gfc

കാപ്പിത്തോട്ടങ്ങള്‍ എന്നെ പുറത്താക്കി
കുരുമുളകുതോട്ടങ്ങള്‍ എന്നെ ചവിട്ടി
തേയിലക്കാടുകള്‍ എന്നെ ചാക്കില്‍ കെട്ടി
ഇടനാട്ടിലെക്കെറിഞ്ഞു.


ഇടനെഞ്ചില്‍ നീയാണെന്ന് പറഞ്ഞിട്ടും
വിശ്വസിച്ചില്ല.

ആണ്ടിലും സംക്രാന്തിക്കും
നാണം കെട്ട് വന്നപ്പോള്‍
ആരെ കാണാന്‍ വന്നതാണെന്ന് ആട്ടി.

നട്ടപ്പാതിരയ്ക്ക് നിന്നെ സ്വപ്നം കണ്ട്
ഞാന്‍ വീണ്ടും വീണ്ടും ഞെട്ടിയുണര്‍ന്നു.
നീയെന്നെ തിരിച്ചുവിളിച്ചതേയില്ല.
നീയെന്റെ അമ്മയായതെങ്ങനെ?

വിശപ്പുകൊണ്ട് കരയുന്നവര്‍ക്ക്
മരണത്തെ കൊടുക്കുന്നവളേ,
എന്നോട് കരുണ കാണിക്കാഞ്ഞതെന്ത്?
നിന്റെ കുന്നിന്മുലകള്‍ എനിക്ക്
കുടിക്കാന്‍ തരാഞ്ഞതെന്ത്?

നിന്നെ കെട്ടിപ്പിടിച്ചു കരയാന്‍
എനിക്കൊരു മഴക്കാലമെങ്കിലും താ..
കൊങ്ങിണിപ്പൂവുകളുടെ അതിരുകളേ,
നാണിച്ചു നില്‍ക്കുന്ന ചാവകളേ,
എന്നെ തിരിച്ചു വിളിക്കാന്‍ അമ്മയോട്
ഒരു വട്ടം പറഞ്ഞു നോക്കണേ...

5 അഭിപ്രായങ്ങൾ:

  1. എന്നെ തിരിച്ചു വിളിക്കാന്‍ അമ്മയോട്
    ഒരു വട്ടം പറഞ്ഞു നോക്കണേ...
    vishNujI ഹൃദ്യം മനോഹരം.:)

    മറുപടിഇല്ലാതാക്കൂ
  2. എന്താ മാഷേ പേരിടാതിരുന്നത്?

    അടുത്തകാലത്ത് രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്ന കവിത,വളരെ വളരെ ഇഷ്ടമായി.തീവ്രമായ ഒരു വേദന അവശേഷിപ്പിച്ചു.

    എന്‍റെ ഒരു അസ്ത്വിത ദുഃഖമാണിവിടെ:http://rehnaliyu.blogspot.com/2006/09/blog-post_11.html

    മറുപടിഇല്ലാതാക്കൂ
  3. മാഷെ ,

    ഇതാണ് കവിത
    അപ്പോ മാഷ്ക്ക് കവിത എഴുതാനും അറിയുമല്ലെ.

    എന്താ , ഞങ്ങളുടെ നാട് മടുത്തോ?
    പെറ്റമ്മയോളമില്ലെങ്കിലും , പോറ്റമ്മയും നല്ലവള്‍ തെന്നെ എന്‍റെ മാഷെ

    :)

    മറുപടിഇല്ലാതാക്കൂ
  4. എന്താ മാഷേ, വയ 'നാടന്റെ' -പാല "കാടന്‍'നൊംബരങ്ങളാണല്ലൊ!

    മറുപടിഇല്ലാതാക്കൂ
  5. മാഷിന്റെ വേദന ഇത്രയെങ്കില്‍ ......
    എന്നാലും തോറ്റു. ഇങ്ങനെയുണ്ടോ ഒരു പ്രവാസാനുഭവം

    മറുപടിഇല്ലാതാക്കൂ