gfc

താഴോട്ട് നോക്കി നടക്കണം

താഴോട്ട് നോക്കി നടക്കണം,
അപ്പോഴേ കാണൂ...
പകുതി കത്തിയ തീപ്പെട്ടിക്കൊള്ളി
ചതച്ചിട്ട സിഗരട്ട് കുറ്റി
നരച്ച മിഠായിക്കടലാസുകള്‍
ഭാഗ്യമില്ലാത്തവന്റെ ഭാഗ്യക്കുറി
അങ്ങനെയങ്ങനെ...

താഴോട്ട് നോക്കിനടക്കണം.
ഉപേക്ഷിക്കപ്പെട്ടവയുടെ
അന്ത്യവിശ്രമസ്ഥലമാണ്
ഈ ഭൂമിയെന്ന്
നടവഴി അപ്പോഴേ ഓര്‍മിപ്പിക്കൂ.

8 അഭിപ്രായങ്ങൾ:

  1. താഴോട്ട് മാത്രം നോക്കി നടക്കുന്ന ശീലം തെറ്റിക്കാനായി ഒരു ദിവസം മേലോട്ട് നോക്കിയപ്പോഴാ ആകാശം വലുപ്പം കാണിച്ച് പറന്നുയരാനുള്ള മോഹം തന്നത്:)

    മറുപടിഇല്ലാതാക്കൂ
  2. സ്വന്തം നില മറക്കരുത്‌..എന്ന സന്ദേശം ഒരിയ്ക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്ന വരികള്‍...നന്നായിട്ടുണ്ട്‌ മാഷേ..

    മറുപടിഇല്ലാതാക്കൂ
  3. എപ്പോഴും താഴോട്ടു നോക്കി നടന്നാല്‍
    താഴെയുള്ളതല്ലെ കാണൂ.
    എല്ലായിടവും നോക്കി നടക്കണം
    കൂടെ താഴെ നോക്കാന്‍ മറക്കരുത്
    അതല്ലേ കുറച്ചു കൂടി നല്ലത്.
    (സുല്ലിന്റെ സ്വന്തം അഭിപ്രായം)

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  4. Thazhottu nokki nadannal marinju veezhunnathu ozhivakkam
    Nalla gadhya kavitha :):)

    മറുപടിഇല്ലാതാക്കൂ
  5. ഉപേക്ഷിതങ്ങളുടെ താഴ്‌വര ഭൂമികൊണ്ടുമാത്രം അവസാനിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! നിരാശ കുത്തിക്കെടുത്തിയ ബീഡിക്കുറ്റിയും മധുരമലിഞ്ഞ് നിറം പോയ മിഠാ‍യി കടലാസും വീണ ഹൃദയത്തിലും ജീവിതത്തിന്റെ ഇടവഴികളിലും നീ കുനിഞ്ഞിരിക്കുന്നുവല്ലോ...

    മറുപടിഇല്ലാതാക്കൂ
  6. അപ്പോഴെങ്കിലും അത്ക്കെയൊന്നു തൂത്തുവാരികളഞെങ്കില്‍ നന്നായിരുന്ന്നേനേ.

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണുപ്രസാദ്‌,
    താഴോട്ടുനൊക്കിനടക്കന്‍ നിര്‍ബന്ധിക്കണൊ ?
    താഴെയുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്‌ മുകളിലോട്ട്‌ നൊക്കി നടക്കാനെ ചിത്രകാരന്‍ ആവശ്യപ്പെടു. അത്തരം നെഞ്ചുറപ്പുള്ളവരില്‍ ഒരു സ്വപ്നത്തിന്റെ വിത്തുണ്ട്‌.
    താഴെ നൊക്കി നടക്കുംബോള്‍ ഭയത്തിന്റെ അടിമചങ്ങല സവിനയം ചുമക്കുന്ന വിധേയ ജന്മമാകില്ലെ.
    താങ്കളുടെ ഉദ്ദേശത്തില്‍ നിന്നും ചിത്രകാരന്‍ കാടു കയറിയെങ്കില്‍ സദയം ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