gfc

ലജ്ജ എന്ന അവയവം

പത്തേക്കര്‍ റബര്‍ തോട്ടത്തിലെ
രണ്ടുനിലബംഗ്ലാവിന്റെ രണ്ടാം നിലയില്‍
ഉറങ്ങാന്‍ കിടക്കുകയായിരുന്നു ഞാന്‍
തുറന്നുകിടന്ന ജനാല വഴി പെട്ടെന്ന്
ഒരു കൂട്ടം കൊതുകുകള്‍ പറന്നു വന്നു.
ചുറ്റിലും വട്ടമിട്ട് അവ പറഞ്ഞു:
ആദ്യായി വന്നിട്ട് നമ്മളെ പറ്റിച്ച് പോകാന്ന്
വിചാരിച്ച് കിടക്ക്ണ കിടപ്പ് കണ്ടില്ലേ...

എല്ലാം കൂടി ഇപ്പൊ കടിച്ചു പറിക്കും
എന്ന് കണ്ണടച്ച് ബലം പിടിച്ച് കിടന്നു.

കുറച്ചു നേരം പാട്ടു പാടി ചുറ്റിലും പറന്നശേഷം
അവ എന്നെ ഉപേക്ഷിച്ചു പറന്നുകളഞ്ഞു.
കീഴടങ്ങാന്‍ തയ്യാറായിട്ടും സ്വീകരിക്കപ്പെടാതെ
പാവം എന്റെ ചോര അപമാനിക്കപ്പെട്ടു.

കൊതുകുകള്‍ പോലും ഉപേക്ഷിച്ച ഈ ചോര
നാണംകെട്ട് വര്‍ഷങ്ങളോളം ഓടേണ്ട എന്റെ ശരീരത്തെക്കുറിച്ച്
ആലോചിച്ചാലോചിച്ച് എനിക്ക് ലജ്ജ എന്നൊരവയവം
ഈ രാത്രിയില്‍ ഉണ്ടായിപ്പോയി.
രക്തസാക്ഷിത്വത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍
നേടിയെടുത്ത ഈ പുതിയ അവയവത്തെ
സ്വപ്നത്തില്‍ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു ഞാന്‍.
അപ്പോള്‍ അവരെല്ലാവരും അതുപോലൊന്ന്
എനിക്കും കാണിച്ചു തന്നു.




9 അഭിപ്രായങ്ങൾ:

  1. ഇതിനാണോ ഹോമോലെജ്ജ്വാലിറ്റി എന്നു പറയുന്നത്....

    മറുപടിഇല്ലാതാക്കൂ
  2. ഒന്ന് വേഗം പിടിക്കെടോ എന്നു പറഞ്ഞ് ഒളിക്കുന്ന കള്ളനെപ്പോലെ ചോര:)

    മറുപടിഇല്ലാതാക്കൂ
  3. ക്ഷീര രുധിരം ഇവിടെ കിട്ടും എന്നൊരു ബോര്ഡ് വെയ്ക്കാമായിരുന്നു..
    ലജ്ജ എന്ന ഓര്‍ ഗന്‍ കൊള്ളാം ..

    മറുപടിഇല്ലാതാക്കൂ
  4. വികലാംഗനായ എന്നെയോര്‍ത്ത് എനിക്ക് പുച്ഛം തോന്നി. പുച്ഛം അത് ഒരു അവയവമാണോ മാഷേ.

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചു.പോര എന്നു തോന്നി.

    മറുപടിഇല്ലാതാക്കൂ
  6. പഴയ പൈങ്കിളിവിപ്ളവകാരികള്‍ ഇപ്പോള്‍ പരസ്പരം മുഖത്ത് നോക്കാത്തത് ഈ ലജ്ജാവയവം ആലുപോലെ മുളച്ചതിനാലാണോ..?

    മറുപടിഇല്ലാതാക്കൂ
  7. ee kavithayile 'lajja' , munpilathe kavithayile 'pathayorathe nagnatha'kk vazhi marunnatheppol ?

    മറുപടിഇല്ലാതാക്കൂ