gfc

വഴി

ചത്തവന്റെ ഇറച്ചി പൂക്കുന്ന മരങ്ങളേ
കൊന്നവന്റെ കത്തിത്തല കാട്ടുന്ന വെയില്‍ക്കയ്യുകളേ
ഈ വഴിക്കു മുകളിലെ നീലാകാശം
ഒരു പിശാചമുഖമായി വലിഞ്ഞുമുറുകുന്നതും
ദംഷ്ട്രകള്‍ നിറഞ്ഞ വായ തുറന്ന്
എന്റെ തലയ്ക്കുനേരെ വരുന്നതും
എത്ര നിശ്ശബ്ദമായാണ്.
എന്റെ നെഞ്ചിന്റെ ജനാല ഇപ്പോള്‍ തുറക്കും
അതില്‍ നിന്ന് പക്ഷികള്‍ , പഴുതാരകള്‍,പാമ്പുകള്‍
കുരങ്ങുകള്‍ എല്ലാം ഈ വേനലിലേക്കിറങ്ങും.
ഒരു കൊലപാതകത്തിന്റെ സാക്ഷ്യം പറയാന്‍

6 അഭിപ്രായങ്ങൾ:

  1. "ഈ വഴിക്കു മുകളിലെ നീലാകാശം
    ഒരു പിശാചമുഖമായി വലിഞ്ഞുമുറുകുന്നതും
    ദംഷ്ട്രകള്‍ നിറഞ്ഞ വായ തുറന്ന്
    എന്റെ തലയ്ക്കുനേരെ വരുന്നതും
    എത്ര നിശ്ശബ്ദമായാണ്."

    സത്യം തന്നെ വിഷ്ണു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത.
    മാഷിന്റെ കവിതകളില്‍ പൊതുവേ കാണാറുള്ള മുറുക്കത്തില്‍ നിന്നും അയവിലേക്കുള്ള എടുത്തുചാട്ടം ഇതില്‍ കാണുന്നില്ല.വേറിട്ട ഒരു അനുഭവമായി മൂറുകിത്തന്നെ ഇരിക്കുന്നു ഇത്...

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല കവിത മാഷേ..ഇതെല്ലാം ഒരു പുസ്തക രൂപത്തില്‍ പബ്ലിഷ്‌ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  4. എന്റെ നെഞ്ചിന്റെ ജനാല ഇപ്പോള്‍ തുറക്കും
    അതില്‍ നിന്ന് പക്ഷികള്‍ , പഴുതാരകള്‍,പാമ്പുകള്‍
    കുരങ്ങുകള്‍ എല്ലാം ഈ വേനലിലേക്കിറങ്ങും.
    ഒരു കൊലപാതകത്തിന്റെ സാക്ഷ്യം പറയാന്‍...
    വിഷ്ണുജി..നല്ല കവിത.എനിക്കിഷ്ടമായി വരികള്‍.

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണൂജീ,

    കവിത നന്നായിരിക്കുന്നു.
    “എത്ര നിശ്ശബ്ദമായാണ്“ എന്ന വാക്കുകള്‍ വളരെ അവസരോചിതമായ് പ്രയോഗിച്ചിരിക്കുന്നു.

    അഭിനന്ദനങ്ങള്‍.

    സസ്നേഹം
    ദൃശ്യന്‍

    മറുപടിഇല്ലാതാക്കൂ