അവഗണനയുടേയോ
കുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും.
ഇലകളെ പിടപ്പിച്ചുകൊണ്ട്
വലിഞ്ഞും കുറുകിയും
അവളുടെ ഉടല്‍ എല്ലാ
ദയാപൂര്‍ണമായ നോട്ടങ്ങളേയും
ആവാഹിക്കും.
അവളോടല്ല,അവള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന
ഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും
അതിന്റെ തീയിലകള്‍ തട്ടിയാണ്
ഈ വീടും ഞാനും പൊള്ളിക്കറുത്തത്.
ശ്വാസോച്ഛ്വാസത്തിനനുസരിച്ച്
അവളുടെ കാഴ്ച്ചവട്ടത്തിലുള്ളവ
വട്ടത്തിനകത്തേക്ക് മറിഞ്ഞും
പുറത്തേക്ക് മറിഞ്ഞും
അവളോട് കേണുകൊണ്ടിരിക്കും
അവള്‍ തളര്‍ന്നു വീഴും വരെ.
ഉണരുമ്പോള്‍,
അവളുണ്ടാക്കിയ കാറ്റില്‍ ചിതറിപ്പോയ
ചുമരുകളും മോന്തായവും ഒന്നിച്ചുകൂടി
ഇതു വീണ്ടും ഒരു വീടാവും.
അവള്‍ ചിരിക്കും,
ഒന്നും സംഭവിച്ചില്ലല്ലോ എന്ന്...
എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...
വിലാപം!
മറുപടിഇല്ലാതാക്കൂചില ചെടികളങ്ങനെയാണ്
ഒന്നുകില്‍ ഉടലില്‍
അല്ലെങ്കില്‍ മനസ്സില്‍
വിട്ടുപോകില്ലൊരിക്കലും!
ഉച്ഛ്വാസ നിശ്വാസങ്ങള്‍ക്കനുസരിച്ച്
പ്രയോഗത്തില്‍ എന്തെങ്കിലും പിശകുണ്ടോ? അതോ എന്റെ തോന്നലോ?
വിഷ്ണൂ... ശാസം വിലങ്ങുന്നു.
അവഗണനയുടേയോ
മറുപടിഇല്ലാതാക്കൂകുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും..കുറ്റം സ്വന്തം കയ്യില്‍ത്തന്നെയാണ്
അനിലന്‍,തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.തിരുത്തി.
മറുപടിഇല്ലാതാക്കൂദൂരെ ഒരു മുഴക്കം പോലെ വന്ന്കയറി, വരിഞ്ഞു മുറുക്കുന്ന കൊടുങ്കാറ്റിന്റെ വള്ളിച്ചെടി.
മറുപടിഇല്ലാതാക്കൂഒന്നുകൂടി, ആ ചിരി ഞാനും ചിരിക്കാറുണ്ട് :)
Good work... Best wishes...!!!
മറുപടിഇല്ലാതാക്കൂഎന്തു തന്നെയായാലും അവളില്ലെങ്കില്‍ പിന്നെയെന്ത്..???
മറുപടിഇല്ലാതാക്കൂഒന്നും പറയാനില്ല. സത്യമായും ഒന്നും പറയാനില്ല, കാറ്റുപിടിച്ചുപിടിച്ച് ആടിയാടിവരുന്നുണ്ട് എന്നല്ലാതെ, ഇത്രവേഗത്തില്‍ ഒരു ചുഴലിയും എന്നെച്ചുറ്റി പോയിട്ടില്ല എന്നല്ലാതെ.
മറുപടിഇല്ലാതാക്കൂഉണരുമ്പോള്,
മറുപടിഇല്ലാതാക്കൂഅവളുണ്ടാക്കിയ കാറ്റില്‍ ചിതറിപ്പോയ
ചുമരുകളും മോന്തായവും ഒന്നിച്ചുകൂടി
ഇതു വീണ്ടും ഒരു വീടാവും.
അവള്‍ ചിരിക്കും,
ഒന്നും സംഭവിച്ചില്ലല്ലോ എന്ന്...
തീവള്ളി..
ഒരിക്കല്‍ പൂത്തുലഞ്ഞു നിന്നിരുന്ന പാഴ്ചെടികള്‍..അല്ലേ മാഷെ..?
മറുപടിഇല്ലാതാക്കൂനല്ല കവിത. നന്ദി.
ഇടയ്ക്കൊക്കെ തല നീട്ടിയെത്തി നോക്കുന്നയീ തീവള്ളിയൊളിപ്പിച്ചു വെച്ച കൊടുങ്കാറ്റും പിന്നീടുള്ള ശാന്തതയും..ഗംഭീരം ട്ടാ..:)
മറുപടിഇല്ലാതാക്കൂഎപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
മറുപടിഇല്ലാതാക്കൂനീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...
ഹാ....
പാഴ്ച്ചെടിയാണെങ്കിലും അവള്‍ നിഴലും തണലും തരുന്നു..
മറുപടിഇല്ലാതാക്കൂകനിയില്ലെങ്കിലും അതില്‍ വിഷക്കായ ഇല്ലല്ലൊ..
മുള്ളും മുരിക്കും നിറഞ്ഞ പുതിയ പൂന്തോട്ടത്തിന്റെ
അഹങ്കാരം ഇല്ലാതെ അതു കുപ്പയില്‍ കഴിഞ്ഞോട്ടെ..
ദയവായി മഴുവെറിയരുത്..
പാതിരാവില്‍ അവള്‍ അഗ്നിജ്വാലയാകുന്നത് കൊണ്ട്
ലോകം പുനര്‍ജ്ജനിക്കുന്നു..
തലമുറകളിലേക്ക് ജഠരാഗ്നിയായി...
"അവളോടല്ല,അവള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന
മറുപടിഇല്ലാതാക്കൂഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും"
:)
അവഗണനയുടേയോ
മറുപടിഇല്ലാതാക്കൂകുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും.
നല്ല കവിത .
ഇപ്പൊള്‍ ഞനും ഈ ശ്വാസം മുട്ടല്‍ അനുഭവിക്കിന്നു....
......
മറുപടിഇല്ലാതാക്കൂഅതിന്റെ തീയിലകള്‍ തട്ടിയാണ്
മറുപടിഇല്ലാതാക്കൂഈ വീടും ഞാനും പൊള്ളിക്കറുത്തത് എന്റെ വീടും ഇപ്പോള്‍ പോള്ളി കറുത്തിരിക്കുന്നു.മാഷിതാ നല്ലൊരു കവിതയുമായി തിരിച്ചു വന്നിരിക്കുന്നു