gfc

വിജയന്‍ vs വിജയന്‍

കാപ്പിച്ചുള്ളല്‍ പെറുക്കാനും
കറി വെക്കാനൊരു ചക്കയിടാനും
പറമ്പിലേക്ക് പോയതാണ് മാമി.
കാപ്പിയും കുരുമുളകും
നിറഞ്ഞു നില്‍ക്കുന്ന
തണവും മറവുമുള്ള പറമ്പ്.
ചക്ക കുത്തിത്തള്ളിയിടുമ്പോള്‍
കാപ്പിത്തണലില്‍ ഇരിക്കുന്നുണ്ടൊരാള്‍
ആരാദ്? എന്ന് മാമി ചോദിക്കെ
കൊങ്ങിണി വേലിയും ട്രഞ്ചും ചാടിക്കട-
ന്നോടിപ്പോകുന്നയാള്‍.
പാവം വിജയന്‍!
തൂറാന്‍ കുത്തിരിക്ക്ണോടത്ത്‌ന്ന്
എന്നെ കണ്ടോടിപ്പോയി.
എന്ന് മാമി വീട്ടില്‍ വന്ന് പറഞ്ഞതില്‍ പിന്നെ
വിജയേട്ടനെ കാണുമ്പോഴൊക്കെയും
മൂപ്പരെ ഗൌരവോം പ്രമാണിത്തവും വകവെക്കാതെ
പാതി തൂറിയ നിലയില്‍
ഒരു വിജയേട്ടന്‍ കൊങ്ങിണിവേലിയും ട്രഞ്ചും
കുതിച്ചു ചാടി ഓടുന്നു...

3 അഭിപ്രായങ്ങൾ:

  1. പാതി തൂറിയ നിലയില്‍
    പാവം വിജയന്‍!

    മറുപടിഇല്ലാതാക്കൂ
  2. അല്ലാ... അറിയാഞ്ഞിട്ട് ചോദിക്കുവാ; ഈ മാമിക്കെന്താ ഇത്ര കണ്ണുകടി? ഒരാള്‍ക്ക് കാറ്റ്കൊണ്ടിരുന്ന് അല്പം തൂറാനുള്ള സ്വാതന്ത്ര്യം പോലും ഇന്നാട്ടിലില്ലേ? കഷ്ടം!

    മറുപടിഇല്ലാതാക്കൂ
  3. ഈ വിജയേട്ടന്‍റെ ഒരു കാര്യം നാലാളുകാണെ വേണോ ഇതൊക്കെ!

    മറുപടിഇല്ലാതാക്കൂ