gfc

ഫ്ലാഷ്

പെട്ടിവണ്ടിയില്‍ നിന്നുപോകുന്ന കുട്ടികള്‍
മുറുക്കെ പിടിച്ചു നില്‍ക്കും
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ
അതിവേഗത്തിലോടുമ്പോള്‍
മറിഞ്ഞുവീഴുമോ എന്ന് ഭയക്കുമെങ്ക്kഇലും
അവര്‍ നിലവിളിക്കില്ല.
അസാമാന്യമായ എന്തോ ചെയ്യുകയാണെന്ന്
അവര്‍ പുറത്തു നില്‍ക്കുന്നവരെ
വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്ചുകൊണ്ടിരിക്കും.
എങ്കിലും നമ്മളത് വിശ്വസിക്കുകയില്ല.
എന്തിന്,ഓര്‍ക്കുക പോലുമില്ല.
ഒരു ഫ്ലാഷ് ന്യൂസ് പോലെ ഏതു കാഴ്ചയെയാണ്
നമുക്ക് ഉപേക്ഷിക്കാനാവാത്തത്.
നമ്മള്‍ ചെറുതായിട്ടല്ലേ
കുട്ടികള്‍ ഉണ്ടായിട്ടുള്ളത്...

12 അഭിപ്രായങ്ങൾ:

  1. നമ്മള്‍ ചെറുതായിട്ടല്ലേ
    കുട്ടികള്‍ ഉണ്ടായിട്ടുള്ളത്...
    ചെ! മോശം ഇങ്ങിനെ കവിതയെന്ന് പറഞ്ഞ് വിവരക്കേട് എഴുതാതെ മാഷെ!
    നമ്മള്‍ വലുതായിട്ടാ.........കുട്ടികളുണ്ടാവുന്നത്!

    മറുപടിഇല്ലാതാക്കൂ
  2. അസാമാന്യമായ എന്തോ ചെയ്യുകയാണെന്ന്
    അവര്‍ പുറത്തു നില്‍ക്കുന്നവരെ
    വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്ചുകൊണ്ടിരിക്കും.
    എങ്കിലും നമ്മളത് വിശ്വസിക്കുകയില്ല.





    ബ്യൂട്ടിഫുള്‍ സാറേ...സമ്മതിക്കണം കേട്ടോ.....

    മറുപടിഇല്ലാതാക്കൂ
  3. "നമ്മള്‍ ചെറുതായിട്ടല്ലേ
    കുട്ടികള്‍ ഉണ്ടായിട്ടുള്ളത്..."

    wonderful maashe..

    മറുപടിഇല്ലാതാക്കൂ
  4. "നമ്മള്‍ ചെറുതായിട്ടല്ലേ
    കുട്ടികള്‍ ഉണ്ടായിട്ടുള്ളത്..."

    kollam

    മറുപടിഇല്ലാതാക്കൂ
  5. കവിത ഇഷ്ടപ്പെട്ടു മാഷെ

    മറുപടിഇല്ലാതാക്കൂ
  6. ചിന്തിപ്പിക്കുന്ന വരികള്‍... ചിന്തിക്കുന്നു, ചിന്തിച്ചു കൊണ്ടേയിരീക്കുന്നു...

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ലളിതമായി വലിയ കാര്യം പറഞ്ഞു നിറുത്തി.

    മറുപടിഇല്ലാതാക്കൂ
  9. പറയാന്‍ വിട്ടുപോയി.താങ്കളുടെ കവിതപോലെ മഹനീയമാണ് ബ്ലോഗ് ലേഔട്ടും.

    മറുപടിഇല്ലാതാക്കൂ
  10. കവിത നന്നായിട്ടുണ്ട്
    ആശംസകള്‍...*

    മറുപടിഇല്ലാതാക്കൂ
  11. അതെ മാഷെ കുട്ടികളാവാതെ വളരരുതാരും
    -പിന്നെ മറിഞ്ഞുവീഴുമോ എന്ന് ഭയക്കുമെങ്ക്kഇലും-
    ഈ വരി ഒന്നു ശ്രദ്ധിക്കണേ
    സ്നേഹപൂര്‍വ്വം.

    മറുപടിഇല്ലാതാക്കൂ