയായി നീളുകയും വേണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

    താഴെ അവസാനം പറഞ്ഞത് തമാശ മാത്രം കാരണം ഇത് വിവാദങ്ങളുടെ ചാകരക്കാലമാണല്ലോ?,അല്ലാതെ ആരെയും കുത്തിയിട്ടു ശീലമില്ല മാഷെ .ദയവായി തെറ്റിദ്ധരിക്കരുത്.

    ഓ.ടോ. (കൈയൊക്കെ തെറുത്ത് കയറ്റി)
    ഇല്ലാത്തതൊന്നുമെന്നെ
    വല്ലാതെ ശീലിപ്പിക്കല്ലേ..

    മറുപടിഇല്ലാതാക്കൂ
  5. ഇല്ലെങ്കില്‍ കോപ്പിയടി പുതിയ മെത്തേഡില്‍ നടത്തിയേനേ!
    ഈ കമന്റിനിടയില്‍ ആരോ കുറ്രുത്തക്കേട് കാണിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ആളെ കണ്‍ഫ്യൂഷനാക്കാതെ എന്‍റെ മഷെ!

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണുജീ,
    കൊപ്പിയടിയല്ലേ പ്രക്രുതിയും ദൈവം പോലും ചെയ്തു കൊണ്ടിരിക്കുന്നതു്. പിന്നെ കോപ്പിയല്ലാത്തതെന്തിങ്കിലും ഉണ്ടോ?. എന്നെ അറിയിക്കണേ.

    മറുപടിഇല്ലാതാക്കൂ
  8. എല്ലാം കോപ്പിയടിയല്ലേ വിഷ്ണൂ..ജീവിതം പോലും.

    മറുപടിഇല്ലാതാക്കൂ
  9. ഓ എല്ലാരും സീരിയസ്സായോ , ന്നാ പിന്നെ ഞാനും ആയേക്കാം

    പേര്‍ മാത്രമേ കോപ്പിയാവുന്നുള്ളൂ എന്നാല്‍ ഉള്ളടക്കം അങ്ങിനെയല്ലല്ലോ മാഷെ , ആണോ?

    എല്ലാം ആവര്‍ത്തനം എന്ന് പറയാം അല്ലാതെ കോപ്പിയെന്ന് പറയാമോ മാഷെ , അതോ ഞാന്‍ പറഞ്ഞത് തെറ്റോ?

    മറുപടിഇല്ലാതാക്കൂ
  10. കേരളത്തിലെ സര്‍ക്കാരാപ്പീസുകളില്‍ ഈ കോപ്പിയടി തുടങ്ങിയത് ഞായറാഴ്ചയില്‍ നിന്നാണ്.
    അങ്ങനെ എല്ലാ ദിവസവും അവിടെ ഹോളിഡേ മൂഡ് ആയി.

    മറുപടിഇല്ലാതാക്കൂ
  11. 'കോപ്പിയടി'എന്നു കേട്ടപ്പോള്‍ ചിരി വന്നു. എത്രയോ തരത്തിലുള്ള കോപ്പിയടികളാണു നിലവില്‍ പ്രചാരത്തിലിരിക്കുന്നത്‌. ഒരു നെടു നീളന്‍ പോസ്റ്റിനുള്ള വകയാണു ആ വാക്ക്‌. :-) എന്തായാലും കവിത ഇഷ്ടമായി ട്ടോ മാഷേ.

    മറുപടിഇല്ലാതാക്കൂ
  12. ചൊവാഴ്ച്ച ഞായറാഴ്ച്ചയേയും
    ബുധനാഴ്ച്ച ഞായറാഴ്ച്ചയേയും
    വ്യാഴാഴ്ച്ച ഞായറാഴ്ച്ചയേയും
    വെള്ളിയാഴ്ച്ച ഞായറാഴ്ച്ചയേയും
    ശനിയാഴ്ച്ച ഞായറാഴ്ച്ചയേയും
    തിങ്കളാഴ്ച്ച ഞായറാഴ്ച്ചയേയും
    കോപ്പിയടിച്ചു.

    ഇക്കാസ് പറഞ്ഞപോലെ ഇങ്ങനെയാണേല്‍ രക്ഷപ്പെട്ടേനെ.

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  13. വിഷ്ണുജീ... കോപ്പിയടില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആലോച്ചിക്കാനാ‍വുമോ ?

    മറുപടിഇല്ലാതാക്കൂ
  14. “അനുകരണവിദ്യ” നന്നായിരിക്കുന്നു.




    ജനുവരി മുപ്പത്തിയൊന്നാം തിയ്യതിയെ, ജനുവരി ഇരുപതാം തിയ്യതി കോപ്പിയടിച്ചിരുന്നെങ്കില്‍... ഈ മാസത്തെ ശമ്പളം നേരത്തെ കിട്ടുമായിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  15. കവിത വായിച്ചു.ഉടന്‍ മടങ്ങിപ്പോയി തണുത്തകൈപ്പടം രണ്ടുതവണ വായിച്ചു.നന്നായി.

    മറുപടിഇല്ലാതാക്കൂ