gfc

വെള്ളിനൂല്‍

നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശം നവവത്സരാശംസകള്‍സകള്‍


നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവ നവവത്സരാശംസകള്‍ത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍



നവവത്സരാശംസകള്‍വെള്ളിനൂല്‍
നവവത്സരാശംസകള്‍
ഉണങ്ങാനിട്ട തുണികള്‍ അഴയില്‍ കിടന്ന്
കാറ്റിനോടും വെയിലിനോടും പറയും
‘അവളുടെ കൈ...’
ചെമ്പരത്തികള്‍ അതൊന്നും വകവെക്കാതെ
തണുപ്പിനെ തന്റെ ചുവട്ടില്‍ പിടിച്ചിരുത്തും
‘പോകാന്‍ വരട്ടെ,എന്താണിത്ര ധൃതി...?’
കിണറ്റുകരയില്‍ വെണ്ടയ്ക്കും പാവലിനും നനയ്ക്കുമ്പോള്‍
നീലാകാശം ഒരു വെള്ളിനൂല്‍ ഇട്ടുകൊടുക്കും
അവള്‍ക്ക് പിടിച്ചുപിടിച്ചു കയറാന്‍ .
കെട്ട അടുപ്പില്‍ നിന്ന് ഒരു പുക
എവിടേക്ക് എവിടേക്ക് എന്നു ചോദിച്ച്
അടുക്കളജനല്‍ വഴി പുറത്തിറങ്ങും...
അവളെയോര്‍ത്തു നിറഞ്ഞതാവും
ഈ അടുക്കളക്കിണറിന്റെ കണ്ണ്
ഉപ്പും മുളകും പിടിച്ച ഈ അരവുകല്ല്
അവളെ ഓര്‍ത്തോര്‍ത്താവുമോ
വെറും കല്ലായിമാറിയത്.
ഈ ഉറി,നിശ്ചലതയുടെ സൂക്ഷിപ്പുകാരി,
ഏതു മരവിച്ച വിലാപമായാണ്
തലകീഴായി തൂങ്ങിക്കിടക്കുന്നത്...?
ആരോടുള്ള പകയാണ് ചിരവപ്പല്ലില്‍
പതുങ്ങിനില്‍ക്കുന്നത്...?

9 അഭിപ്രായങ്ങൾ:

  1. ചിരവയൊന്നു സംസാരിച്ചിരുന്നെങ്കില്‍ :)

    ഇരുനൂറാം പോസ്റ്റുന് ആശംസകള്‍...:)

    മറുപടിഇല്ലാതാക്കൂ
  2. കവിത കൊള്ളാം. എന്തായാലും ചിരവയ്ക്കും പകയുണ്ടെന്ന് ഇപ്പൊഴാണ് മനസ്സിലായത്.

    മറുപടിഇല്ലാതാക്കൂ
  3. ആരോടുള്ള സ്നേഹമാണ് സാമ്പാറിലെ രുചിയില്‍ പതുങ്ങിയിരിക്കുന്നത്.:)
    നന്നായിരിക്കുന്നു കവിത

    മറുപടിഇല്ലാതാക്കൂ
  4. "ആരോടുള്ള പകയാണ് ചിരവപ്പല്ലില്‍
    പതുങ്ങിനില്‍ക്കുന്നത്...?"

    നാളികേരത്തിന്റെ മാംസ സമ്പന്നതയോടായിരിക്കാം.

    നവവത്സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. ചിരവ ചതിക്കും എങ്കില്‍ ഉറി ഊറിചിരിക്കും

    മറുപടിഇല്ലാതാക്കൂ
  6. അടുക്കള
    വാതിലിന്ടെ
    മറവില്‍ നിന്ന്
    ചെവിക്കുപിടിച്ച്
    ഇറക്കി
    കാലിണകളില്‍
    കൊണ്ടുനിറ്ത്തി
    പൂ പോലുള്ള
    മുഖമൊന്നു തടവും.
    തല
    ഉയറ്ത്തി
    ഉമ്മയെ നോക്കും
    തേങ്ങാമുറിയില്‍ നിന്ന്
    പൂത്തൊഴിയുന്നതും
    നോക്കി
    നില്ക്കുകയാകും
    അമ്മിയും അതിന്ടെ കുട്ടിയും

    മറുപടിഇല്ലാതാക്കൂ
  7. 2007 ആണോ അവള്?

    പാവം എന്റെ അമ്മ. ആ ചിരവ പകയോടെ നോക്കുന്നത് എന്നെയാണോ ആവോ?

    മറുപടിഇല്ലാതാക്കൂ
  8. അത്‌ കൊണ്ടായിരിക്കും കറിക്കരിഞ്ഞപ്പോള്‍ കത്തി എന്നെ മുറിവേല്‍പ്പിച്ചത്‌.
    വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