അല്ലയോ കാമുകീ
നീ നിന്റെ ബ്ലൌസിന്റെ കുടുക്കുകളൂരി
നിന്റെ മുലകള്‍ എന്റെ വായില്‍ തള്ളിവെക്കുന്നു
മുപ്പത്തൊന്‍പതുവയസ്സുള്ള ഞാന്‍
അവ കുടിക്കുന്നു
ഇടത്തേമുല കുടിക്കുമ്പോള്‍
വലത്തേ മുലയ്ക്ക് സങ്കടമാവുമെന്ന് കണ്ട്
വലത്തേ മുലയും കുടിക്കുന്നു
വലത്തേ മുലകുടിക്കുമ്പോള്‍
ഇടത്തേ മുല കരയുന്നു
രണ്ടു മുലകളും ഒരുമിച്ച് കുടിച്ച്
പരിഭവം മാറ്റുന്നു
മൈക്കല്‍ ജാക്സന്റെ
ആല്‍ബത്തിലേതുപോലെ
കടപുഴകിയ മരങ്ങള്‍
എഴുന്നേറ്റു നില്‍ക്കുന്നു
ചത്തുചീഞ്ഞ ആനകള്‍
മുറികൂടി എഴുന്നേറ്റു നടക്കുന്നു
കഴിഞ്ഞ വര്‍ഷം വണ്ടിയിടിച്ചുമരിച്ച പട്ടി
മുറ്റത്ത് വാലാട്ടിനില്‍ക്കുന്നു
ഞാനതിനെ തലോടുന്നു
ഞാന്‍ പിന്നെയും നിന്റെ മുല കുടിക്കുന്നു
വര്‍ഷങ്ങള്‍ എന്നില്‍ നിന്ന് ഓടിപ്പോകുന്നു
പതിന്നാലുവയസ്സില്‍
പ്രീതാടാക്കീസില്‍
സിനിമ കണ്ടിരിക്കുന്നു
അനുരാധ തുള്ളുന്നു
പത്തുവയസ്സില്‍
വള്ളിട്രൌസറിട്ട കുട്ടി
കുളക്കരയിലിരിക്കുന്നു
പച്ചപ്പായലില്‍ പരല്‍മീനുകള്‍
ഓടുന്നു
ഞാന്‍ പിന്നെയും നിന്റെ
മുല കുടിക്കുന്നു
അഞ്ചു വയസ്സുള്ള കുട്ടി
സ്കൂള്‍ വിട്ടോടുന്നു
ആദ്യം വീട്ടിലെത്തണം
മൂന്നുവയസ്സില്‍
കാപ്പിത്തോട്ടത്തില്‍
ഒളിച്ചിരിക്കുന്നു
അമ്മ തിരഞ്ഞു നടക്കുന്നു
ആറാം മാസത്തില്‍
കൈകാലിട്ടടിച്ച് ചിരിക്കുന്നു
ഞാന്‍ പിന്നെയും നിന്റെ
മുലകുടിക്കുന്നു
ഞാനിപ്പോള്‍ നിന്റെ
ഗര്‍ഭപാത്രത്തില്‍ വളരുന്നു
എനിക്കുവേണ്ടി നിന്റെ
പാല്‍ഞരമ്പുകള്‍ ഉണരുന്നു
നീ നിന്റെ വീര്‍ത്ത അടിവയര്‍
തടവി പുഞ്ചിരിക്കുന്നു
അനിർവചനീയമായ വായനാനുഭവം.. കാലത്തിന്റെ പിന്നോട്ടുള്ള ഒഴുക്കിൽ സ്ഥലകാലങ്ങളെല്ലാം മറക്കുന്നു. പ്രായം മറക്കുന്നു. പ്രായം ഇല്ലാതാകുന്നു. ആദിമവാസനകളിലേയ്ക്ക്, മനുഷ്യജന്മത്തിന്റെ പ്രാചീനതകളിലേയ്ക്ക് കവി വായനക്കാരനെ തുഴഞ്ഞുകൊണ്ടുപോകുന്നു. ഹോ..great insight into human existence.!!
