ബലാത്സംഗത്തിനിരയായ
സ്ത്രീകഥാപാത്രത്തെ
“കൊല്ലുക, കൊല്ലുക”
എന്ന്
എപ്പോഴും ശുപാര്‍ശ ചെയ്തിരുന്ന
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍
പറയുകയാണ്:
എന്റെ ശുപാര്‍ശകള്‍ പരിഗണിക്കപ്പെടിരുന്നു.
എന്നെ അസംതൃപ്തനാക്കാന്‍
ഒരു തിരകഥാകൃത്തിനോ
ചലച്ചിത്രകാരനോ
ധൈര്യമുണ്ടായിരുന്നില്ല.
മാനഭംഗം സംഭവിച്ച സ്ത്രീകള്‍
ജീവിക്കാന്‍ പാടില്ലെന്ന്
എന്നെ പഠിപ്പിച്ചതാരാണെന്ന്
എനിക്കിതേവരെ മനസ്സിലായിട്ടില്ല.
അപമാനിതരോ
മാനംകെട്ടവരോ ആയ
ആണുങ്ങളെ സംബന്ധിച്ച്
എനിക്കിങ്ങനെയൊരു നിലപാട്
ഉണ്ടായതേയില്ല.
ഒരു പക്ഷേ, മാനംകെട്ട ആണായി
ജീവിക്കേണ്ടി വരുമെന്ന് ഞാന്‍
മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ എന്തോ?
എന്തായാലും ജീവിച്ചിരിക്കുന്നു
എന്നതു തന്നെയാണ് ഈ ഭൂമിയിലെ
ഏറ്റവും വലിയ അശ്ലീലം.
എന്തായാലും ജീവിച്ചിരിക്കുന്നു
മറുപടിഇല്ലാതാക്കൂഎന്നതു തന്നെയാണ് ഈ ഭൂമിയിലെ
ഏറ്റവും വലിയ അശ്ലീലം
അതെ.
മാഷേ ഇപ്പോഴെങ്കിലും ഇത് അശ്ലീലമാണെന്ന് പറഞ്ഞു തന്നല്ല്ലൊ. എന്നെ പഠിച്ചതാരാണെന്ന് ഇവിടെ ഒരു അക്ഷര പിശാച്ച് കയറി കൂടിയിട്ടില്ലെ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂജീവിച്ചിരിക്കും എന്ന് നമ്മളെ ആരും മുന്‍കൂട്ടി പഠിപ്പിച്ചുതന്നിരുന്നില്ലല്ലോ.ഇല്ലാത്ത പാഠങ്ങള്‍ക്ക് പാഠഭേദങ്ങളാവേണ്ട ഗതികേടാണ് വലിയ അശ്ലീലം.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി മാഷേ...
മാഷുടെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ പറയുകയാണ്
മറുപടിഇല്ലാതാക്കൂ'ഇഷ്ടപ്പെട്ടു'
ഇനിപ്പൊ ഒന്നൂടെ ജീവിച്ചിരിക്കും എന്നുള്ളതിനുള്ള സ്കൂളാണോ ഇവിടെ...
മറുപടിഇല്ലാതാക്കൂഅങനെയാണങ്കിൽ വലിയ അശ്ലീലം തന്നെ.
കവിത എന്തായാലും ഇക്കിഷ്ടായീ മാഷേ....
"എന്തായാലും ജീവിച്ചിരിക്കുന്നു
മറുപടിഇല്ലാതാക്കൂഎന്നതു തന്നെയാണ് ഈ ഭൂമിയിലെ
ഏറ്റവും വലിയ അശ്ലീലം."
മാഷേ വായിച്ചു. ഉചിതമായ പ്രയോഗം...
മാനം കെട്ട ആണുങ്ങൾക്ക് കുറഞ്ഞപക്ഷം ആത്മഹത്യ എങ്കിലും ചെയ്ത് മുക്തി നേടിക്കൂടെ..
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഒന്നേ പറയാനുള്ളു. ഇന്നും.
മറുപടിഇല്ലാതാക്കൂകവിത നന്നായി.
:)
മറുപടിഇല്ലാതാക്കൂവലിയ അശ്ലീലം
മറുപടിഇല്ലാതാക്കൂകലികാലമീകവികാലമെന്നല്ലാതെ-
മറുപടിഇല്ലാതാക്കൂയെന്തുഞാന്ചൊല്ലുമെന്കാലമേ!
അപ്പോൾ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' കണ്ടിട്ടില്ല അല്ലേ?
മറുപടിഇല്ലാതാക്കൂഞാനും ഇതുവഴി വന്നു പോയി
മറുപടിഇല്ലാതാക്കൂഇനി ഒന്നുചോദിക്കട്ടെ
ബലാത്സംഗം - ബലമായീ സംഗമിക്കുക അല്ലെ?
“മാനഭംഗം സംഭവിച്ച സ്ത്രീകള്‍ ജീവിക്കാന്‍ പാടില്ലെന്ന്”
അല്ല
“സ്ത്രീകളുടെ മാനംഭംഗിച്ച പുരുഷന് ജീവിയ്ക്കാന്‍ അര്‍ഹതയില്ല”.
പക്ഷെ ഇന്ന് കിഴ്മേല്‍ മറിഞ്ഞില്ലെ?
അതികായകനായ് ആണിനേയും പെണ്ണ്
വാക്ക് കൊണ്ട് വെട്ടില്‍ വീഴ്ത്തുന്നു
ഒരു പെണ്ണ് ഉരുകുന്നതിലും കൂടുതല്‍
ആണോരുത്തന്‍ ഉരുകുന്നു
‘അശ്ലീലം’ എന്ന് കേള്‍ക്കുമ്പോള്‍
അവന്‍ വിറകൊള്ളുന്നു..
വിധിയ്ക്കാന്‍ ആരാണ് ഇവിടെ യോഗ്യര്‍?
മരിച്ചു എന്ന് കരുതി ഈയിടെ ചില ഓര്‍മ്മകള്‍ എടുത്ത് വായിച്ചിരുന്നു. ജീവിച്ച് മരിക്കുന്നു എന്നോ മരിച്ച് ജീവിക്കുന്നോ എന്നോ ഒക്കെ പറയുന്നു ഇത്.
മറുപടിഇല്ലാതാക്കൂമുഴുവന് അശ്ലീലങ്ങളും ഒരു നാള്‍ കവിതയായി ശീലപ്പെടുമോ മാഷെ ?
എങ്ങനെയാണിപ്പോള്‍ മാഷുടെ അശ്ലീലം.