gfc

എനിക്ക് നിന്നോട് ഒരു മണ്ണാങ്കട്ടയുമില്ല.
എന്റെ ഹൃദയം ചവറുകൂനയും
നിന്റെ കണ്ണുകള്‍ തീക്കട്ടകളുമാണെന്ന്
നീ കരുതുന്നുണ്ടാവണം.
അതിനിടയില്‍ സാധ്യതകളുടെ
ഒരു അനന്തതയുണ്ട്.
നിനക്ക് ജീവിക്കാന്‍ അതു പോരും.

4 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു മണ്ണാങ്കട്ടേ

    മറുപടിഇല്ലാതാക്കൂ
  2. അടുത്തിടെ വന്ന താങ്കളുടെ മറ്റുചില രചനകളിലും തലക്കെട്ട് ഉപേക്ഷിച്ചു കണ്ടു..
    നിരന്തരം എഴുതുകയും,എഴുതുന്നതിലൊക്കെ ചില തീപ്പൊരികള്‍ അവശേഷിപ്പിക്കുകയുംചെയ്യുക എളുപ്പമല്ല.വിഷ്ണുവിന് അത് സാധിക്കുന്നു..ഈ കനലുകള്‍ കെടാതിരിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത http://tinunelson.blogspot.com/2007/02/blog-post_13.html ഇവിടെ കോപ്പിയടിച്ചത് കണ്ടു. വിഷുവേട്ടന്റെ അറിവോടെയാണോ?

    മറുപടിഇല്ലാതാക്കൂ
  4. ഇതു മാത്രമല്ല 3 പോസ്റ്റുകള്‍ കോപ്പിചെയ്തിട്ടിരിക്കുന്നു.
    അനുവാദം ചോദിച്ചിട്ടില്ല.എനിക്കയാളെ അറിയുകയുമില്ല.

    മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.