എല്ലാ നിരാശകളും
കെട്ടിപ്പൊതിഞ്ഞു കൊടുത്തതിന്റെ
പിറ്റേ ദിവസം
ജീവിതം ഓടിക്കിതച്ചു വന്നു പറഞ്ഞു:
‘കുറച്ചു നിരാശ വേണം...’
അയ്യോ!അപ്പുറത്തെ അയ്യപ്പേട്ടന്‍
വന്നു ചോദിച്ചപ്പോ കയ്യിലുള്ളതു മുഴുവന്‍
കൊടുത്തുവിട്ടല്ലോ.
കുറച്ചുമുന്‍പ് ചോദിച്ചിരുന്നെങ്കില്‍...
എന്താ അത്യാവശ്യം?
കാവ്യജീവിതം സ്തംഭിക്കും,അത്ര തന്നെ.
കവിയായി ജീവിക്കണമെങ്കില്‍
കുറച്ചു നിരാശകളെങ്കിലും വേണമെന്ന്
തനിക്കറിയാന്‍മേലാരുന്നോ?
ഇനിയിപ്പോ അനുഭവിച്ചോ...
അങ്ങനെ
അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ്
നിരാശകളില്ലായ്ക ഒരു നിരാശയായി വളര്‍ന്നത്.
നിരാശകളാവാന്‍ തക്ക ഒരു ആശയെങ്കിലുമില്ലെങ്കില്‍
ഒരു കവിയുടെ ജീവിതം കട്ടപ്പൊക തന്നെ.
ഈ നിരാശയുടെ കുന്തം കുത്തിയും
എഴുത്തു തടസ്സത്തെ ചാടിക്കടക്കാമെന്ന്
കണ്ടുപിടിക്കാന്‍ പിന്നെ അധികം
കാത്തിരിക്കേണ്ടി വന്നില്ല.
ഇത്ര നാള്‍ എവിടെയായിരുന്നു,
എന്തായിരുന്നു എന്നു ചോദിച്ചുകൊണ്ട്
മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തത്
അതിന്റെ പിറ്റേന്നാണ്.
കുന്തത്തെ സാഹിത്യ അക്കാദമി വക മ്യൂസിയത്തില്‍
സൂക്ഷിക്കാന്‍ ഏര്‍പ്പാടാവുകയും ചെയ്തു.
"തനിക്കറിയാന്‍മേലാരുന്നോ?"
മറുപടിഇല്ലാതാക്കൂഅതാണു പരമമായ സത്യം ;)
പൂച്ചയെ വാങ്ങിച്ച് എലിശല്യം കഴിഞ്ഞു എന്നു കരുതുന്ന സന്യാസിയുടെഅവസ്ഥയിലാവും താങ്കളിപ്പോള്‍. (പുസ്തകം ഇറങ്ങിയിട്ട് രണ്ടാഴ്ച്ചയല്ലേആയുള്ളു.). ഇനി പൂച്ചക്ക് പാലു വാങ്ങണം.... അങ്ങിനെ ആ കഥ മുന്നോട്ടുപോകും. നിരാശ കഴിഞ്ഞെന്നു നിരാശപ്പെടാറായിട്ടില്ല.
മറുപടിഇല്ലാതാക്കൂ(ഒ.ടോ. എല്ലാ ആശംസകളും. ഒരു ദിവസം കഴിഞ്ഞായിരുന്നു പരിപാടിയെങ്കില്‍ഞാനും പട്ടാമ്പിയില്‍ എത്തുമായിരുന്നു. )
:) കുറച്ചു നിരാശ മൊത്തമായോ, ചില്ലറയായോ കൊടുക്കാനുണ്ട്...
മറുപടിഇല്ലാതാക്കൂനിരാശകളില്ലായ്ക ഒരു നിരാശയായി വളര്‍ന്നതല്ലാ...
പേരിനു പോലും ഒരു ആശ ഇല്ലല്ലോ എന്ന നിരാശ...
പ്രിയപ്പെട്ട വിഷ്ണുമാഷ്,
മറുപടിഇല്ലാതാക്കൂഇത്തവണ തീര്‍ച്ചയായും 'നിരാശ'പ്പെടുത്തി.
വളരെയധികം നന്ദി.
ഈ ഉപകാരം ഒരുകാലത്തും മറക്കില്ല.
:)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂWish you all the best
മറുപടിഇല്ലാതാക്കൂ