ഒന്നാമത്തെ കാലടി
ഒരു പൂച്ചയുടേതായിരുന്നു.
രണ്ടാമത്തെ കാലടി
ഒരു പുലിയുടേതായിരുന്നു.
രണ്ടാമത്തെ കാലടി
ഒന്നാമത്തേതിന്റെ തുടര്‍ച്ചയായിരുന്നു.
മൂന്നാമത്തെ കാലടി
ഒരു കോഴിയുടേതായിരുന്നു.
അത് രണ്ടാമത്തേതിന്റെ
തുടര്‍ച്ചയുമായിരുന്നു.
നാലാമത്തെ കാലടി
ഒരു പോത്തിന്റേതായിരുന്നു
അതും മുന്‍പത്തേതിന്റെ
തുടര്‍ച്ചയായിരുന്നു.
അഞ്ചാമത്തെ കാലടി
ഒരു കുറുക്കന്റേതായിരുന്നു.
അത് നാലാമത്തേതിന്റെ
തുടര്‍ച്ചയുമായിരുന്നു.
ആറാമത്തേത് ഒരു
കഴുതയുടേതായിരുന്നു.
എഴാമത്തേത് ഒരു
ആനയുടേതായിരുന്നു.
എട്ടാമത്തേത് ഒരു
മുട്ടനാടിന്റേതായിരുന്നു.
ഒന്‍പതാമത്തേത്
ഒരു കുരങ്ങന്റേതായിരുന്നു.
പത്താമത്തേത്....
പതിനൊന്നാമത്തേത്....
................................
...............................
ആയിരാമത്തേത് ഒരു
പന്നിയുടേതായിരുന്നു.
ഒന്നു മുതല്‍ ആയിരം വരെയുള്ള
കാലടികളെ ഞാന്‍ പിന്തുടര്ന്നു.
ആരാണിത്...
ഒന്നു കണ്ടു പിടിക്കണമല്ലോ.
എല്ലാ കാലടികളും കൈ ലെന്‍സ്
ഉപയോഗിച്ച് സൂക്ഷ്മമായി
പരിശോധിച്ചു.
ഓരോ കാലടിയും
ഓരോന്നിന്റേതായിരുന്നെങ്കിലും
എല്ലാം ഒരേ വരിയില്‍
തുടര്‍ച്ചയായി
അടയാളപ്പെടുത്തപ്പെട്ടിരുന്നു.
എല്ലാ കാലടികളേയും പിന്തുടര്ന്ന്
പിന്തുടര്ന്ന് ആയിരൊത്തൊന്നാമത്തെ
കാലടിയില്‍ എത്തിച്ചേര്‍ന്നു.
ചൂടാറാത്ത കാലടികളില്‍
രണ്ട് കാലുകള്‍ നിന്നിരുന്നു.
ആരാണിത്...
എഴുന്നേറ്റുനിന്ന് ഞാനൊന്ന്
സൂക്ഷിച്ചു നോക്കി.
ഞാന്‍ ചോദിച്ചു
‘ആരാ നിങ്ങള്‍ ...?
എന്താ പേര്..?’
കാലടികളുടെ ഉടമ പറഞ്ഞു.
‘ഞാനാണ് വിഷ്ണു പ്രസാദ്.’
‘അതെന്റെ പേരല്ലേ....’
‘തന്റെ കാലടി തിരഞ്ഞു വന്നാല്‍
പിന്നെ തന്നെയല്ലെ കാണുക
കിഴങ്ങന് മാഷേ...’
അതു കലക്കി.സ്വന്തം വ്യക്തിത്വം ഇത്രയും മനോഹരമാക്കി കാണിച്ചതിന്.ഇത് വിഷ്ണുവിന്റെ മാത്രമല്ല, വിഷ്ണു ഒരു പ്രതീകം മാത്രമാണ്; ഞാനുള്‍പ്പെടുന്ന എല്ലാവരുടെയും.
മറുപടിഇല്ലാതാക്കൂമാഷേ...കലക്കി എന്നല്ലാതെ എന്താ പറയുക!! വളരെ നാളുകള്‍ ക്ക് ശേഷം ആസ്വദിച്ച് വായിച്ച ഒരു കവിത...നന്ദി മാഷെ..നന്ദി
മറുപടിഇല്ലാതാക്കൂനിമിഷാര്ദ്ദങ്ങള്ക്കിടയില് മാറിമറിയുന്ന മനുഷ്യനെ വരഞ്ഞിടാന്‍ ഇതിലും മഹത്തരം വേറെന്ത്?
മറുപടിഇല്ലാതാക്കൂനല്ല കവിത മാഷെ.
-സുല്‍
വിഷ്ണുമാഷേ എന്താ പറയേണ്ടത്. അസ്സലായി എന്ന് പറയേണ്ട കാര്യമുണ്ടോ... ഒത്തിരി ഇഷ്ടമായി ഈ വിശകലനം.
