gfc

സയനൈഡ്

രുചി പറയാനാവില്ല,
അതിനു മുന്‍പേ
അടിയറവു പറഞ്ഞിരിക്കും
എല്ലാ ഇന്ദ്രിയങ്ങളും.
അതുകൊണ്ട് സയനൈഡ്
എന്നേ ഞാനവളെ വിളിക്കൂ.
പ്രണയാതുരമായ
എല്ലാ നോട്ടങ്ങളും
മരണത്തെക്കുറിച്ചുള്ള
ഉപന്യാസങ്ങളാണ്.
മരണത്തിലേക്ക്
നടന്നു കയറാനുള്ള
ഒരു നിഴല്‍ മാത്രമാണ്
ജീവിതം...;മരണത്തിന്റെ നിഴല്‍.

15 അഭിപ്രായങ്ങൾ:

  1. മാഷ് അടുത്ത കാലത്തെഴുതിയതില്‍ ആശയസമ്പുഷ്ടമായ കവിത.മരണത്തിന്റെ നിഴലിലൂടെയുള്ള ജീവിതം.വളരെ വളരെ ശരി.


    ഓടോ:തറവാടി ഇപ്പോള്‍ വരും വടിയുമായി.മൂപ്പര്‍ക്ക് മരണം എന്ന് കേള്‍ക്കുന്നതേ ചതുര്‍ത്ഥിയാ.

    മറുപടിഇല്ലാതാക്കൂ
  2. മാഷെ ,

    ഏറ്റവും വലിയ സത്യം എന്തെന്നെന്നോട് ചോദിച്ചാല്‍ , ഉത്തരം ഉടനുണ്ടാകും

    "മരണം"

    നമ്മുടെ ഇവിടെയുള്ള ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞാല്‍ അവന്‍ നമ്മെ പിടികൂടും , എന്നാല്‍ അവനെക്കുറിച്ച് നമ്മളന്വേഷിക്കുന്നതോ , ആഗ്രഹിക്കുന്നതോ എനിക്കിഷ്ടമല്ല ,

    മറിച്ച് , പാപങ്ങള്‍ ചെയ്യുന്ന നാം , അതില്‍നിന്നും പിന്മാറാനും മാറിചിന്തിക്കാനും മരണചിന്തകള്‍ സഹായിക്കുമെങ്കില്‍ ആയിക്കൊള്ളു,

    എനിക്കീ കവിത തീരെ ഇഷ്ടമായില്ല ,

    ( ഒന്നു പോഡോ തറവാടീ , ജ്ജ് അന്‍റ്റെ പണിനോക്ക് എന്നെങ്കില്‍ ,,,,,)

    മറുപടിഇല്ലാതാക്കൂ
  3. മാഷേ,
    രുചി പറയാന്‍ പറ്റും മുന്‍പേ അടിയറവു പറഞ്ഞോ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  4. മനുഷ്യര്‍ക്ക് ഈ മണ്ണില്‍ നിന്നും കിട്ടാവുന്ന ഏറ്റവും തീവ്രമായ രണ്ടനുഭവങ്ങളില്‍ ഒന്ന് മരണം.അത് അറിയാനെ ആവു.ഒരുവട്ടം...ഒരുപാടുവട്ടം പറയാനാവില്ല.
    പിന്നെയുള്ളത് രതി.അതിന്റെ കയറ്റത്തില്‍ ശരീരത്തെയും മനസിനെയും കുറിച്ചുള്ള മീഥ്യകളുടെ ഭാരങ്ങളെല്ലാം ചോര്‍ന്ന് അവരൊരു നിര്‍വാണത്തിന്റെ ലഘുത്ത്വത്തില്‍ പൊന്തിക്കിടക്കുന്നു...
    ഒരുപക്ഷേ ഇങ്ങനെയായിരിക്കും മനുഷ്യര്‍ മരണത്തിലേയ്ക്കും നടന്നു കയറുന്നത്..
    “സയനൈഡ്” വളരെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  5. അതെ മരണമാണു് സ്വത്വമുള്ളതു്, ജീവിതം വെറും നിഴല്‍ മാത്രം.

    മറുപടിഇല്ലാതാക്കൂ
  6. ithu mashinte thampuran kavitha....
    really really great........

    മറുപടിഇല്ലാതാക്കൂ
  7. പ്രണയാതുരമായ
    എല്ലാ നോട്ടങ്ങളും
    മരണത്തെക്കുറിച്ചുള്ള
    ഉപന്യാസങ്ങളാണ്.
    ഇതു വളരെ ഭീതിപ്പെടുത്തുന്നു വിഷ്ണുമാഷേ..

    മറുപടിഇല്ലാതാക്കൂ
  8. വായനകള്‍ കൊണ്ട് അനുഗൃഹീതമായിരിക്കുന്നു ഈ കവിത.എല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണുപ്രസാദ്‌,
    മൂന്നും നാലും സയ്നൈഡ്‌ കഴിച്ചിട്ടും കുഴപ്പമില്ലാതിരിക്കുംബോള്‍ അവളെ സയനൈഡ്‌ എന്നു വിളിക്കുന്നതില്‍ .... എന്തോ ഒരു വിഷമം.
    ...."മരണത്തിലേക്ക്
    നടന്നു കയറാനുള്ള
    ഒരു നിഴല്‍ മാത്രമാണ്
    ജീവിതം...;മരണത്തിന്റെ നിഴല്‍."

    അത്‌ അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  10. “മരണത്തിലേക്ക്
    നടന്നു കയറാനുള്ള
    ഒരു നിഴല്‍ മാത്രമാണ്
    ജീവിതം...;മരണത്തിന്റെ നിഴല്‍.“
    ഇതു നന്നായിരിക്കുന്നു.;)
    ഇത് വായിച്ചപ്പോള്‍ മരണത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന, ലാപുടയുടെ ചില വരികളും മനസ്സിലേക്ക് വന്നു.

    മറുപടിഇല്ലാതാക്കൂ
  11. മരണത്തിലേക്ക്
    നടന്നു കയറാനുള്ള
    ഒരു നിഴല്‍ മാത്രമാണ്
    ജീവിതം..
    വിഷ്ണുജീ ഇതു് മാഷിന്‍റെ ഒരു പൊന്നുകവിത.
    “സയനൈഡ്” ഇഷ്ടമായി.:)

    മറുപടിഇല്ലാതാക്കൂ
  12. ഇതിനെ നമ്മുടെ യക്ഷി സങ്കല്‍പ്പവുമായി കൂട്ടിവായിക്കാനാണ് എനിക്ക് ഇഷ്ടം.രതിയുടെ അങ്ങേത്തല മരണവുമായി കൂട്ടി യോജിപ്പിക്കുന്ന “നക്ഷത്രക്കതിര്‍ കൂന്തലില്‍ അണിയും”യക്ഷികളോടു ചോദിപ്പിന്‍ നിങ്ങള്‍ക്ക് എന്നെ വീണ്ടയോ എന്ന്...
    വിഷ്ണൂ...ഞാന്‍ എന്തും ചെയ്യും....!

    മറുപടിഇല്ലാതാക്കൂ
  13. ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