gfc

പ്രതിഭാഷയിലെ കവിതകളെ പറ്റി...

പ്രതിഭാഷയ്ക്ക് സ്ഥിരമായി ചില വായനക്കാരുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത് തൊണ്ണൂറ്റിയെട്ടാമത്തെ പോസ്റ്റ്.ഏറെയും കവിതകളാണ്.തുടക്കത്തില്‍ ഇതൊരു വ്യകതിയുടെ ബ്ലോഗ് എന്ന കാഴ്ച്ചപ്പാട് എനിക്കുണ്ടായിരുന്നില്ല.വയനാട്ടിലെ എന്റെ ചില സുഹൃത്തുക്കളെക്കൂടി ഇതില്‍ സഹകരിപ്പിക്കാനായിരുന്നു പദ്ധതി.അത് നടന്നില്ല.ഇനിയത് നടക്കുമെന്നും തോന്നുന്നില്ല.എഴുതിവെച്ച കവിതകള്‍ പോസ്റ്റുകയായിരുന്നു മിക്കവാറും ചെയ്തിരുന്നത്.അടുത്തകാലത്താണ് ബ്ലോഗിലേക്കുവേണ്ടി എഴുതാന്‍ തുടങ്ങുന്നത്.

പ്രതിഭാഷയിലെ കവിതകളെ സംബന്ധിച്ച് ഒരു നല്ല പഠനം ബൂലോകത്തു തന്നെ ഉണ്ടായിരിക്കുന്നു.എന്നെ സംബന്ധിച്ച് വളരെ സന്തോഷകരമായ ഒരു ദിവസമാകേണ്ടതായിരുന്നു ഇന്നലെ.അപ്പോഴാണ് ................................... (സെന്റി ഒഴിവാക്കി...)
പ്രതിഭാഷയിലെ കവിതകളുടെ പഠനം:ഇവിടെ
കണ്ണൂസ് ലിങ്ക് ആവശ്യപ്പെട്ടു കണ്ടു. അത് നല്‍കാനിട്ടതാണ് ഈ പോസ്റ്റ്.
പരമുവിന്റെ ബ്ലോഗ് അഗ്രഗേറ്ററുകള്‍ കാണിച്ചുമില്ല.

7 അഭിപ്രായങ്ങൾ:

  1. പ്രതിഭാഷയിലെ കവിതകളെക്കുറിച്ചുള്ള പഠനം:
    http://paramuvintelokavicharam.blogspot.com/index.html

    മറുപടിഇല്ലാതാക്കൂ
  2. പണ്ട്‌ മുത്തശ്ശി പറഞപോലെ “എന്റെ ഉത്ത്രത്തില്‍കാല്‍ ആരും കൊണ്ടുപോകില്ലല്ലോ!”“
    അതുകേട്ട്‌ കക്കാന്‍ വന്ന കള്ളന്‍ ഉത്തരമായ ഉത്തരം മുഴുവന്‍ തപ്പി സമയം വെളിച്ചായീ ത്രേ. ഉത്രത്തില്‍ കാല്‍-ഉത്രം നക്ഷത്ത്രിലെ ആദ്യ കാല്‍ ഭാഗം ജനിച്ചാല്‍ ഭാഗ്യം ഉണ്ടാകുമത്രേ. അതിനെക്കുറിച്ചാണ് മുത്തശ്ശി സൂചിപ്പിച്ചത്‌.
    എന്തായാലും വിഷ്ണൂ, സെന്റി അടിക്കാതെ.
    ഇതൊക്കെ ഒരു നാടകമാണെന്ന് (പോസ്റ്റ് കള്ളന്മാരുടെ)ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ പറഞിരുന്നു. ശരിയാണ് എന്ന് തോന്നുന്നു.
    കാലവിഷമം എന്നുമാത്രം വിചാരിക്കുക. -സു-

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുമാഷെ, 98 - പെട്ടെന്നു തന്നെ നൂറാക്കൂ. നൂറടിച്ചാല്‍ കിട്ടുന്ന സുഖം ഒന്നു വേറെയല്ലെ :)

    മറുപടിഇല്ലാതാക്കൂ
  4. -സു‍-|Sunil,ഞാന്‍ സെന്റിയടിക്കുന്നു അല്ലേ...ക്ഷമി.വികാരങ്ങള്‍ എങ്ങനെ ദുര്‍ബലപ്പെടുത്താമെന്ന ഗവേഷണത്തിലാണ് ഞാന്‍ വിജയിച്ചാല്‍ ഇമ്മാതിരി പോസ്റ്റുകള്‍ തന്നെ ഇടാതിരിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായേക്കാം.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. മാഷെ.. പാലക്കാടിനു കുടിയേറിയതിന്റെ ആവാം ഈ സെന്റി.. ആരും കവിതകള്‍ എഴുതിയപ്പോള്‍ കിട്ടിയ സുഖവും സന്തോഷവും ആ മോഷ്ടിക്കില്ലല്ലോ.. അതു മാഷുടെ സ്വന്തം സ്വത്തല്ലെ.. :).. കുറുമാന്‍ ചോദിച്ചപ്പോലെ എപ്പൊഴാ നൂറടിക്കുന്നെ...

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണു മാഷേ,
    കൊണ്ടു പോകില്ല ചോരന്മാര്‍
    എഴുതും തോറും ഏറിടും.
    വിഷ്ണു മാഷേ എഴുതുക, ഈ ബൂലോകം ധന്യമാവട്ടെ. ചോരന്മാര്‍ രായ്ക്കു രാമാനം കടയ്ക്കു തീയുമിട്ടു കടന്നു കളഞ്ഞതു കണ്ടില്ലേ.

    മറുപടിഇല്ലാതാക്കൂ