gfc

എക്കിള്‍

എക്കിള്‍ എന്നത്
നമ്മുടെ ഉള്ളില്‍ കഴിയുന്ന ഒരു ജീവി.
ഗൌരവതരമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍
നമുക്കും കേള്‍വിക്കാര്‍ക്കുമിടയില്‍
ചാടിവീണ് സംഭാഷണത്തെ കശക്കുന്നു അത്.
ഉടനീളം ഗൌരവം സൂക്ഷിക്കാനാവാത്ത പേരില്‍
പരിഹാസ്യരാവുന്നു നമ്മള്‍.

കുരലുവഴിയുള്ള അതിന്റെ ചാട്ടം നമ്മെ
ചാവി കൊടുത്ത ഒരു യന്ത്രത്തെ പോലെ
ക്ലിപ്തതയോടെ പെരുമാറുന്ന ഒന്നാക്കുന്നു.
കൃത്യമായ ഇടവേളകള്‍ പാലിക്കുന്ന
അതിന്റെ ചാട്ടം നമ്മുടെ നിയന്ത്രണത്തിലല്ല.

ശരീരത്തിന് സ്വന്തം നിലയില്‍ നിയന്ത്രിക്കാനാവാത്തതുകൊണ്ട്
ഇത് ഒരു ആഭ്യന്തരകലാപം എന്ന് ചിലര്‍ തള്ളും.
വിലപ്പെട്ടതെന്നും പവിത്രമെന്നും കരുതുന്ന
ചില കൂടിക്കാഴ്ച്ചകളെ അലങ്കോലപ്പെടുത്തുന്ന
അതിന്റെയീ ഇടപെടല്‍ എങ്ങനെ നാം മറന്നു കളയും?

4 അഭിപ്രായങ്ങൾ:

  1. ചില കൂടിക്കാഴ്ച്ചകളെ അലങ്കോലപ്പെടുത്തുന്ന
    അതിന്റെയീ ഇടപെടല്‍ എങ്ങനെ നാം മറന്നു കളയും?
    ഇതാണ് കവിത നന്നായിരിക്കുന്നു ഇനി അടുത്തത് വളിയെ കുറിച്ചാകാം

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം ഒരു ആഭ്യന്തര കലാപം തന്നെ.
    ഖത്തര്‍, വളിയെക്കുറിച്ച് മഹി ഒരു കവിത എഴുതിയിട്ടുണ്ട്.
    http://wwwneeharika.blogspot.com/2009/01/blog-post_13.html അത് ഇല്ല എന്ന പരാതി വേണ്ട.

    മറുപടിഇല്ലാതാക്കൂ
  3. ഒരു കുഞ്ഞുണ്ണിയിസം..മഷെ,, കവിത നന്നായി...

    മറുപടിഇല്ലാതാക്കൂ
  4. നല്ല രചന,നന്നായിട്ടുണ്ട്

    ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

    സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

    മറുപടിഇല്ലാതാക്കൂ