gfc

എന്തിനേയും എന്തായിട്ടും കരുതാമെന്ന വാദത്തെ തെളിയിക്കുവാന്‍

ഉദാഹരണത്തിന് തെങ്ങുകളെ കോഴികളാക്കുന്നത് നോക്കൂ:
തെങ്ങുകള്‍ എനത് തല കുഴിച്ചിട്ടു നില്‍ക്കുന്ന കോഴികളാണ്
ഓലമടലുകള്‍ അവയുടെ വിടര്‍ന്നു നില്‍ക്കുന്ന തൂവലുകളാണ്
അപ്പോള്‍ തേങ്ങകളോ എന്ന് നിങ്ങള്‍ ചോദിക്കും?
അതല്യോ കോഴിമൊട്ടകള്‍
കോഴിക്കാലും തെങ്ങിന്‍‌തടിയും ഒരേ സാധനമാണ്
ഒരേ വളയങ്ങള്‍
ഒരേ പരുപരുപ്പ്
കോഴി ചികയും തെങ്ങു ചികയുമോ
എന്നാണെങ്കി തെങ്ങും ചികയും
വെയിലു ചികഞ്ഞ് സൂര്യന്‍ എന്ന പഴുതാരയേയും
നിലാവ് ചികഞ്ഞ് ചന്ദ്രന്‍ എന്ന ചാണകപ്പുഴുവിനെയും
കൊത്തിത്തിന്നും.

ഇന്നു രാവിലെ എന്റെ ദുഷ്ടനായ അയല്‍‌വക്കക്കാരനെ
ഞാന്‍ എന്റെ വീട്ടിലെ ചായഗ്ലാസാക്കി
അയാളുടെ പ്‌ള്ന്തന്‍ ഭാര്യയെ പാല്‍ച്ചായയാക്കി
നീട്ടിയൊഴിച്ചു
കുറേശ്ശേ കുറേശ്ശേ ഞാന്‍ കുടിച്ചു തീര്‍ത്തു
പാവം ഞണുങ്ങിയ ചായഗ്ലാസ്
എന്നെ നോക്കിയിരിക്കുകയാണ്

7 അഭിപ്രായങ്ങൾ:

  1. വിജയിച്ചല്ലോ :)

    തലകുഴിച്ചിട്ടുനില്‍ക്കുന്ന എന്നസ്പെസിഫിക്കേഷന്‍ അതില്ലാതെ വളരെ രസകരമായി വന്ന ഒരു ഇമേജിനെ വല്ലാതെ വലിച്ചുനീട്ടി എന്ന് തോന്നി

    മറുപടിഇല്ലാതാക്കൂ
  2. ഒരു കെ.ആര്‍.ടോണി ടച്ച്

    മറുപടിഇല്ലാതാക്കൂ
  3. “പാവം ഞണുങ്ങിയ ചായഗ്ലാസ്
    എന്നെ നോക്കിയിരിക്കുകയാണ് “

    :)

    മറുപടിഇല്ലാതാക്കൂ
  4. കൊല്ലാന്‍ തോന്നുന്നു.
    കുശുമ്പ് കൊണ്ട്

    കോഴിയായി പോയ ഒരു തെങ്ങ്
    തെങ്ങായി പോയ ഒരു കോഴി

    മറുപടിഇല്ലാതാക്കൂ