ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്.
നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
മീന്‍മുള്ളിലും ഞാനിട്ട കമന്‍റു് ആവര്‍ത്തിക്കുന്നു.:)
മറുപടിഇല്ലാതാക്കൂകാറ്റും വില്‍പ്പനയ്ക്കു വച്ചിരുന്നു എറണാകുളത്ത് ഓക്സിജന്‍ പാര്‍ലറ് എന്നൊ മറ്റോ ആയിരുന്നു പേര്.. ഇപ്പോഴെന്തായി എന്നറിയില്ല. ഇനിയത് അടപ്പിട്ട കുപ്പിയിലു വരുമായിരിക്കും..മുറിയിലിരുന്നു പഴുക്കുമ്പോള്‍ പണ്ട് കളിച്ചു നടന്ന പുളിമരച്ചോട്ടിലെ കാറ്റു ഇപ്പോള്‍ കിട്ടുമെങ്കില്‍ എത്ര വിലയായാലും വാങ്ങിച്ചു വയ്ക്കാമായിരുന്നു എന്നു തോന്നാറുണ്ട്..കിട്ടി തുടങ്ങുമായിരിക്കും..ചൈനയില്‍ നിന്നു വരും..അതും
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു വായുവിനെക്കുറിച്ചുള്ള ആശങ്കകള്‍.
മറുപടിഇല്ലാതാക്കൂഇനി കാറ്റും വെയിലും മാത്രമേ വില്‍പ്പനച്ചരക്കാകാന്‍ ബാക്കിയുള്ളു.
ആശംസകള്‍ !
ഒരു പുഴ!
മറുപടിഇല്ലാതാക്കൂഅതേതു പുഴ?
വളരെ നന്നായി കവിത.
വായുവിന്റെ വേദനകള്‍ വായിപ്പിച്ചതിന് നന്ദി.
ആശംസകള്‍
തെളിമയുള്ള ചിന്തകള്‍... നല്ല വരികള്‍... നല്ല കവിത..
മറുപടിഇല്ലാതാക്കൂഇതാണ്.. കവിത..
മറുപടിഇല്ലാതാക്കൂനല്ല മനസ്സിലാവണ ഭാഷ..കലക്കി..:)
നല്ലോണം പിടിച്ചു വെച്ചാലും വായുവിനു എപ്പോഴും സ്വാതന്ത്ര്യം വേണം..:)
ക്രിസ്തുമസ് ആശംസകള്‍
ത്രി ഇന്‍ വന്‍ ഇവിടെ..
വ്യാകുലപ്പെടാതെന്തുചെയ്യാന്‍?
മറുപടിഇല്ലാതാക്കൂനല്ലൊരു കവിത
മറുപടിഇല്ലാതാക്കൂആശംസകള്
വളെരെ നല്ല ഒരു കവിത. രാഷ്ട്രിയവും ബുദ്ധിജീവി പ്രസാരവും ഇല്ലാതെ ആവിഷ്കരിച്ചിരിക്കുന്നു.ഒറ്റ ഭയം മാത്രം അവശേഷിക്കുന്നു. ഈ കവിത കാറ്റു കയറി വായിച്ചു കളയുമോ എന്നു. ഏന്നാല്‍ പിന്നെ നമ്മുടെ കാര്യം കഷ്ടം.
മറുപടിഇല്ലാതാക്കൂRegards
365greetings.com
For All your Online Greeting Card needs Please Visit
365greetings.com
vishnu, kavitha vayikkunnu urukunna thilakkunna sankadappedunna manassinu orikkalum santhi undavathirikkatte .
മറുപടിഇല്ലാതാക്കൂadyapanam bharya kudumbam sukhajeevithathilum kavimanassu kondunadakkunnundallo ....
santhosam nandi