gfc

ഒറ്റയാള്‍ ഭൂഖണ്ഡം

ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നിങ്ങള്‍ എന്തെടുക്കുകയാണെന്ന്
കിളികള്‍ ചോദിച്ചു പറന്നു പോകുന്നു
മഴ എന്ന നാടകം എതാനും നിമിഷങ്ങള്‍ക്കകം
തുടങ്ങുമെന്ന് മേഘങ്ങള്‍ തിരശ്ശീല കെട്ടുന്നു.
കുളത്തില്‍ കുളിക്കാന്‍ പോയ ഒരുത്തന്റെ ജഡം
ആമ്പല്‍പ്പൂവെന്ന് കരുതി നീരുടലുകള്‍
ഉപരിതലത്തിലേക്ക് പൊക്കിപ്പിടിക്കുന്നു..
അവനവനിലേക്ക് സര്‍പ്പിളാകൃതിയില്‍
ചുരുങ്ങുന്നതിന്റെ ലഹരിയെ പറ്റി
ഒരു ചേരട്ട പറഞ്ഞത് ഒരു ശരീരത്തെ പിന്തുടര്‍ന്ന്
വളച്ചുകൊണ്ടിരിക്കുന്നു...

കാട്ടിലേക്ക് ഓടിപ്പോകുന്നു ഒരു കുളക്കോഴി
കാട് അതിന്റെ പാവാടയോ ബ്ലൌസോ?
ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നടക്കാനിറങ്ങുകയും
തന്നിലേക്കു തന്നെ തലകുത്തി വീഴുകയും ചെയ്യുന്ന ചെറുപ്പക്കാരാ
അടുത്ത ഭൂഖണ്ഡത്തിലും പിന്നെ അതിന്റടുത്ത ഭൂഖണ്ഡത്തിലും 
നിന്നെ ഒരാളും കാത്തിരിക്കുന്നില്ലെന്ന്
അറിയാവുന്നതുകൊണ്ട് ചോദിക്കുകയാണ്
ജന്മത്തിന്റെ സമയപരിധി കൊണ്ട്
ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?




7 അഭിപ്രായങ്ങൾ:

  1. മാഷേ, തകര്‍ക്കുകയാണല്ലോ..
    നല്ല കവിതകളുടെ കാലം,സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  2. ജന്മത്തിന്റെ സമയപരിധി കൊണ്ട്
    ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?

    good one.

    മറുപടിഇല്ലാതാക്കൂ
  3. Oct 14, 2009 ബൂലോകം നല്ല കവിതകള്‍ കൊണ്ട് നിറഞ്ഞ ഒരു ദിവസം.. നന്ദി

    മറുപടിഇല്ലാതാക്കൂ
  4. "ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നടക്കാനിറങ്ങുകയും
    തന്നിലേക്കു തന്നെ തലകുത്തി വീഴുകയും ചെയ്യുന്ന ചെറുപ്പക്കാരാ
    അടുത്ത ഭൂഖണ്ഡത്തിലും പിന്നെ അതിന്റടുത്ത ഭൂഖണ്ഡത്തിലും
    നിന്നെ ഒരാളും കാത്തിരിക്കുന്നില്ലെന്ന്
    അറിയാവുന്നതുകൊണ്ട് ചോദിക്കുകയാണ്
    ജന്മത്തിന്റെ സമയപരിധി കൊണ്ട്
    ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?"

    തന്നിലേയ്ക്കൊതുങ്ങി...സ്വയമൊരു ലോകം തീർത്ത്‌..മറ്റൊന്നും കാണാനാകാതെ ...സ്വയം തീർത്ത തടവറയിൽ ഒരാൾ...... എവിടെയാണു മോചനം..?

    കൊള്ളാം മാഷേ...ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