മറുപടിഇല്ലാതാക്കൂഇതു നന്നായിട്ടുണ്ട് വിഷ്ണൂപ്രസാദ്
മറുപടിഇല്ലാതാക്കൂജീ
ചിന്തിപ്പിക്കുന്ന വരികള്‍. ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂ"തന്റെ കാലടികള്‍ പിന്തുടര്ന്നാല്...
... കാണുക" എന്നിടത്ത് അവസാനിപ്പിയ്ക്കാമായിരുന്നു എന്നൊരു തോന്നല്‍.
നന്ദി.
Jyothi.
സ്വന്തം നിഴലിനെ മനസ്സിലാക്കുന്ന വ്യക്തിയുടെ വിഹ്വലതകളില്‍ അവസാനിക്കുന്ന ഈ കവിത എനിക്കിഷ്ടപ്പെട്ടു മാഷേ.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷേ കവിത വളരെ നന്നായിരിക്കുന്നു .
മറുപടിഇല്ലാതാക്കൂവിഷ്ണു മാഷെ.. എല്ലാരും പറഞ്ഞു കഴിഞ്ഞു....നല്ല കവിതാന്ന്.. എനിക്കും ഇഷ്റ്റായി... അപ്പൊ ഇങ്ങനെ ഒക്കെ ആണല്ലെ...
മറുപടിഇല്ലാതാക്കൂകവിത ‘അനുധാവനം’ വായിച്ചു. ആശയം നന്നായി.
മറുപടിഇല്ലാതാക്കൂഅവതരണവും. എന്നാല്‍ അവാസാനത്തെ
വരികള്‍
“കാലടികളുടെ ഉടമ പറഞ്ഞു.
‘ഞാനാണ് വിഷ്ണു പ്രസാദ്.’
‘അതെന്റെ പേരല്ലേ....’
‘തന്റെ കാലടി തിരഞ്ഞു വന്നാല്‍
പിന്നെ തന്നെയല്ലെ കാണുക
കിഴങ്ങന് മാഷേ...’“
കവിതയുടെ മൊത്തം രസം കുറച്ചില്ലേന്ന് തോന്നി. അല്ലെങ്കില്‍ എനിക്കങ്ങിനെ തോന്നി. വായനക്കാരനും ചിലത് ബാക്കി വയ്ക്കേണ്ടേ മാഷേ..
എല്ലാം പറഞ്ഞു തീര്‍ത്താല്‍ പിന്നെ വായനക്കാരന് വെറുമൊരു വായനക്കാരനായി പോകുമെന്ന് ഞാന്‍ സംശയിക്കുന്നു.
തന്റെ കാലടി തിരഞ്ഞു വന്നാല്‍
മറുപടിഇല്ലാതാക്കൂപിന്നെ തന്നെയല്ലെ കാണുക
കിഴങ്ങന് മാഷേ...
കവിത നന്നായിരിക്കുന്നു, എങ്കിലും ഒരു കാര്യം എടുത്തു പറയാതിരിക്കാന്‍ വയ്യ - ആത്മ പ്രശംസ നല്ലതല്ല മാഷെ (സ്വയം കിഴങ്ങന് മാഷെന്നു പറയാന്‍ പാടില്ലാന്നര്ത്ഥം) - ഞാന്‍ ഓടി
വിഷ്ണുമാഷേ കവിത നന്നായിരിക്കുന്നു. ആസ്വദിച്ച് വായിച്ചു.
മറുപടിഇല്ലാതാക്കൂനല്ല കവിത.നല്ലവരികള്‍.
മറുപടിഇല്ലാതാക്കൂതീവ്രമായ ഈ അന്വേഷണത്തിന് ഞാനും ഐക്ക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.അതിന്റെ, പുതിയൊരു തുടക്കമാവാന്‍ പോന്ന വിജയതിനായി{പൂര്‍ണ്ണവിജയം} ഞാന്‍ കാത്തിരിക്കുന്നു.അനുധാവനം ഒരു വഴിയാണ്.താങ്കള്‍ക്ക് പിന്നില്‍ ഒരുപാട് പേരും..
മറുപടിഇല്ലാതാക്കൂമഷേ,
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു, ശരിക്കും അമ്പരപ്പിക്കുന്നു പറയാന്‍ ഉപയോഗിക്കുന്ന ഇത്തരം സൂത്രങ്ങള്‍.
ഇത് കലക്കി വിഷ്ണുമാഷേ.... :-)
മറുപടിഇല്ലാതാക്കൂകണ്ണൂസിന്റെ ബ്ലോഗില്‍ നിന്ന് തിരിച്ചിങ്ങോട്ട് ട്രാക്ക് ബാക്ക് ചെയ്തതായിരുന്നു. കവിത നേരത്തേ ഞാന്‍ കണ്ടിരുന്നില്ല. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഉഗ്രൻ ..അത്യുഗ്രൻ
മറുപടിഇല്ലാതാക്കൂ