നിനക്കു മതിയായി.
നീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
നമ്മുടെ വീടിന്റെ എതിര്‍വശത്ത്
പണിതുകൊണ്ടിരിക്കുന്ന ബഹുനിലമാളികയുടെ മുകളിലുണ്ട് നീ
നീ അത് ചെയ്തേക്കും
അത്ര ദ്രോഹിച്ചിട്ടുണ്ട് ഞാന്‍.
അത്രയേറെ ഉയരത്തില്‍ എനിക്ക്
കയറിയെത്താനുള്ള സമയം നീ അനുവദിച്ചേക്കില്ല
ഞാനും എന്റച്ഛനും വിളിക്കുന്നുണ്ട്
നീ ഇറങ്ങുന്നില്ല.
നിന്റെ ഒരു ബന്ധുവിനെ ഇപ്പോള്‍ ആ മാളികയ്യുടെ മുകളില്‍ കാണുന്നുണ്ട്.
അയാള്‍ കിട്ടിയ അവസരമുപയോഗിച്ച്
നിന്നെ പിടിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്
നീ കുതറിമാറി.
അവിടെ കെട്ടിടം പണിക്കുവെച്ചിരിക്കുന്ന ഒരു കുതിരയിലേക്ക്
നീ ചാടിക്കയറി
എല്ലാവരോടുമായി അലറി.
നിന്റെ വായില്‍ നിന്ന് തീയും പുകയും വരുന്നില്ല.
പക്ഷേ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയേക്കാം.
വളരെ വേദനാജനകമായിരുന്നു നിന്റെ അവസ്ഥ.
നീ ചാടി,
കെട്ടിടത്തിന്റെ പല എടുപ്പുകളിലൊന്നിന്റെ
ഓട് മേഞ്ഞ മേല്‍ക്കൂരയിലേക്ക്..
ഓടുകള്‍ പൊളിച്ച് നിന്റെ കാലുകള്‍
ആണ്ടുപോയി..
നിന്റെ കാലുകള്‍ തീര്‍ച്ചയായും മുറിഞ്ഞിരിക്കാം.
ഇറങ്ങിവരുവാനും ക്ഷമിക്കുവാനും
ഞങ്ങളപ്പോഴും പറയുന്നുണ്ടായിരുന്നു.
അത് നിനെ കൂടുതല്‍ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്‍ന്നു നിന്നു.
നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടി
ഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.
ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍
ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
അടുത്ത ചാട്ടത്തിലും അതിന്റടുത്ത ചാട്ടത്തിലും
നീ മുടന്തി വീണു.
നിസ്സാരമായ ചില പരിക്കുകളല്ലാതെ നിനക്കൊന്നും സംഭവിച്ചില്ല.
ഇനി ഒരേ ഒരു നിലയേ ഉള്ളൂ
നിനക്കു മരിക്കുവാന്‍ ആ ഉയരം പോര.
എല്ലാവര്‍ക്കും ഈ വിനോദം നന്നായി രസിച്ചു.
ഇപ്പോള്‍ ധാരാളം കാണികളുണ്ട്.
നമ്മുടെ കുട്ടികള്‍,അയല്‍ക്കാര്‍...
മരിക്കാനുള്ള നിന്റെ ശ്രമം പോലും എത്ര പരിഹാസ്യമായിത്തീര്‍ന്നു
ഞങ്ങള്‍ ചിരിച്ച് മറിഞ്ഞുകൊണ്ടിരുന്നു.
ദേഷ്യവും നിരാശയും സഹിക്കാതെ
നീ വീണ്ടും ചാടി
നിനക്ക് വേറെ വഴിയില്ലായിരുന്നു.
താഴെ തറയില്‍ മുഖമടച്ച് വീണുകിടക്കുന്ന നിന്റടുത്തേക്ക്
ഞങ്ങള്‍(ഞാനും എന്റച്ഛനും )ഓടി വന്നു.
പല വീഴ്ചകളാല്‍ പലേടത്തായി ചതഞ്ഞ നിന്റെ ശരീരം
ഞങ്ങള്‍ തിരിച്ചും മറിച്ചുമിട്ടു നോക്കി.
നീ അനങ്ങുന്നില്ല.
നിന്റെ ശ്വാസം നിലച്ചിരിക്കുന്നു.
പ്രതിഭാഷയെന്നോ വിഷ്ണുപ്രസാദെന്നോ ലേബലില്ലാതെ വായിക്കാനാണ് എനിക്കിഷ്ടം..ഞാൻ വായിച്ചവയിൽ ഏറ്റവും പിടിച്ചുകുലുക്കിയ കവിത.
മറുപടിഇല്ലാതാക്കൂah!
മറുപടിഇല്ലാതാക്കൂമരിക്കാനുള്ള നിന്റെ ശ്രമം പോലും എത്ര പരിഹാസ്യമായിത്തീര്‍ന്നു...
