സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍
അയാളുടെ ശിരോദ്വാരങ്ങളിലൂടെ
പൂവുകളും വള്ളികളും പുറത്തേക്ക്
ഇറങ്ങി വന്നു.
കോഴിമുട്ടയുടെ തൊണ്ട് പിളര്‍ന്ന്
കോഴിക്കുഞ്ഞ് വരുമ്പോലെ
തല പൊട്ടിപ്പിളര്‍ന്ന് ചില്ലകള്‍ കൂട്ടിപ്പിടിച്ച്
ഒരു മരത്തല പൊന്തി വന്നു.
സാവകാശം ചില്ലകള്‍ നിവര്‍ത്തി.
രണ്ട് കാലുകളില്‍ അത്
ഈ വഴിയിലൂടെ ഇപ്പോള്‍
നടന്നു പോയി...
മാഷെ കവിത വായിച്ചു...നല്ല വായനാനുഭവം
മറുപടിഇല്ലാതാക്കൂപുതുവല്സരം കവിതയുടെ ലഹരിനിറച്ചൊരു കോപ്പവീഞ്ഞു തന്നേക്കണേ...
സ്നേഹപൂര്‍വ്വം.
ദേജാവൂ! ചിലരോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ പലപ്പോഴും ഇത് മനസ്സില് വരച്ചു മായ്ച്ചിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഓടോ: മുട്ടയുടെ 'തോട്' അല്ലേ മാഷേ ?
എന്ത് ദാലിയൊ?
മറുപടിഇല്ലാതാക്കൂ