കൂട്ടരേ,അപ്പോള്‍ പറഞ്ഞുവന്നത്
എന്താണെന്നുവെച്ചാല്‍
അവന്‍ ജനിച്ചിട്ടില്ല;
ജനിക്കാന്‍ അവനു ഭയമാണ്.
അവന്‍ മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്
കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്‍ക്ക് പറയേണ്ടിവരുന്നു.
അവന്‍ നിങ്ങളെ കാണിക്കുകയില്ല
കേള്‍ക്കുന്നത് മുഴുവന്‍
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള്‍ വിശ്വസിക്കും.
അവന്‍ കേള്‍പ്പിക്കുകയില്ല.
അത്രമേല്‍ ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത(അല്ലെങ്കില്‍
തനിക്കിട്ട് പണിതരുമെന്ന്)
ഇത്ര വിശ്വാസമുള്ള
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന്‍ ഒളിച്ചുകഴിയുന്നു.
എല്ലാം അവന്‍ ചെയ്യുന്നു.
പൂക്കളെ വിടര്‍ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്‍
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന്‍ നമ്മളെയും...
എന്താണെന്നുവെച്ചാല്‍
അവന്‍ ജനിച്ചിട്ടില്ല;
ജനിക്കാന്‍ അവനു ഭയമാണ്.
അവന്‍ മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്
കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്‍ക്ക് പറയേണ്ടിവരുന്നു.
അവന്‍ നിങ്ങളെ കാണിക്കുകയില്ല
കേള്‍ക്കുന്നത് മുഴുവന്‍
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള്‍ വിശ്വസിക്കും.
അവന്‍ കേള്‍പ്പിക്കുകയില്ല.
അത്രമേല്‍ ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത(അല്ലെങ്കില്‍
തനിക്കിട്ട് പണിതരുമെന്ന്)
ഇത്ര വിശ്വാസമുള്ള
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന്‍ ഒളിച്ചുകഴിയുന്നു.
എല്ലാം അവന്‍ ചെയ്യുന്നു.
പൂക്കളെ വിടര്‍ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്‍
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന്‍ നമ്മളെയും...
! ലോകം കണ്ട ഏറ്റവും വലിയ ഒളിച്ചുകളി.
മറുപടിഇല്ലാതാക്കൂകള്ളനും പോലീസും.
തൊട്ടടുത്ത നിമിഷം പോലീസും കള്ളനും. !
the holy days.. fantastic thought..
മറുപടിഇല്ലാതാക്കൂexcellant
മറുപടിഇല്ലാതാക്കൂsatyam payuka.paranjukonde irikuka.nanne istappetu.
മറുപടിഇല്ലാതാക്കൂgood one ........
മറുപടിഇല്ലാതാക്കൂ