gfc

രാത്രി

നിലാവിന്റെ
വെളുത്ത ചന്തിയില്‍
കറുകറുത്ത കുന്ന്
ഒരു നുള്ളു കൊടുത്തു.
അശ്ലീലം മൂളി നടക്കാറുള്ള കാറ്റ്
ഒരു കിളിക്കൂട് തള്ളിയിട്ടു.
ഇരുട്ടിന്റെ തിരമാലകള്‍
ആഴങ്ങളിലേക്ക്
ഒരു ഹൃദയവുംകൊണ്ട്
പോയി.
നിശ്ശബ്ദതയുടെ ചതിക്കണ്ണുകള്‍
ഭൂമിയെ ഹിപ്നോട്ടൈസു ചെയ്തു.
പകയുടെയും ദുഃഖത്തിന്റെയും
പുസ്തകങ്ങള്‍
മൂങ്ങകളും കുറുക്കന്മാരും
വെവ്വേറെ ശൈലികളില്‍
‍വെവ്വേറെദിക്കുകളിലിരുന്ന്
വായിച്ചു.
അടുക്കളപ്പുറത്തെ പൈപ്പ്,ചെമ്പുകലം,ഉരുളി...
എല്ലാവരും ഉറക്കത്തിലായിരുന്നു.
എന്നിട്ടും ഭൂമിയില്‍ ഒരു വീടു മാത്രം
വെളിച്ചം കൊണ്ട് അടയാളപ്പെടുത്തിവെച്ചു.

11 അഭിപ്രായങ്ങൾ:

  1. നല്ല ഗൌരവമുള്ള പ്രമേയം.
    എനിക്കിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  2. ഹാ...വിഷ്ണു മാഷേ ...നല്ല വരികള്‍. രാത്രിയെ ഞാന്‍ മാഷിന്‍റെ ഭാവനയിലൂടെ...കാണാന്‍ ശ്രമിക്കുന്നു.ഞാന്‍ വീണ്ടുമൊന്നു കണ്ടു നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. നിലാവും കിനാവും എനിക്കുള്ളതാണ്
    വെളുത്ത ചന്തിയില്‍ കറുത്ത കുന്ന്
    അതില്‍ ഞാന്‍ നുള്ളാം

    മറുപടിഇല്ലാതാക്കൂ
  4. വിസ്ണുപ്രസാദ്‌,
    വളരെ നന്നായിരിക്കുന്നു.
    ഉറങ്ങാതെ ഞങ്ങള്‍ക്കു വേണ്ടി കവിതയെഴുതുന്ന താങ്കളോട്‌ നന്ദിയുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണു,താങ്കളുടെ മികച്ച കവിതകളുടെ ലിസ്റ്റില്‍ ഇത് ഒന്നുകൂടി.
    “ഇരുട്ടിന്റെ തിരമാലകള്‍
    ആഴങ്ങളിലേയ്ക്ക്
    ഒരു ഹൃദയവുംകോണ്ട്
    പോയി”
    ഒന്നല്ല ഒരുപാട് ഹൃദയങ്ങള്‍ കൊണ്ടൂപോകുന്നു ഈ കവിത..

    മറുപടിഇല്ലാതാക്കൂ
  6. മാഷേ... കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  7. രാത്രികളില്‍ പതിയിരിക്കുന്ന ഈ മനുഷ്യമൂങ്ങകള്‍.ജീവിതത്തെ വല്ലാതെ കൊത്തിപറിക്കുന്നുണ്ട്‌ അല്ലേ സാര്‍..ഹൊ..ജീവിതം ഇങ്ങനെയൊക്കെ...

    മറുപടിഇല്ലാതാക്കൂ
  8. ഇതു വളരെ പെട്ടെന്നു മനസ്സിലായി
    ഇങ്ങനെ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ കവിത എ ഴുതൂ മസ്ഷെ

    :)

    മറുപടിഇല്ലാതാക്കൂ
  9. ഞങ്ങള്‍ക്കു വേണ്ടി ഇത്രയും നല്ല കവിതകൾ എഴുതുന്ന മാഷിനു നങി.

    മറുപടിഇല്ലാതാക്കൂ