മറുപടിഇല്ലാതാക്കൂhttp://townsendlab.berkeley.edu/sites/all/files/Journey%20Back%20to%20the%20Source.pdf
മറുപടിഇല്ലാതാക്കൂപുറത്തേക്ക് പുറത്തേക്ക് എന്നകന്നു പോകുന്നവനെ അകത്തേക്ക് അവളിലേക്ക് എന്ന് മെരുക്കിയെടുക്കലാണ് ഫെമിനിസം എന്ന് സാറാടീച്ചർ. എത്ര അകലേക്ക് പോയാലും ഗർഭപാത്രത്തിലേക്കൊതുങ്ങാവുന്ന ഒരു കണക്ഷൻ ഏതുപോയന്റിലും അവനിലുണ്ടെന്നു വിഷ്ണുമാഷ്. ആ പിറകിലോട്ടത്തിന്റെ വിഷ്വൽ ഉഗ്രൻ!
മറുപടിഇല്ലാതാക്കൂപച്ചയായ ജീവിത കാഴ്ച്ചകളുടെ മനോഹര വര്‍ണ്ണന . കവിത ഇഷ്ട്ടപെട്ടു.
മറുപടിഇല്ലാതാക്കൂഈഡിപ്പസിന്റെ കുഞ്ഞരിപ്പല്ലുകള്‍ വളരരുത്... കാമശാസ്ത്രത്തിന്റെ വലിയ തച്ചുശാസ്ത്രജ്ഞനെപ്പോലെ മുലവിട്ട് തുടകളെയും മണിമൂക്കിനെയും കണക്കിന് കൊത്തിയെടുക്കണം.... ഈ കവിത മുലപോലെ സുന്ദരവും പാലമൃത് നിറഞ്ഞതുമാണ്.. അത് ഓര്‍മ്മയെ അല്ല , വാഴ്വിനെയാണ് വിജൃംഭിപ്പിക്കുന്നത്... നന്നായി ഈ സ്തനാരോഹണം....
മറുപടിഇല്ലാതാക്കൂഹൃദയസ്പര്ശിയായ കവിത .
മറുപടിഇല്ലാതാക്കൂഎനിക്കും മുല കുടിക്കുവാന്‍ തോന്നുന്നു പോയ കാലത്തിന്റെ
മറുപടിഇല്ലാതാക്കൂനഷ്ട സ്മ്രിതികളുടെ ..!!
കാമുകിയിലുള്ള ഭോഗാസക്തിയിൽ തുടങ്ങി കാലത്തിലൂടെ അമ്മയുടെ ഗർഭപാത്രത്തിലേക്കുള്ള യാത്ര.... മനോഹരം
മറുപടിഇല്ലാതാക്കൂകാമുകിയിലുള്ള ഭോഗാസക്തിയിൽ തുടങ്ങി കാലത്തിലൂടെ അമ്മയുടെ ഗർഭപാത്രത്തിലേക്കുള്ള യാത്ര.... മനോഹരം
മറുപടിഇല്ലാതാക്കൂexistence ഒരു അഭിപ്രായം പറഞ്ഞ് അതിന്റെ ആഴം നഷ്ടപ്പെടുത്തുന്നില്ല.....
മറുപടിഇല്ലാതാക്കൂ'പിറന്നിടത്തേക്ക് തിരിച്ചു ചെല്ലുന്ന സാല്മന്‍ മത്സ്യങ്ങള്‍' നമ്മള്‍. കവിക്ക് അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂ'പിറന്നിടത്തേക്ക് തിരിച്ചു ചെല്ലുന്ന സാല്മന്‍ മത്സ്യങ്ങള്‍' നമ്മള്‍. കവിക്ക് അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂനല്ല കവിത. അഭിനന്ദനങ്ങള്‍. പി.പി.രാമചന്ദ്രന്‍
മറുപടിഇല്ലാതാക്കൂഅനിർവചനീയമായ വായനാനുഭവം.....great....
മറുപടിഇല്ലാതാക്കൂവല്ലാത്തൊരു പോക്കായിരുന്നു അത്. ഇഷ്ടപ്പെട്ടു, ഇനീം ഇനീം രചനകള്‍ പ്രതീക്ഷിക്കുന്നു..കവിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
മറുപടിഇല്ലാതാക്കൂ