gfc

ഇടപെടല്‍

ഒരു പാട്ടു പാടാന്‍
ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് കുക്കര്‍
‘ശ് ശ്...’എന്ന് താക്കീത്.
മിണ്ടിയില്ല.

ഒരു കഥ പറയാന്‍
ശ്രമിക്കുകയാരുന്നു.
അപ്പോഴാണ് മിക്സി
‘ക്ര്‍ര്‍ ....’എന്ന് മുറുമുറുപ്പ്.
മിണ്ടിയില്ല.

ഒന്നു ചുംബിക്കാന്‍
ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് ടെലിവിഷന്‍
‘ഹ ..ഹ...ഹ...’എന്ന് അട്ടഹാസം.
അനങ്ങിയില്ല.

9 അഭിപ്രായങ്ങൾ:

  1. ഇങ്ങനെയുള്ളതിലെല്ലാം കവിതാംശമുണ്ട് അല്ലേ മാഷെ ..
    പത്താം ക്ലാസിലെ ഒടുക്കത്തെ പരീക്ഷ കഴിഞ്ഞു
    മിഴിനീര്‍ നനവോടെ അവള്‍ യാത്ര ചൊല്ലി
    അവളെ ഒന്നു ചുംബിക്കാന്‍
    ശ്രമിക്കുകയായിരുന്നു.
    അപ്പോഴാണ് ശിപായി
    ട..ട..ഡാ... എന്നുള്ള ശകാരം
    അരമതിലും ചാടി ഞാന്‍ ഓടി
    (ഇവിടെ നിന്നും ഓടി)

    മറുപടിഇല്ലാതാക്കൂ
  2. ഇടപെടല്‍,അനുധാവനം തുടങ്ങിയ പരീക്ഷണങ്ങളീലൂടെ താങ്കള്‍ എത്തിച്ചേരാന്‍ പോകുന്ന കവിത,ആ പുതിയ കവിതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.പരീക്ഷണമെന്ന നിലയ്ക്ക് രണ്ടു കവിതകള്‍ക്കും അതിന്റേതായ പ്രസക്തിയുണ്ട്,അവ മറ്റെന്തിന്റെയൊക്കെയോ സൂചകങ്ങളുമാണ്.ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. വരികള്‍ വായിച്ച്‌ ചിരിവന്നു മാഷേ..ശാന്തത എന്നൊരു അനുഭവം ഇപ്പോള്‍ ശവപ്പറമ്പില്‍ പോലും ഇല്ലാതായി.

    മറുപടിഇല്ലാതാക്കൂ
  4. അപ്പോള്‍ വിഷ്ണുമാഷും ഗവേഷണത്തിലേയ്ക്ക്‌ തിരിയാണ്‌ അല്ലേ?...ഈ കുപ്പായം താങ്കള്‍ക്കു ചേരുമെന്നു തോന്നുന്നില്ല..വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ വായിയ്ക്കാന്‍ ശ്രമിച്ചിരുന്നവയായിരുന്നു മഷ്ടെ വരികള്‍....

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണൂ, വളരെ നന്നായി.. പഴയത് മോശമായിരുന്നു എന്നല്ല, പക്ഷേ ആ വാചാലതയെക്കാള്‍ എനിക്കിഷ്ടമായത് ഈ മിതത്വമാണ്. ഇത് പരീക്ഷണമാണെങ്കില്‍ ദയവ് ചെയ്ത് ഇവിടെ നിര്‍ത്താതിരിക്കുക.

    അനിയന്‍സ്

    മറുപടിഇല്ലാതാക്കൂ
  6. മടുപ്പിക്കുന്നതാണ് ജീവിതം തന്നെയും.അതിന്റെ അസംഖ്യം സിരകളില്‍ ഒന്നു മാത്രമായ കവിതയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ അതു നടത്തുന്നവനെപ്പോലും മടുപ്പിച്ചേക്കാം.പക്ഷേ അത് ഒരു നിയോഗമായി കണ്ട് തുടരുക തന്നെ വേണം.വീട്ടില്‍ സ്വന്തം എഴുത്തുമേശയില്‍ തനിച്ചിരുന്ന് ചെയ്യുന്നതാണെങ്കിലും ഈ പരീക്ഷണങ്ങളില്‍ വിഷ്ണു ഒറ്റയ്ക്കല്ല.അതിലെ വിജയം ഒരു വ്യക്തിയുടെ വിജയത്തിലും പ്രസക്തവുമാണ്.അതുകൊണ്ട് മടുക്കാതെ മുന്നോട്ടു പോവുക..

    മറുപടിഇല്ലാതാക്കൂ
  7. ആരോ കണ്ടോട്ടെ.. എന്തോ പറഞ്ഞോട്ടെ... ഒന്നു ചുംബിച്ചിട്ടു ബാക്കി കാര്യം ; ഒന്നു ബ്ലൊഗിച്ചിട്ടു ലൊഹ്യം പറയാം!!!
    sorry vishnu... I was on tour.

    മറുപടിഇല്ലാതാക്കൂ