gfc

കാലവര്‍ഷമേ

ആകാശക്കടലില്‍ നിന്ന്
മേഘങ്ങളുടെ മീന്‍ പിടിക്കുന്ന
കാലവര്‍ഷമേ...
നീ വലയും വലക്കാരേയും ഉപേക്ഷിച്ച്
പോയതെങ്ങ്?
ചെങ്ങറയിലോ
മൂലമ്പിള്ളിയിലോ
ആയിരുന്നോ നിന്റെ താമസം?
ജെ.സി.ബിയുടെ അടിയില്‍ പെട്ട്
നിന്റെ ആരെങ്കിലും ചത്തോ?
സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച്
വെയിലിന്റെ വെള്ളത്തുണി ചുറ്റി
ഇത്ര സന്തോഷിക്കാന്‍ എന്തുണ്ടായി?
നിന്റെ ഭാര്യ മരിച്ചുപോയോ...?

കാലവര്‍ഷമേ,
നീ ഒരു വലതുപക്ഷമൂരാച്ചിയല്ലേ എന്ന്
ഞാന്‍ സംശയിക്കുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ട്
മഴ പെയ്തോ എന്ന്
ആളുകളെക്കൊണ്ട് ചോദിപ്പിക്കാനല്ലേ
നിന്റെയീ തട്ടിപ്പ്?
ഏതെങ്കിലും സഭയിലെ
ഏതെങ്കിലും അച്ചന്റെ
ആളായിരുന്നോ നീ?
സ്വാശ്രയ കോളജ് പ്രശ്നത്തിലെ
സര്‍ക്കാര്‍ നിലപാടാണോ നിന്റെ പ്രശ്നം?
നീ വല്ല കോളജും തുടങ്ങിയിട്ടുണ്ടായിരുന്നോ?
പാഠപുസ്തകം കത്തിച്ച കൂട്ടത്തില്‍
നീ ഉണ്ടായിരുന്നോ?
ആണവക്കരാര്‍ ഒപ്പിടാതെ
കേരളത്തിലേക്ക് വിടുകയില്ലെന്ന്
ആ ബുഷമ്മാവനെങ്ങാനും നിന്നെ
ഗ്വാണ്ടനാമോയില്‍ തടങ്കലിലാക്കിയോ?

എന്നാലും എന്റെ കാലവര്‍ഷമേ,
നീ കുത്തിയൊലിച്ചുപോവാറുള്ള ഈ വഴികള്‍
ഒരു തവണ,ഒരേയൊരു തവണ
പഴയമട്ടില്‍ കുത്തിയൊലിപ്പിക്കേണമേ എന്ന്
കേഴുന്നത് കേള്‍ക്കുന്നില്ലേ?

നിന്നെക്കരുതി  കുടവാങ്ങിയ കുട്ടികളുടെ അച്ഛന്മാര്‍
‘വടി പിടിച്ചല്ലോ’ എന്നായത് കാണുന്നില്ലേ?

മണ്ണിനടിയിലെ വിത്തുകളുടെ വര്‍ത്തമാനം
എനിക്കു കേള്‍ക്കാം:
എവിടെ,എവിടെ
എന്നും കൃത്യമായി വന്നിരുന്നതാണല്ലോ എന്നൊക്കെ...
കാലവര്‍ഷമേ...
കാലവര്‍ഷമേ...

23 അഭിപ്രായങ്ങൾ:

  1. "എന്നാലും എന്റെ കാലവര്‍ഷമേ,
    നീ കുത്തിയൊലിച്ചുപോവാറുള്ള ഈ വഴികള്‍
    ഒരു തവണ,ഒരേയൊരു തവണ
    പഴയമട്ടില്‍ കുത്തിയൊലിപ്പിക്കേണമേ എന്ന്
    കേഴുന്നത് കേള്‍ക്കുന്നില്ലേ?"
    ഹ ഹ കൊള്ളാം :-)

    മറുപടിഇല്ലാതാക്കൂ
  2. തലകുനിക്കുന്നു.എന്നെ ചവിട്ടിത്താഴ്ത്തൂ

    മറുപടിഇല്ലാതാക്കൂ
  3. പെയ്യാതെ എവിടെ പോകാന്‍... പെയ്യാതിരിക്കില്ല. അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. ഹാവൂ! കേള്‍ക്കാനുള്ളത് കേട്ടില്ലേ?
    കാലവര്‍ഷമേ
    ഇനിയെങ്കിലും കുത്തിയൊലിപ്പിച്ചു കൂടേ!
    കാലവര്‍ഷമേ
    നിനക്കും ലജ്‌ഞ ഇല്ലേ
    ലവലേശം :)

