പടിപ്പുരയില്ല,
കുളിപ്പുരയില്ല,
വണ്ടിപ്പുരയില്ല,
പശുത്തൊഴുത്തില്ല,
പശുക്കളുമില്ല.
ഇതൊന്നുമില്ലാത്ത വീട് വീടേയല്ല.
തറവാടിത്തത്തിന് ചേര്‍ന്ന മട്ടില്‍
വീടിന് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍
ഉണ്ണാമന്‍ തീരുമാനിച്ചു.
ഒന്ന് തീരുമാനിച്ചാല്‍
അത് നടപ്പാക്കിയേ അടങ്ങൂ-
അതാണ് ഉണ്ണാമന്‍ .
പണിക്കരെ വരുത്തി,
സ്ഥാനം നോക്കി,
കുറ്റിയടിച്ചു,
പടം വരപ്പിച്ചു,
പണി തുടങ്ങി.
അപ്പോഴാണ് ഒരു പന്തിയില്ലായ്മ-
പണമില്ല.
പണമില്ലെങ്കിലും തലയുണ്ടല്ലോ
എന്നായി ഉണ്ണാമന്‍.
വീടിന്റെ ഒരുഭാഗം പൊളിച്ച് പടിപ്പുര
മറുഭാഗം പൊളിച്ച് കുളിപ്പുര
വേറൊരുഭാഗം പൊളിച്ച് വണ്ടിപ്പുര
വേറൊരുഭാഗം പൊളിച്ച് കന്നാലിപ്പുര
വീട് മാത്രം ഇല്ലാതായി
ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്
വിത്തെടുത്തുണ്ണുന്ന പുതിയ മലയാളിയെ ഓര്‍മ്മ വന്നു.
മറുപടിഇല്ലാതാക്കൂക്രെഡിറ്റ് കാര്‍ഡും ലോണുമെടുത്ത് കെട്ടുകാഴ്ച കെട്ടിപ്പെടുക്കുന്നുന്ന ജീവിതങ്ങളേയും
വിഷ്ണുജിയുടെ ഏറ്റവും മികച്ച കവിതകളില്‍ ഒന്ന്
ഉണ്ണാമനൊരു ഗള്‍ഫ് മലയാളിയുടെ (മൊത്തത്തിലല്ല)
മറുപടിഇല്ലാതാക്കൂപ്രതീകം കൂടിയാണ്.
ആശംസകള്‍..
"ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും"
മറുപടിഇല്ലാതാക്കൂഇപ്പൊ വീടൊക്കെ ആര്‍ക്കാ മഷേ... പണ്ട് ഒരു വീടുണ്ടായിരുന്ന പറമ്പിലൊരു പഞ്ചായത്ത് മൊത്തമുണ്ട്... :)
എല്ലാം വിറ്റോരു ഫ്ലാറ്റ് വാങ്ങിക്കാം
മറുപടിഇല്ലാതാക്കൂനല്ല കവിത
കവിത ഇഷ്ടമായി...
മറുപടിഇല്ലാതാക്കൂമാഷേ..
മറുപടിഇല്ലാതാക്കൂമറ്റൊരു മനോഹരമായ കവിത....
ആശംസകള്‍
കവിത നന്നായി... വീടില്ലെങ്കിലും ബാക്കി ഒക്കെയുണ്ടല്ലോ എന്നാകും ഇനിയുള്ള ചിന്ത
മറുപടിഇല്ലാതാക്കൂമേല് ക്കൂര ബാക്കിയില്ലേ.... എന്തെങ്കിലും പണിയാമായിരിക്കും
മറുപടിഇല്ലാതാക്കൂഈ ഉണ്ണാമന് മലയാളിയാണെന്ന് മനസ്സിലായി...നല്ല ചിന്ത പങ്കുവയ്ച്ചതിന് നന്ദി...
മറുപടിഇല്ലാതാക്കൂസസ്നേഹം,
ശിവ
നമ്മുടെയൊക്കെ അഹങ്കാരം കുടികൊള്ളുന്നിടങ്ങളില്‍ ചിലത്...
മറുപടിഇല്ലാതാക്കൂനല്ല കവിത, ആശംസകള്‍
വീടായില്ലെങ്കിലെന്താ കുറെ പുരകളായില്ലേ, ഇനി ഉണ്ണാമന് പുരയ്ക്ക് തൂണാകാം :)
മറുപടിഇല്ലാതാക്കൂബഹുജനപങ്കാളിത്തം ആഗ്രഹിക്കുന്ന
മറുപടിഇല്ലാതാക്കൂwww.akberbooks.blogspot.com ലേക്ക്
നിങ്ങളുടെ പ്രസിദ്ധീകരണയോഗ്യമായ സൃഷ്ടികള്‍ അയച്ച് സഹകരിക്കുക.
akberbooks@gmail.com
Mob:09846067301
കൊള്ളാം മാഷേ,,,
മറുപടിഇല്ലാതാക്കൂപക്ഷെ മനുവേട്ടന്‍ പറഞ്ഞതിന് അപ്പുറത്തേക്ക് ഉള്ള കമന്റ്സ് ഒന്നും വരുന്നില്ല. :)
പുതിയ മലായാളി.... ഒരു നിർവചനം, പക്ഷേ ഉണ്ണാമൻ സങ്കൽപം മാത്രം.
മറുപടിഇല്ലാതാക്കൂലളിതമായ് ലളിതമായ് "ഉണ്ണാമന്"
മറുപടിഇല്ലാതാക്കൂകവിതയല്ലാതകുന്നുവോ?....
കൌടില്യാ,
മറുപടിഇല്ലാതാക്കൂനിങ്ങടെ കമന്റ് എനിക്ക് ഇഷ്ടമായി.
എനിക്കും തോന്നിയതാണ്.കവിതയില്ലാതാവുന്നുണ്ട് എനിക്ക്.
അങ്ങനെ ആലോചിച്ച് അലോചിച്ച് ഇരുന്നാല്‍ ഉണ്ണാമന്റെ ചുറ്റിലുമൊരു വാത്മീകമുയരും,പിന്നെ അതു തന്നെ വീട് :)
മറുപടിഇല്ലാതാക്കൂGood Work... Best Wishes...!!!
മറുപടിഇല്ലാതാക്കൂമനോഹരമായ കവിത
മറുപടിഇല്ലാതാക്കൂ