gfc

അടക്കം

ശവങ്ങളുടെ തണുപ്പു കൊണ്ട്


നിറഞ്ഞ ഒരു പകല്‍

പ്രപഞ്ചത്തെ നിശ്ശബ്ദതയുടെ

പെട്ടിയില്‍ അടക്കം ചെയ്തു;

മരങ്ങളെ നിന്ന നില്‍പ്പില്‍,

കിളികളെ ഇരുന്ന ഇരിപ്പില്‍,

വഴിക്കളെ കിടന്ന കിടപ്പില്‍.

സ്വപ്നങ്ങളുടെ നരകം

അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

പ്രകാശത്തിന്റെ കുറച്ചു

വെളുത്ത പൂവുകള്‍ വിതറി

സൂര്യന്‍ മേഘങ്ങളുടെ

ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.

നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്

ഒരു മഴവില്ല് എഴുതിവായിച്ചു.

6 അഭിപ്രായങ്ങൾ:

  1. "നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്
    ഒരു മഴവില്ല് എഴുതിവായിച്ചു"
    മനോഹരം.
    നിലയ്ക്കാത്ത ഈ മിടിപ്പുകളും നക്ഷത്രങ്ങളാവുന്നു..

    മറുപടിഇല്ലാതാക്കൂ
  2. njaan aduthakaalathu vaayicha kavithakalil ettavum mikacha kavithakalil onnaanithu.
    njaan thaankalude kavithakalude oru aaraadhakan aanu...aashamsakal...

    മറുപടിഇല്ലാതാക്കൂ
  3. "സൂര്യന്‍ മേഘങ്ങളുടെ ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു."

    വിഷ്ണുപ്രസാദ് മാഷേ സൌഖ്യമാ?

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു...................... വിഷ്ണു, ഓര്‍ത്തോര്‍ത്ത്അനുഭവിക്കാനാവുന്ന.............മികച്ച, കവിത.

    മറുപടിഇല്ലാതാക്കൂ