gfc

വിസ്താരം

ഒരു സമുദ്രം ഒന്നാകെ
മദിക്കാന്‍ കിട്ടിയ മത്സ്യം
ഒരു വലയുടെ വിസ്താരത്തില്‍
മരണം വരുമെന്ന് കണ്ടില്ല.

5 അഭിപ്രായങ്ങൾ:

  1. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും, മരണത്തിന്റെ നിഴലില്‍ത്തന്നെ ജീവിതം.. മാഷേ വളരെ ഇഷ്ടമായി ഈ നുറുങ്ങ്‌...

    മറുപടിഇല്ലാതാക്കൂ
  2. ഒരു ചുരുളലിന്റെയൊതുക്കത്തില്‍
    താനൊരു പമ്പരമാക്കപ്പെടുന്നുവെന്ന്
    ഒരട്ടയുമോര്‍ക്കില്ല,
    ജീവിതത്തെ
    ഒരു വികൃതി ചെക്കന്‍
    ഒരു പച്ചീര്‍ക്കിലി കൊണ്ടു നിര്‍വചിക്കും വരെ!

    മറുപടിഇല്ലാതാക്കൂ
  3. കുന്നുകള്‍‍ പോലെ പണമുണ്ടാകിലും,
    ഇന്ദ്രനു സമമായു് വാണീടുകിലും......
    നുറുങ്ങിഷ്ടപ്പെട്ടു.:)

    മറുപടിഇല്ലാതാക്കൂ
  4. അഹങ്കാരത്തിനുള്ള ശിക്ഷ അല്ലേ,ഒരോ പടിയും കയറുമ്പോള്‍ എനിക്ക് പേടിയാ ഉയരം കൂടുമ്പോള്‍ വീഴ്ചയുടെ ആഘാതവും കൂടില്ലേ എന്നോര്‍ത്ത്.

    പൊന്നപ്പന്റെ മറുകവിതയും കലക്കി.

    ഓ.ടോ:മാഷേ,എന്താ ഇപ്പോഴായി ഒരു തത്വ ചിന്താലൈന്‍?

    മറുപടിഇല്ലാതാക്കൂ
  5. ഹാവൂ,

    ആശ്വാസമായി ,
    എനിക്കൊരു കൂട്ട് കിട്ടിയല്ലോ !

    :)

    മറുപടിഇല്ലാതാക്കൂ