മറുപടിഇല്ലാതാക്കൂവലിയ ഉയരങ്ങളേക്കാള്‍ , ചെറിയ ഉയരങ്ങളില്‍ നിന്നുളള വീഴ്ചകളാവാം
മറുപടിഇല്ലാതാക്കൂനമ്മെ...
പരിഹസിച്ചവര്‍ ഓര്‍ക്കുക അവനവന്റെ വീഴ്ചകളെക്കുറിച്ചും
(കവിത പോലെ
എന്തൊരു വലിയ തല !!!)
നീ വീണ്ടും ചാടി
മറുപടിഇല്ലാതാക്കൂഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.
ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍
ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു
ഈ വരികള്‍ക്ക് സങ്കീര്‍ത്തനം(ബൈബിള്‍) വായിക്കുന്നതിന്റെ താളം.(അവര്‍ എനിക്കു നേരെ ശകാരവാക്കുകള്‍ ചൊരിഞ്ഞു,എന്നെ ഭല്‍സിച്ചു...)
എഴുത്താണ് ഏറ്റവും പരിഹാസ്യമായ കോമാളിച്ചാട്ടമെന്നു തോന്നുന്നു ഈ കാലത്ത്
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത
മറുപടിഇല്ലാതാക്കൂവായിച്ചവസാനമവസാനമെത്തുമ്പോള് ..ഭയങ്കരം ..
മറുപടിഇല്ലാതാക്കൂഈ ഒരു കാ(വീ)ഴ്ച്ചയാണ്
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും കാണേണ്ടത്!
" മരിക്കാനുള്ള നിന്റെ ശ്രമം പോലും എത്ര പരിഹാസ്യമായിത്തീര്‍ന്നു...."
മറുപടിഇല്ലാതാക്കൂഎത്ര ശ്രമിച്ചിട്ടും മരിക്കാതെയിങ്ങനെ.....
മുറിവുകളിൽ ഉപ്പു തേയ്ക്കും പോലൊരു ക(ഥ)വിത. :-(
നല്ല കവിത.
മറുപടിഇല്ലാതാക്കൂറിയാലിറ്റി ഷോ!
മറുപടിഇല്ലാതാക്കൂഉള്ളുലച്ചു, മാഷേ.
വിഷ്ണുപ്രസാദ് കവിതയല്ല എഴുതുന്നത്
മറുപടിഇല്ലാതാക്കൂകഥകളാണ്
വലിച്ചു നീട്ടി വലിച്ചു നീട്ടി
എങ്കിലും രസമുണ്ട്
എങ്ങനേലും ഒരു കവിയാവാമെന്ന് വെച്ചാ സമ്മതിക്കുകേലാ അല്ലേ... :)
മറുപടിഇല്ലാതാക്കൂഞാനോടി
മറുപടിഇല്ലാതാക്കൂതിരിഞ്ഞൊന്നു നോക്കിയതേയുള്ളൂ
കാലില്‍ തട്ടി വീണു
വീണ്ടുമെണീറ്റോടി
ഓടാതെപറ്റില്ലല്ലോ
ഓടിത്തുടങ്ങിപ്പോയില്ലേ
കണ്ടുനില്‍ക്കുകയും വീണ്ടുവിചാരമുണ്ടാകുകയും ചെയ്തിട്ടു പോലും സഹാനുഭൂതി പ്രകടമാക്കുന്ന യാതൊന്നും പ്രവര്‍ത്തിക്കാന്‍ പറ്റാതെ നില്‍ക്കേണ്ടി വരിക വല്ലാത്തൊരു അവസ്ഥയാണ്.
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂതാങ്കളുടെ കവിതകള്‍ വാക്ക് എന്നാ കംമ്യുനിട്ടി സൈറ്റിലെ ഒരു ചര്ച്ചയ്ക്കിടെയാണ് ആദ്യം കണ്ടത്.
മറുപടിഇല്ലാതാക്കൂവായിച്ചു തുടങ്ങിയതെ ഉള്ളു.
ശക്തം നല്ലത് എന്നതില്‍ കൂടുതല്‍ ഞാനെന്തു നല്ലത് പറയാന്‍?
ബൂലോകത്ത് പുതിയ ആളാണ്...
വല്ലപ്പോഴും അങ്ങോട്ട് നോക്കാനും ഒരു ക്ഷണം... ആത്മാര്‍ഥമായി...
ചത്തുകിട്ടാന്‍ കുറേ പണിപ്പെട്ടു.....
മറുപടിഇല്ലാതാക്കൂHO ! :-(
മറുപടിഇല്ലാതാക്കൂഒരു കവിതയും വായിക്കാൻ വൈകിപ്പോവുക എന്നൊന്നില്ല. തക്ക സമയത്ത് ഏതു വിധത്തിലും മുന്നിൽ വന്നു നിൽക്കുന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ അനങ്ങുന്നില്ല...
മറുപടിഇല്ലാതാക്കൂ