gfc

പാവപ്പെട്ട ഒരാന

സ്വന്തം മൂത്രത്തില്‍ ഒലിച്ചുപോയി ഒരാന!
പാപ്പാന്‍ വിളിച്ചിട്ടും നിന്നില്ല,
പാപ്പാത്തി വിളിച്ചിട്ടും നിന്നില്ല.
കൊമ്പ്,തുമ്പി,ചെവി,വാല്‍,പുറവടിവ്
ഏതെങ്കിലും ഒന്ന് പൊങ്ങിവരുമോ എന്ന്
കാത്തിരുപ്പാണ് ആനപ്രേമിസംഘം.
ചാനലില്‍ രണ്ടു കൊമ്പ് വന്നെന്ന്,
ജി ചാറ്റില്‍ ഒരു വാലു കണ്ടെന്ന്
മൊബൈലില്‍ ഒരു അലര്‍ച്ച കേട്ടെന്ന്
ചുമ്മാ പറയുന്നുണ്ട് ജനം.
പാവപ്പെട്ട ഒരാനയെ രക്ഷിക്കാന്‍
ഇന്നാട്ടില്‍ വല്ല സംവിധാനവുമുണ്ടോ?
സ്വന്തം മൂത്രത്തില്‍ ഒലിച്ചു പോയി ഒരാന!

8 അഭിപ്രായങ്ങൾ:

  1. മുതലാളിത്ത സാമ്പത്തികശാസ്ത്രമാണ് ആ ആന എന്നുവായിക്കാനാണിഷ്ട്ടം(ഒരു സുഖത്തിന്)

    മറുപടിഇല്ലാതാക്കൂ
  2. വായനയുടെ ഒരുപാട് സാധ്യതകള്‍ തുറന്നിട്ടുതരുന്നുണ്ട് സ്വന്തം മൂത്രത്തില്‍ ഒലിച്ചുപോയ ഈ ആന.ഇതു വായിക്കുമ്പോള്‍ എന്തൊക്കെയോ ചോരുന്നുമുണ്ട്, നെഞ്ചില്‍ നിന്ന്.., തലച്ചോറില്‍നിന്ന്..

    മറുപടിഇല്ലാതാക്കൂ
  3. രാജാവ് നഗ്നനാണേ....

    അമ്മച്ചിയാണേ എനിക്കൊന്നും മനസ്സിലായില്ല... [:(]

    മറുപടിഇല്ലാതാക്കൂ
  4. !

    അതിരില്ലാതെ വായനകള്‍!

    മറുപടിഇല്ലാതാക്കൂ
  5. ദേ ചുമ്മാ കവിയെന്നു കരുതി ആനയെ കളിയാക്കിയാലുണ്ടല്ലോ? വിവരം അറിയും...പോയി വല്ല രാഷ്ട്രീയക്കാരെ കുറിച്ചും കവിതയെഴുത് മാഷേ..ഹഹഹ്.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. ഹാ സ്വന്തം മൂത്രത്തില്‍ ഒലിച്ചു പോയ ഒരാന..സുനാമി പോലെയാണ് ആന മൂത്രമൊഴിക്കുന്നത്, അപ്പോള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റു പറയാനാവില്ല. :) അശ്ലീലവുമില്ല.. ആനയൊലിച്ചുപോയെങ്കില്‍ അശുക്കളായ നമ്മുടെ കാര്യം എന്താവാനാ..എങ്കിലും ആലോചിക്കുമ്പോള്‍ നമ്മുടെ വിസര്‍ജ്യങ്ങളില്‍പ്പെട്ട് നമ്മള്‍ തന്നെ ഒലിച്ചു പോകുന്നത് കഷ്ടം തന്നെയാണേയ്..ആളുകള്‍ എന്തു പറഞ്ഞാലും !

    മറുപടിഇല്ലാതാക്കൂ