    മറുപടിഇല്ലാതാക്കൂ
  5. വെയിലിന്റെ വെള്ളത്തുണി ചുറ്റി
    ഇത്ര സന്തോഷിക്കാന്‍ എന്തുണ്ടായി?
    നിന്റെ ഭാര്യ മരിച്ചുപോയോ...?
    :)

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഒരു ചെറിയ പിണക്കത്തിനൊടുവില്‍
    ചുംബനത്തിന്റെ തീവ്രതയുമായി
    അവള്‍ കുത്തിയൊലിക്കും മാഷേ..നോക്കിക്കോ.

    മറുപടിഇല്ലാതാക്കൂ
  8. ഒരാഴ്ച അവളുടെ കൂടെ കിടക്കാം എന്നു വിചാരിച്ചു നാട്ടില്‍ വന്ന എന്നെയും പറ്റിച്ചു. ഒന്നോ രണ്ടോ പ്രാവശ്യം വന്നുമ്മവച്ചു പോയി. ഞാന്നും ഒരു സങ്കട ഹര്‍ജ്ജി കൊടുക്കാനിരുന്നതാ.

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണുമാഷിന്റെ എല്ലാ കവിതകളും ഞാന്‍ വായിക്കാറുണ്ട് ,അഭിപ്രായം എഴുതില്ല എന്ന് മാത്രം .പക്ഷേ ഇതിനു അഭിപ്രായം പറയാതിരിക്കാന്‍ വയ്യ .എല്ലാ കാര്യങ്ങളും വളരെ നന്നായി അവതരിപ്പിച്ചു .എനിക്ക് വളരെ ഇഷ്ടപ്പെട്ടൂ ഈ കവിത .
    നിനക്കിഷ്ടപ്പെടാന്‍ ആണോടാ മോനെ ഞാന്‍ കവിത എഴുതുന്നതെന്ന് പറയരുതേ :)

    മറുപടിഇല്ലാതാക്കൂ
  10. “മണ്ണിനടിയിലെ വിത്തുകളുടെ വര്‍ത്തമാനം
    എനിക്കു കേള്‍ക്കാം:“

    അഭിനന്ദനം അറിയിക്കാതെ പോകാന്‍ പറ്റാത്തത്ര ഭം‌ഗിയുള്ള കവിത

    മറുപടിഇല്ലാതാക്കൂ
  11. ദാ അവള്‍ എത്തി കഴിഞ്ഞൂ മാഷെ

    മറുപടിഇല്ലാതാക്കൂ
  12. നീ കുത്തിയൊലിച്ചുപോവാറുള്ള ഈ വഴികള്‍
    ഒരു തവണ,ഒരേയൊരു തവണ
    പഴയമട്ടില്‍ കുത്തിയൊലിപ്പിക്കേണമേ എന്ന്
    കേഴുന്നത് കേള്‍ക്കുന്നില്ലേ?


    ഇവിടെ മഴക്ക് കുറവില്ലല്ലോ കവേ..കുത്തിയൊലിക്കുകയല്ലേ കവിത?

    മറുപടിഇല്ലാതാക്കൂ
  13. ഹും... ആരവിടെ... മഴയെ അകാല്പനികവല്‍ക്കരിക്കുന്നത് കണ്ടിട്ട് ചുമ്മാ നില്‍ക്കുന്നോ....

    മറുപടിഇല്ലാതാക്കൂ
  14. കുഴപ്പമില്ല എന്നാലും പഴയ മാഷായില്ല മാഷെ

    മറുപടിഇല്ലാതാക്കൂ
  15. മണ്ണിനടിയിലെ കവിതയുടെ വര്‍ത്തമാനം
    എനിക്കു കേള്‍ക്കാം:)

    മറുപടിഇല്ലാതാക്കൂ
  16. ബിന്ദു,നജൂസ്,അനിയന്‍,സനല്‍,ഷാരു,ശെഫി,ലേഖ,എസ്.വി,തണല്‍,അനിലന്‍,സരിജ,അനൂപ്,ഗുപ്തന്‍,നിസ,മഹി,പ്രമോദ്... സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  17. കണ്ണ് വച്ച് കൊല്ലും ഞാന്‍

    മറുപടിഇല്ലാതാക്കൂ
  18. കരയിപ്പിക്കാതെ മിസ്റ്റര്‍

    മറുപടിഇല്ലാതാക്കൂ