gfc

പെരുമാറ്റം / വിഷ്ണുപ്രസാദ്

ആരും ചവിട്ടിയരയ്ക്കേണ്ടെന്ന്
ഒരു കോലെടുത്ത് തോണ്ടുമ്പോഴേക്കും
മരിച്ചുപോകും പുഴു.
ഭംഗി കണ്ട് മോഹിച്ച് ഒന്ന് പിടിച്ചതേയുള്ളൂ
ചിറകു മുറിഞ്ഞ് പറക്കാതായീ ശലഭം
പെരുമാറാന്‍ പഠിക്കുമ്പോഴേക്കും
എത്ര വേദനകളെ തുറന്നിടുന്നു ജീവിതം

2 അഭിപ്രായങ്ങൾ:

  1. രക്ഷിക്കാൻ വേണ്ടിയെടുത്ത കൈത്തലത്തിന്റെ ചൂട് മതി ഒരു ശലഭത്തിനു മരണമടയാൻ. രണ്ടു നിശബ്ദതകൾക്കിടയ്ക്കുള്ള വെറുമൊരു പിടച്ചിലാണു ജീവിതം എന്ന ഷോപ്പനോവറുടെ വിചാരം ഓർമ്മ വരുന്നു

    മറുപടിഇല്ലാതാക്കൂ
  2. അനുഭവം പകരുന്ന ജ്ഞാനവും വേദനയുടെ വഴികളിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് നമ്മുക്ക് കരുത്ത് കൈമാറുന്നത് ...ഇഷ്ടമായി ...നന്ദി

    മറുപടിഇല്ലാതാക്കൂ